തള്ളിയിടുന്നതു കണ്ടു! കുഞ്ഞ് പുഴയിൽ വീണതു കൊലപാതകം; ഭർത്താവ് ഒളിവിൽ
തള്ളിയിടുന്നതു കണ്ടു! കുഞ്ഞ് പുഴയിൽ വീണതു കൊലപാതകം; ഭർത്താവ് ഒളിവിൽ
Saturday, October 16, 2021 12:47 PM IST
കൂ​ത്തു​പ​റ​മ്പ്: ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ പു​ഴ​യി​ൽ വീ​ണ് ഒ​ന്ന​ര വ​യ​സു​കാ​രി മ​രി​ച്ച സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് പോ​ലീ​സ്. ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ പാ​ത്തി​പ്പാ​ലം പു​ഴ​യി​ൽ വീ​ണ് മ​രി​ച്ച പാ​ട്യം പ​ത്താ​യ​ക്കു​ന്ന് കു​പ്പി​യാ​ട്ടി​ൽ കെ.​പി.​ഷി​ജു - സോ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ൻ​വി​ത​യു​ടെ മ​ര​ണ​മാ​ണ് കൊ​ല​പാ​ത​ക​മെന്നു വ്യ​ക്ത​മാ​യ​ത്.

ഭാ​ര്യ സോ​ന​യേ​യും മ​ക​ൾ അ​ൻ​വി​ത​യേ​യും സോ​ന​യു​ടെ ഭ​ർ​ത്താ​വ് ഷി​ജു പു​ഴ​യി​ലേ​ക്കു ത​ള്ളി​യി​ടു​ക​യാ​യി​രു​ന്നു​വെ​ന്നു ദൃ​ക്സാ​ക്ഷി​ക​ൾ മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. സോ​ന​യി​ൽനി​ന്നും പോ​ലീ​സ് മൊ​ഴി എ​ടു​ത്തി​ട്ടു​ണ്ട്. ഇ​തേത്തു​ട​ർ​ന്നാ​ണ് കൊ​ല​പാ​ത​ക കു​റ്റം ചു​മ​ത്തി ഷി​ജു​വി​നെ​തി​രെ ക​തി​രൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ത​ള​ളി​യി​ട്ട​തി​നെ തു​ട​ർ​ന്ന് പു​ഴ​യി​ലേ​ക്ക് വീ​ണ അ​ൻ​വി​ത ത​ൽ​ക്ഷ​ണം മ​രിച്ചു. സോ​ന​യെ നാ​ട്ടു​കാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. പാ​നൂ​ർ - പാ​ത്തി​പ്പാ​ലം വ​ള്ളി​യാ​യി റോ​ഡി​ൽ വാ​ട്ട​ർ ടാ​ങ്കി​നു സ​മീ​പ​ത്തെ പാ​ല​ത്തി​ന് മു​ക​ളി​ൽനി​ന്നാ​ണ് ഇ​രു​വ​രെ​യും ത​ള്ളി​യി​ട്ട​ത്.

താ​ഴെ വീ​ഴാ​തെ കൈ​വ​രി​യി​ൽ പി​ടി​ച്ചുനി​ന്ന സോ​ന​യു​ടെ കൈ​ക്ക് ചെ​രു​പ്പുകൊ​ണ്ട് അ​ടി​ച്ചു താ​ഴേ​ക്ക് വീ​ഴ്ത്താ​നും ഭ​ർ​ത്താ​വ് ശ്ര​മം ന​ട​ത്തി​യ​താ​യി ദൃ​ക്സാ​ക്ഷി മൊ​ഴി​യു​ണ്ട്.സം​ഭ​വ സ്ഥ​ല​ത്തി​ന​ടു​ത്തുനി​ന്നും ഷി​ജു​വി​ന്‍റെ ബൈ​ക്ക് നി​ർ​ത്തി​യി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

സം​ഭ​വ​ത്തി​നു ശേ​ഷം ഭ​ർ​ത്താ​വ് സ​മീ​പ​ത്തെ വ​യ​ലി​ലൂ​ടെ ഓ​ടി​പ്പോ​കു​ന്ന​താ​യും നാ​ട്ടു​കാ​രി​ൽ ചി​ല​ർ ക​ണ്ടി​രു​ന്നു. ഭാ​ര്യ​യെ​യും മ​ക​ളെ​യും ബൈ​ക്കി​ൽ പു​ഴ​ക്ക​ര​യി​ൽ എ​ത്തി​ച്ചാ​ണ് ഷി​ജു കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.​ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച അ​ൻ​വി​ത​യു​ടെ മൃ​ത​ദേ​ഹം ക​തി​രൂ​ർ എ​സ്ഐ കെ.​വി.​ഉ​മേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി.​

സം​ഭ​വ​ത്തി​ന് ശേ​ഷം ഇ​ന്ന​ലെ രാ​ത്രി ത​ന്നെ സോ​ന​യി​ൽനി​ന്നു പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ൻ​വി​ത മ​രി​ച്ച വി​വ​രം ഇ​തു​വ​രെ സോ​ന​യെ അ​റി​യി​ച്ചി​ട്ടി​ല്ല. ത​ല​ശേ​രി കോ​ട​തി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് ഷി​ജു.​കൊ​ല്ലേ​രി യു​പി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ് സോ​ന. ക്രൂ​ര​കൃ​ത്യം ന​ട​ത്താ​ൻ ഷി​ജു​വി​നെ പ്രേ​രി​പ്പി​ച്ച കാ​ര​ണ​മെ​ന്താ​ണെ​ന്ന് പോ​ലീ​സിനു വ്യ​ക്ത​മാ​യി​ട്ടി​ല്ല.

ത​ല​ശേ​രി എ​സി​പി വി​ഷ്ണു പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള​ള പോ​ലീ​സ് സം​ഘം ഇ​ന്ന​ലെ രാ​ത്രി ത​ന്നെ സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. ഒ​ളി​വി​ലു​ള്ള ഷി​ജു​വി​നെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്.​കെ.​പി. മോ​ഹ​ന​ൻ എം​എ​ൽ​എ ഇ​ന്നു രാ​വി​ലെ അ​ൻ​വി​ത​യു​ടെ വീ​ട്ടി​ലെ​ത്തി സോ​ന​യേ​യും ബ​ന്ധു​ക്കളെ​യും ആ​ശ്വ​സി​പ്പി​ച്ചു.

അ​ൻ​വി​ത​യു​ടെ മ​ര​ണ​വി​വ​രം സോ​ന​യെ അ​റി​യി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഇ​നി ത​ന്‍റെ മ​ക​ളെ കാ​ണാ​നാ​വി​ല്ല​ല്ലോ എന്നു പ​റ​ഞ്ഞാ​ണ് സോ​ന എം​എ​ൽ​എക്കു ​മു​ന്നി​ൽ വി​തു​മ്പി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.