അ​മ്മ അ​റി​യാ​തെ കു​ഞ്ഞി​നെ ദ​ത്തു ന​ല്കി​യ സം​ഭ​വം; അ​നു​പ​മ​യി​ൽ നി​ന്ന് മൊ​ഴി​യെ​ടു​ത്തു
അ​മ്മ അ​റി​യാ​തെ കു​ഞ്ഞി​നെ ദ​ത്തു ന​ല്കി​യ സം​ഭ​വം; അ​നു​പ​മ​യി​ൽ നി​ന്ന് മൊ​ഴി​യെ​ടു​ത്തു
Wednesday, October 27, 2021 10:47 PM IST
തി​രു​വ​ന​ന്ത​പു​രം: അ​മ്മ അ​റി​യാ​തെ കു​ഞ്ഞി​നെ കൈ​മാ​റി​യ സം​ഭ​വ​ത്തി​ൽ അ​മ്മ അ​നു​പ​മ​യി​ൽ നി​ന്ന് വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് മൊ​ഴി​യെ​ടു​ത്തു. വ​നി​താ ശി​ശു​വി​ക​സ​ന ഡ​യ​റ​ക്ട​ർ ടി.​വി. അ​നു​പ​മ​യാ​ണ് മൊ​ഴി എ​ടു​ത്ത​ത്. കു​ഞ്ഞി​നെ ന​ഷ്ട​മാ​യ സം​ഭ​വ​ത്തി​ൽ ശി​ശു​ക്ഷേ​മ​സ​മ​തി​യോ​ടും ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മ​റ്റി​യോ​ടും പ​രാ​തി​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ അ​വ​രു​ടെ ഭാ​ഗ​ത്തി നി​ന്നും നി​സ​ഹ​ക​ര​ണ മ​നോ​ഭാ​വ​മാ​ണ് ഉ​ണ്ടാ​യ​ത്. ശി​ശു​ക്ഷേ​മ​സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷി​ജു​ഖാ​നെ​യും ക​ണ്ട് പ​രാ​തി പ​റ​ഞ്ഞി​രു​ന്നു. സി​പി​എം നേ​താ​ക്ക​ളെ സ​മീ​പി​ച്ച​പ്പോ​ഴും തി​ക്താ​നു​ഭ​വ​മാ​ണു​ണ്ടാ​യ​ത്.

കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ​സ​മി​തി​ക്ക് കൈ​മാ​റി​യ​ത് താ​ന​ല്ല. കു​ഞ്ഞി​നെ കൊ​ണ്ടു​പോ​യ വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത് അ​മ്മ​യാ​ണ്. അ​ച്ഛ​നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ​സ​മി​തി​ക്ക് കൈ​മാ​റി​യ​കാ​ര്യം പോ​ലീ​സ് പ​റ​ഞ്ഞ​പ്പോ​ഴാ​ണ് അ​റി​യാ​ൻ ക​ഴി​ഞ്ഞ​തെ​ന്നു​മാ​ണ് അ​നു​പ​മ പ​റ​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.