സ​ർ ജ​ഡേ​ജ..! അ​വ​സാ​ന പ​ന്തി​ൽ ആ​വേ​ശ​ജ​യം, പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ച്ച് ചെ​ന്നൈ
സ​ർ ജ​ഡേ​ജ..! അ​വ​സാ​ന പ​ന്തി​ൽ ആ​വേ​ശ​ജ​യം, പ്ലേ ​ഓ​ഫ് ഉ​റ​പ്പി​ച്ച് ചെ​ന്നൈ
Sunday, September 26, 2021 8:16 PM IST
ദു​ബാ​യ്: അ​വ​സാ​ന പ​ന്ത് വ​രെ നീ​ണ്ട ആ​വേ​ശ​പോ​രാ​ട്ട​ത്തി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സി​നെ​തി​രെ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന് ആ​വേ​ശ​ജ​യം. കോ​ൽ​ക്ക​ത്ത ഉ​യ​ർ​ത്തി​യ 172 റ​ൺ​സി​ന്‍റെ വി​ജ​യ​ല​ക്ഷ്യം അ​വ​സാ​ന ഓ​വ​റി​ലെ അ​വ​സാ​ന പ​ന്തി​ൽ എ​ട്ടു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ചെ​ന്നൈ മ​റി​ക​ട​ക്കു​ക​യാ​യി​രു​ന്നു.

മ​ത്സ​ര​ത്തി​ന്‍റെ 19-ാം ഓ​വ​റി​ൽ ജ​ഡേ​ജ ന​ട​ത്തി​യ ക​ട​ന്നാ​ക്ര​മ​ണ​മാ​ണ് ചെ​ന്നൈ​യു​ടെ ജ​യം സാ​ധ്യ​മാ​ക്കി​യ​ത്. എ​ട്ട് പ​ന്തി​ൽ ര​ണ്ട് സി​ക്സും ര​ണ്ട് ഫോ​റും അ​ട​ക്കം ജ​ഡേ​ജ 22 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്ത​താ​ണ് മ​ത്സ​രം മാ​റ്റി​മ​റി​ച്ച​ത്. ഓ​ൾ റൗ​ണ്ട് പ്ര​ക​ട​ന​ത്തി​ലൂ​ടെ ജ​ഡേ​ജ താ​ര​മാ​യി.

മി​ക​ച്ച തു​ട​ക്ക​മാ​ണ് ഋ​തു​രാ​ജ് ഗ​യ്ഗ്‌​വാ​ദും (40) ഫാ​ഫ് ഡു​പ്ലെ​സി​സും (43) ചെ​ന്നൈ​യ്ക്ക് ന​ൽ​കി​യ​ത്. ഓ​പ്പ​ണിം​ഗ് കൂ​ട്ടു​കെ​ട്ടി​ൽ 74 റ​ൺ​സ് ഇ​രു​വ​രും കൂ​ട്ടി​ച്ചേ​ർ​ത്തു. അ​തേ​സ​മ​യം, സു​രേ​ഷ് റെ​യ്‌​ന, അ​മ്പാ​ട്ടി റാ​യി​ഡു, നാ​യ​ക​ൻ എം.​എ​സ്. ധോ​ണി എ​ന്നി​വ​ർ​ക്ക് മി​ക​വ് പു​റ​ത്തെ​ടു​ക്കാ​ൻ സാ​ധി​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.