നോ​ക്കു​കൂ​ലി സാ​മൂ​ഹി​ക വി​രു​ദ്ധ നീ​ക്കം, ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കും: മു​ഖ്യ​മ​ന്ത്രി
നോ​ക്കു​കൂ​ലി സാ​മൂ​ഹി​ക വി​രു​ദ്ധ നീ​ക്കം, ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കും: മു​ഖ്യ​മ​ന്ത്രി
Saturday, September 25, 2021 8:06 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ഒ​രു തൊ​ഴി​ലാ​ളി യൂ​ണി​യ​നും നോ​ക്കു​കൂ​ലി​യെ അ​നു​കൂ​ലി​ക്കു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. തൊഴിലാളികൾ നോ​ക്കു​കൂ​ലി വാ​ങ്ങി​യ​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ നോ​ക്കു​കൂ​ലി​യെ അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. അ​ത് നേ​ര​ത്തെ അ​വ​ർ വ്യ​ക്ത​മാ​ക്കി​യ​താ​ണ്. ഏ​തെ​ങ്കി​ലും ഒ​രു കൂ​ട്ട​ർ ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ടാ​ൽ അ​തി​നെ സം​ഘ​ട​ന​യു​ടേ​താ​യി കാ​ണ​രു​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യാ​ണ് പോ​ലീ​സ് മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.