പി​താ​വ് പ്ര​തി​രോ​ധ സേ​ന​യി​ലെ​ന്ന് സം​ശ​യം; കു​ട്ടി​യെ ക്രൂ​ര​മാ​യി വ​ധി​ച്ച് താ​ലി​ബാ​ൻ
പി​താ​വ് പ്ര​തി​രോ​ധ സേ​ന​യി​ലെ​ന്ന് സം​ശ​യം; കു​ട്ടി​യെ ക്രൂ​ര​മാ​യി വ​ധി​ച്ച് താ​ലി​ബാ​ൻ
Tuesday, September 28, 2021 11:54 AM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ താ​ലി​ബാ​ൻ ഭീ​ക​ര​രു​ടെ ക്രൂ​ര​ത​ക​ൾ തു​ട​രു​ന്നു. പി​താ​വ് അ​ഫ്ഗാ​ൻ പ്ര​തി​രോ​ധ സേ​ന​യി​ല്‍ ചേ​ര്‍​ന്നെ​ന്ന സം​ശ​യ​ത്തെ തു​ട​ര്‍​ന്ന് കു​ഞ്ഞി​നെ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​മാ​ക്കി​യ​താ​ണ് പു​തി​യ​താ​യി വ​രു​ന്ന റി​പ്പോ​ർ​ട്ട്.

ത​ഖ​ര്‍ പ്ര​വി​ശ്യ​യി​ലാ​ണ് സം​ഭ​വ​മെ​ന്ന് അ​ഫ്ഗാ​നി​ലെ സ്വ​ത​ന്ത്ര മാ​ധ്യ​മ​മാ​യ പ​ഞ്ച്ഷീ​ര്‍ ഒ​ബ്‌​സ​ര്‍​വ​ര്‍ റി​പ്പോ​ർ​ട്ട് ചെ​യ്തു. താ​ലി​ബാ​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്തു​വെ​ന്ന് ക​രു​തു​ന്ന വ​ട​ക്ക​ൻ സ​ഖ്യ​ത്തി​ലെ സൈ​നി​ക​ന്‍റെ മ​ക​നോ​ടാ​ണ് താ​ലി​ബാ​ൻ പ്ര​തി​കാ​രം തീ​ർ​ത്ത​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. പ്ര​തി​രോ​ധ സേ​ന​യു​മാ​യി ബ​ന്ധ​മു​ള്ള​വ​രെ താ​ലി​ബാ​ൻ തെ​ര​ഞ്ഞെ​ടു​പി​ടി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. "അ​വ​ർ ഞ​ങ്ങ​ളു​ടെ മൊ​ബൈ​ൽ ഫോ​ൺ പ​രി​ശോ​ധി​ക്കു​ന്നു, സം​ശ​യാ​സ്പ​ദ​മാ​യ ഫോ​ട്ടോ ക​ണ്ടാ​ൽ ആ ​വ്യ​ക്തി​യെ കൊ​ല്ലു​ന്നു'- പ​ഞ്ച്ഷീ​റി​ലെ പ്ര​ദേ​ശ​വാ​സി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.