"ഗു​ലാ​ബ്' ക​ര തൊ​ട്ടു: മ​ണി​ക്കൂ​റി​ൽ 95 കി​ലോ​മീ​റ്റ​ർ വേ​ഗം; ക​ന​ത്ത ജാ​ഗ്ര​ത
"ഗു​ലാ​ബ്' ക​ര തൊ​ട്ടു:  മ​ണി​ക്കൂ​റി​ൽ 95 കി​ലോ​മീ​റ്റ​ർ വേ​ഗം; ക​ന​ത്ത ജാ​ഗ്ര​ത
Sunday, September 26, 2021 7:05 PM IST
തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ൽ രൂ​പം കൊ​ണ്ട ഗു​ലാ​ബ് ചു​ഴ​ലി​ക്കാ​റ്റ് ക​ര തൊ​ട്ടു. ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ ഗോ​പാ​ൽ​പൂ​രി​നും ക​ലിം​ഗ​പ​ട്ട​ണ​ത്തി​നും ഇ​ട​യി​ലാ​ണ് തീ​രം​തൊ​ട്ട​ത്. ഇ​ന്ന് അ​ർ​ധ രാ​ത്രി​യോ​ടെ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റാ​യി ആ​ഞ്ഞ​ടി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ വി​ഭാ​ഗം ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്. പ​ര​മാ​വ​ധി വേ​ഗം മ​ണി​ക്കൂ​റി​ൽ 95 കി​ലോ​മീ​റ്റ​റാ​കാ​നാ​ണ് സാ​ധ്യ​ത.

ആ​ന്ധ്രാ​പ്ര​ദേ​ശ്, പ​ശ്ചി​മ ബം​ഗാ​ൾ, ഒ​ഡീ​ഷ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കാ​ണ് ചു​ഴ​ലി​ക്കാ​റ്റ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യെ വി​ന്യ​സി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ആ​ര്‍​മി, വ്യോ​മ സേ​ന​ക​ളെ​യും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ സ്വാ​ധീ​ന​ത്തി​ൽ കേ​ര​ള​ത്തി​ൽ ചൊ​വ്വാ​ഴ്ച വ​രെ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. ഈ മാസം 27 മു​ത​ൽ 28 വ​രെ കേ​ര​ളാ തീ​ര​ത്ത് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള- ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ൽ മ​ണി​ക്കൂ​റി​ൽ 45 മു​ത​ൽ 55 കിമീ വ​രെ വേ​ഗ​ത​യി​ൽ വീ​ശി​യ​ടി​ച്ചേ​ക്കാ​വു​ന്ന ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.