ഉത്തർപ്രദേശിൽ വീണ്ടും കസ്റ്റഡിമരണം
ഉത്തർപ്രദേശിൽ വീണ്ടും കസ്റ്റഡിമരണം
Thursday, October 21, 2021 2:22 AM IST
ല​​​ക്നോ: പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ​​​നി​​​ന്ന് 25 ല​​​ക്ഷം രൂ​​​പ ക​​​വ​​​ർ​​​ന്ന കേ​​​സി​​​ൽ പി​​​ടി​​​യി​​​ലാ​​​യ യു​​​വാ​​​വ് ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ് പോ​​​ലീ​​​സി​​​ന്‍റെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ മ​​​രി​​​ച്ചു. ലോ​​​ഹ​​​മാ​​​ണ്ഡി സ്വ​​​ദേ​​​ശി​​​യാ​​​യ അ​​​രു​​​ണ്‍ വാ​​​ൽ​​​മീ​​​കി എ​​​ന്ന യു​​​വാ​​​വാ​​​ണു മ​​​രി​​​ച്ച​​​ത്. ക​​​വ​​​ർ​​​ച്ചാ​​​ക്കേ​​​സി​​​ൽ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത ഇ​​​യാ​​​ൾ ചോ​​​ദ്യം ചെ​​​യ്യ​​​ലി​​​നി​​​ടെ മ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​വ​​​ർ​​​ച്ച ചെ​​​യ്യ​​​പ്പെ​​​ട്ട പ​​​ണം ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​യി വീ​​​ട് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കു​​​ഴ​​​ഞ്ഞു​​​വീ​​​ണാ​​​ണ് അ​​​രു​​​ണ്‍ മ​​​രി​​​ച്ച​​​തെ​​​ന്ന് ആ​​​ഗ്ര സീ​​​നി​​​യ​​​ർ എ​​​സ്പി മു​​​നി​​​രാ​​​ജ് ജി ​​​പ​​​റ​​​ഞ്ഞു.


പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​ൻ വൃ​​​ത്തി​​​യാ​​​ക്കാ​​​ൻ നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ട്ട ആ​​​ളാ​​​ണ് അ​​​രു​​​ണ്‍. സ്റ്റേ​​​ഷ​​​നി​​​ൽ തൊ​​​ണ്ടി​​​മു​​​ത​​​ലു​​​ക​​​ൾ സൂ​​​ക്ഷി​​​ക്കു​​​ന്ന 'മ​​​ൽ​​​ഖാ​​​നാ’​​​യി​​​ൽ​​​നി​​​ന്നാ​​​ണ് 25 ല​​​ക്ഷം രൂ​​​പ ന​​​ഷ്ട​​​പ്പെ​​​ട്ട​​​ത്. ക​​​വ​​​ർ​​​ച്ച​​​യ്ക്കു പി​​​ന്നാ​​​ലെ സ്റ്റേ​​​ഷ​​​ൻ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ ആ​​​റു പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ എ​​​ഡി​​​ജി സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തി​​​രു​​​ന്നു. മ​​​ൽ​​​ഖാ​​​നാ​​​യി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​രി​​​ൽ ഒ​​​രാ​​​ളാ​​​ണ് അ​​​രു​​​ണ്‍. ചൊ​​​വ്വാ​​​ഴ്ച​​​യാ​​​ണ് ഇ​​​യാ​​​ളെ ആ​​​ഗ്ര​​​യി​​​ലെ താ​​​ജ് ഗ​​​ഞ്ജി​​​ൽ​​​നി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​ത്.


അ​​​രു​​​ണ്‍ കു​​​റ്റം സ​​​മ്മ​​​തി​​​ച്ചെ​​​ന്നും ക​​​വ​​​ർ​​​ച്ച ചെ​​​യ്ത പ​​​ണം വീ​​​ട്ടി​​​ൽ സൂ​​​ക്ഷി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും സ​​​മ്മ​​​തി​​​ച്ച​​​താ​​​യി ആ​​​ഗ്ര എ​​​സ്എ​​​സ്പി പ​​​റ​​​ഞ്ഞു. ഇ​​​തി​​​ൽ 15 ല​​​ക്ഷം രൂ​​​പ പോ​​​ലീ​​​സ് വീ​​​ട്ടി​​​ൽ​​​നി​​​ന്നു ക​​​ണ്ടെ​​​ത്തി​​​യെ​​​ന്നും എ​​​സ്എ​​​സ്പി അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. അ​​​രു​​​ണി​​​ന്‍റെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കു​​​ടും​​​ബം പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. യു​​​വാ​​​വി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​ൽ സു​​​താ​​​ര്യ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് വാ​​​ൽ​​​മീ​​​കി സ​​​മു​​​ദാ​​​യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.