വ്യാ​ജ ഓ​ഫ​ർ ലെ​റ്റ​റു​മാ​യി ഫ്രാ​ൻ​സി​ലേ​ക്ക് പോ​കാ​ൻ ശ്ര​മം; യു​വാ​വ് പി​ടി​യി​ൽ
വ്യാ​ജ ഓ​ഫ​ർ ലെ​റ്റ​റു​മാ​യി ഫ്രാ​ൻ​സി​ലേ​ക്ക് പോ​കാ​ൻ ശ്ര​മം; യു​വാ​വ് പി​ടി​യി​ൽ
Thursday, October 28, 2021 7:38 PM IST
തൃ​ശൂ​ർ: വ്യാ​ജ ഓ​ഫ​റിം​ഗ് ലെ​റ്റ​ർ ച​മ​ച്ച് ഫ്രാ​ൻ​സി​ലേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നെ​തി​രെ നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്തു. തൃ​ശൂ​ർ ചു​വ​ന്ന​മ​ണ്ണ് കാ​രോ​ത്ത് മം​ഗ​ല​ത്ത് വീ​ട്ടി​ൽ റി​ജോ വ​ർ​ഗീ​സി​ന് (35) എ​തി​രെ​യാ​ണ് കേ​സ്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ ഇ​ത്തി​ഹാ​ദ് വി​മാ​ന​ത്തി​ൽ ‌പോ​കാ​നാ​യി​രു​ന്നു ശ്ര​മം. സം​ശ​യം തോ​ന്നി​യ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ഓ​ഫ് ലോ​ഡ് ചെ​യ്ത് പോ​ലീ​സി​ന് കൈ​മാ​റി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഓ​ഫ​ർ ലെ​റ്റ​ർ വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞു.

പ​ത്താം ക്ലാ​സ് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യാ​ണ് റി​ജോ​യ്ക്കു​ള്ള​ത്. ബൂ​സ്റ്റ​ൺ ക​ൺ​സ​ൽ​ട്ടിം​ഗ് ഗ്രൂ​പ്പ് എ​ന്ന ക​മ്പ​നി​യു​ടെ ലെ​റ്റ​ർ വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യാ​ണ് റി​ജോ വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​ത്. ടൂ​റി​സ്റ്റ് വി​സ​യി​ലാ​ണ് ഫ്രാ​ൻ​സി​ലേ​ക്ക് പോ​കാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്.

വ്യാ​ജ വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി യു​കെ​യി​ലേ​ക്ക് ഉ​പ​രി​പ​ഠ​ന​ത്തി​ന് പോ​കാ​ൻ ശ​മി​ച്ച എ​ഴു​പേ​രെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പി​ടി​കൂ​ടി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.