വീ​ണ്ടും പേ​സ​ർ​മാ​ർ; ന്യൂ​സി​ല​ൻ​ഡി​നെ ത​ക​ർ​ത്ത് പാ​ക്കി​സ്ഥാ​ൻ
വീ​ണ്ടും പേ​സ​ർ​മാ​ർ; ന്യൂ​സി​ല​ൻ​ഡി​നെ ത​ക​ർ​ത്ത് പാ​ക്കി​സ്ഥാ​ൻ
Tuesday, October 26, 2021 11:29 PM IST
ഷാ​ർ​ജ: പാ​ക് പേ​സ​ർ​മാ​രു​ടെ തീ​പ്പ​ന്തു​ക​ൾ​ക്കു മു​ന്നി​ൽ ന്യൂ​സി​ല​ൻ​ഡും ത​ക​ർ​ന്നു. ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ഗ്രൂ​പ്പ് ര​ണ്ടി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ലും പാ​ക്കി​സ്ഥാ​ന് ജ​യം. ന്യൂ​സി​ല​ൻ​ഡി​നെ അ​ഞ്ച് വി​ക്ക​റ്റി​ന് പാ​ക്കി​സ്ഥാ​ൻ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ന്യൂ​സി​ല​ൻ​ഡ് ഉ​യ​ർ​ത്തി​യ 135 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പാ​ക്കി​സ്ഥാ​ൻ എ​ട്ട് പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ മ​റി​ക​ട​ന്നു. ഓ​പ്പ​ണ​ർ മു​ഹ​മ്മ​ദ് റി​സ്‌​വാ​ൻ (33), ഷൊ​യ്ബ് മാ​ലി​ക് (26), ആ​സി​ഫ് അ​ലി (27) എ​ന്നി​വ​രു​ടെ ബാ​റ്റിം​ഗാ​ണ് കി​വി​ക​ളു​ടെ സ്കോ​ർ മ​റി​ക​ട​ക്കാ​ൻ പാ​ക്കി​സ്ഥാ​നെ സ​ഹാ​യി​ച്ച​ത്.

ഷാ​ഹി​ൻ അ​ഫ്രീ​ദി​യു​ടെ മി​ന്ന​ൽ പേ​സി​നു മു​ന്നി​ൽ വി​ര​ണ്ട കി​വി ബാ​റ്റ​ർ​മാ​ർ ഹാ​രി​സ് റൗ​ഫി​ന് വി​ക്ക​റ്റ് സ​മ്മാ​നി​ച്ച് മ​ട​ങ്ങി. നാ​ല് ഓ​വ​റി​ൽ 22 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി റൗ​ഫ് നാ​ല് വി​ക്ക​റ്റ് വീ​ഴ്ത്തി.

ആ​ദ്യ ഓ​വ​ർ ത​ന്നെ മെ​യ്ഡ​നാ​ക്കി ഷാ​ഹി​ൻ ന്യൂ​സി​ല​ൻ​ഡി​നെ വി​ര​ട്ടി. റ​ൺ​സ് വി​ട്ടു​കൊ​ടു​ക്കാ​ൻ പാ​ക് പേ​സ​ർ​മാ​ർ പി​ശു​ക്കി​യ​പ്പോ​ൾ ഉ​യ​ർ​ത്തി​യ​ടി​ച്ച് ന്യൂ​സി​ല​ൻ​ഡ് വി​ക്ക​റ്റ് വ​ലി​ച്ചെ​റി​ഞ്ഞു. ഷാ​ഹി​ൻ 21 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി. മു​ഹ​മ്മ​ദ് ഹാ​ഫീ​സും ഒ​രു വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.

ന്യൂ​സി​ല​ൻ​ഡ് നി​ര​യി​ൽ ഡാ​രി​ൽ മി​ച്ച​ൽ (27), ക്യാ​പ്റ്റ​ൻ കെ​യ്ൻ വി​ല്യം​സ​ൺ (25), ഡെ​വ​ൺ കോ​ൺ​വേ (27) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.