ആ​സാം സം​ഘ​ർ​ഷം; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
ആ​സാം സം​ഘ​ർ​ഷം; ര​ണ്ടു പേ​ർ അ​റ​സ്റ്റി​ൽ
Tuesday, September 28, 2021 12:16 AM IST
ന്യൂ​ഡ​ൽ​ഹി: ആ​സാ​മി​ല്‍ കു​ടി​യൊ​ഴി​പ്പി​ക്ക​ലി​നി​ടെ​യു​ണ്ടാ​യ സം​ഘ​ര്‍​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബ​ജാ​ന​പ്പ​ത്താ​ര്‍ പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് ഹ​സ്മ​ത്ത് അ​ലി, സ​നോ​വ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷാ​ന്‍ മ​ഹ്മൂ​ദ് എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കു​ടി​യൊ​ഴി​പ്പി​ക്ക​ലി​നി​ടെ ക​ലാ​പ​മു​ണ്ടാ​ക്കി​യെ​ന്നാ​ണ് ആ​രോ​പി​ച്ചാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ക്രി​മി​ന​ല്‍ ഗൂ​ഡാ​ലോ​ച​ന​യും കൊ​ല​പാ​ത​ക​വും അ​ട​ക്ക​മു​ള്ള വ​കു​പ്പു​ക​ള്‍ ഇ​വ​ര്‍​ക്കെ​തി​രെ ചു​മ​ത്തി.

ആ​സ​മി​ലെ ദാ​രം​ഗ് ജി​ല്ല​യി​ലെ സി​പ​ജ്ഹ​റി​ല്‍ ഈ ​മാ​സം 23നാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ഒ​രു കു​ട്ടി ഉ​ള്‍​പ്പ​ടെ ര​ണ്ടു പേ​ര്‍ മ​രി​ച്ചി​രു​ന്നു. ഒ​ന്‍​പ​ത് പോ​ലീ​സു​കാ​ര്‍​ക്കും പ​രി​ക്കേ​റ്റി​രു​ന്നു.

സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടാ​ണെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ഹി​മ​ന്ദ ബി​ശ്വ ശ​ര്‍​മ​യു​ടെ ആ​രോ​പ​ണം. സം​ഘ​ട​ന​യെ നി​രോ​ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കേ​ന്ദ്ര​ത്തോ​ട് അ​ഭ്യ​ര്‍​ഥി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.