ഡാം തുറക്കൽ: ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
ഡാം തുറക്കൽ: ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി
Tuesday, October 19, 2021 2:48 AM IST
തി​രു​വ​ന​ന്ത​പു​രം: വെ​ള്ളം തു​റ​ന്നു വി​ടാ​ൻ തീ​രു​മാ​നി​ച്ച ഡാ​മു​ക​ൾ​ക്ക് ചു​റ്റു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ അ​തീ​വ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് നി​രീ​ക്ഷി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ക​മ്മി​റ്റി തീ​രു​മാ​ന​പ്ര​കാ​ര​മാ​ണ് മൂ​ന്ന് ഡാ​മു​ക​ളി​ലെ വെ​ള്ളം തു​റ​ന്നു വി​ടു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

എ​ല്ലാ മു​ൻ​ക​രു​ത​ലു​ക​ളും സ്വീ​ക​രി​ച്ചാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ക. ഇ​ടു​ക്കി ഡാ​മി​ന്‍റെ ഷ​ട്ട​ർ ചൊ​വ്വാ​ഴ്ച്ച രാ​വി​ലെ 11നും ​ഇ​ട​മ​ല​യാ​റി​ന്‍റേ​ത് രാ​വി​ലെ ആ​റി​നും തു​റ​ക്കും. പ​മ്പാ ഡാം ​തു​റ​ക്കാ​നു​ള്ള സ​മ​യം ചൊ​വ്വാ​ഴ്ച്ച തീ​രു​മാ​നി​ക്കും.

ഡാ​മു​ക​ൾ തു​റ​ക്കു​മ്പോ​ൾ വേ​ണ്ട ജാ​ഗ്ര​ത നി​ർ​ദേ​ശം എ​ല്ലാ​യി​ട​ത്തും ന​ൽ​കി​യി​ട്ടു​ണ്ട്. ആ​ളു​ക​ളെ സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​ക്ക് മാ​റ്റാ​നു​ള്ള ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണ്. അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ക്കാ​നും അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്കാ​നും എ​ല്ലാ​വ​രും ത​യാ​റാ​വ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.

സം​സ്ഥാ​ന​ത്ത് ഇ​പ്പോ​ൾ 240 ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. അ​വ​യി​ൽ 2541 കു​ടും​ബ​ങ്ങ​ളി​ലെ 9081 പേ​രാ​ണു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.