മ​യ​ക്കു​മ​രു​ന്ന് രാ​ജാ​വ് ഒ​ട്ടോ​ണി​യ​ലി​നെ കൊ​ളം​ബി​യ അ​മേ​രി​ക്ക​യ്ക്ക് കൈ​മാ​റും
മ​യ​ക്കു​മ​രു​ന്ന് രാ​ജാ​വ് ഒ​ട്ടോ​ണി​യ​ലി​നെ കൊ​ളം​ബി​യ അ​മേ​രി​ക്ക​യ്ക്ക് കൈ​മാ​റും
Monday, October 25, 2021 6:20 AM IST
ബൊ​ഗോ​ട്ട: കൊ​ളം​ബി​യ​യി​ല്‍ പി​ടി​യി​ലാ​യ രാ​ജ്യ​ത്തെ കൊ​ടും​കു​റ്റ​വാ​ളി​യും മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ര​നു​മാ​യ ഡൈ​റോ അ​ന്‍റോ​ണി​യോ ഉ​സു​ഗ(​ഒ​ട്ടോ​ണി​യ​ല്‍)​യെ അ​മേ​രി​ക്ക​യ്ക്ക് കൈ​മാ​റും. കൊ​ളം​ബി​യ​ന്‍ പ്ര​തി​രോ​ധ മ​ന്ത്രി ഡീ​ഗോ മൊ​ളാ​നോ എ​ല്‍ തിം​പോ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

അ​മേ​രി​ക്ക​യ്ക്ക് കൈ​മാ​റു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ഒ​ട്ടോ​ണിയ​ലി​നെ ത​ല​സ്ഥാ​ന​മാ​യ ബൊ​ഗോ​ട്ട​യി​ലെ സൈ​നി​ക താ​വ​ള​ത്തി​ലേ​ക്ക് മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. 2003നും 2014​നും ഇ​ട​യി​ല്‍ ഒ​ട്ടോ​ണി​യ​ല്‍ അ​മേ​രി​ക്ക​യി​ലേ​ക്ക് 73 മെ​ട്രി​ക് ട​ണ്‍ കൊ​ക്കൈ​യ്ന്‍ ക​യ​റ്റു​മ​തി ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് അ​മേ​രി​ക്ക​യു​ടെ ആ​രോ​പ​ണം. ഇ​യാ​ളെ കു​റി​ച്ച് വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് അ​ഞ്ച് മി​ല്യ​ണ്‍ ഡോ​ള​ര്‍ അ​മേ​രി​ക്ക പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

പ​നാ​മ അ​തി​ര്‍​ത്തി​യോ​ട് ചേ​ര്‍​ന്നു​ള്ള വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ കൊ​ളം​ബി​യ​യി​ലെ ആ​ന്‍റി​യോ​ക്വി​യ പ്ര​വി​ശ്യ​യി​ലെ ഒ​രു ഗ്രാ​മ​പ്ര​ദേ​ശ​ത്തു​ള്ള ഒ​ളി​ത്താ​വ​ള​ത്തി​ല്‍ നി​ന്നാ​ണ് ഒ​ട്ടോ​ണി​യ​ല്‍ പി​ടി​ക്ക​പ്പെ​ട്ട​ത്. 22 ഹെ​ലി​കോ​പ്ട​റു​ക​ളു​ടെ അ​ക​മ്പ​ടി​യി​ല്‍ 500 സൈ​നി​ക​രാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടാ​നു​ള്ള ഓ​പ്പ​റേ​ഷ​നി​ല്‍ പ​ങ്കാ​ളി​ക​ളാ​യ​ത്. ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ കൊ​ല്ല​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

1980-90 കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ കൊ​ളം​ബി​യ​യി​ലെ മ​യ​ക്കു​മ​രു​ന്ന് രാ​ജാ​വും കൊ​ടും​കു​റ്റ​വാ​ളി​യു​മാ​യി​രു​ന്ന പാ​ബ്ലോ എ​സ്കോ​ബാ​റി​ന്‍റെ പ​ത​ന​മാ​യാ​ണ് അ​ധി​കൃ​ത​ർ ഒ​ട്ടോ​ണി​യ​ലി​ന്‍റെ അ​റ​സ്റ്റി​നെ താ​ര​ത​മ്യം ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.