പാ​ക് ജ​യം ആ​ഘോ​ഷി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​ട​തി വ​ള​പ്പി​ൽ ആക്രമണം
പാ​ക് ജ​യം ആ​ഘോ​ഷി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കോ​ട​തി വ​ള​പ്പി​ൽ ആക്രമണം
Thursday, October 28, 2021 8:36 PM IST
ആ​ഗ്ര: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ൽ ഇ​ന്ത്യ​യ്ക്കെ​തി​രേ പാ​ക്കി​സ്ഥാ​ൻ നേ​ടി​യ വി​ജ​യം ആ​ഘോ​ഷി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ കാ​ഷ്മീ​രി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കോ​ട​തി വ​ള​പ്പി​ൽ വ​ച്ച് ആ​ക്ര​മ​ണം. രാ​ജ്യ​ദ്രോ​ഹ കു​റ്റം ചു​മ​ത്തി​യ മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ളെ ആ​ഗ്ര കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കാ​ൻ എ​ത്തി​ച്ച​പ്പോ​ഴാ​ണ് ജ​ന​ക്കൂ​ട്ടം ആ​ക്ര​മി​ച്ച​ത്.

ആ​ഗ്ര​യി​ലെ രാ​ജാ ബ​ൽ​വ​ന്ദ് സിം​ഗ് കോ​ള​ജി​ലെ എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ളാ​യ ഷൗ​ക്ക​ത്ത് അ​ഹ​മ്മ​ദ് ഗാ​നി, അ​ർ​ഷീ​ദ് യൂ​സ​ഫ്, ഇ​ന​യാ​ത് അ​ൽ​ത്താ​ഫ് ഷെ​യ്ഖ് എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് കേ​സ്. ഇ​വ​രെ മ​ജി​സ്ട്രേ​റ്റി​ന് മു​മ്പി​ൽ ഹാ​ജ​രാ​ക്കാ​ൻ എ​ത്തി​ച്ച​പ്പോ​ൾ പോ​ലീ​സ് ജീ​പ്പി​നെ ജ​ന​ക്കൂ​ട്ടം വ​ള​യു​ക​യാ​യി​രു​ന്നു. പാ​ക്കി​സ്ഥാ​ൻ മൂ​ർ​ദാ​ബാ​ദ്, ഭാ​ര​ത് മാ​താ കീ ​ജ​യ് തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളും ജ​ന​ക്കൂ​ട്ടം മു​ഴ​ക്കി.

ആ​ഗ്ര​യി​ൽ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​മാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ പോ​ലീ​സ് ചു​മ​ത്തി​യ​ത്. യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ ഓ​ഫീ​സ് ട്വി​റ്റ​റി​ലൂ​ടെ ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ചിരുന്നു. ന​വ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി ഭീ​ക​ര​വാ​ദം വ​ള​ർ​ത്തു​ക, മ​ത​സ്പ​ർ​ധ സൃ​ഷ്ടി​ക്കു​ക എ​ന്നീ കു​റ്റ​ങ്ങ​ളും ഇ​വ​ർ​ക്കെ​തി​രേ പോലീസ് ചുമത്തിയിരുന്നു.

പാ​ക്ക് ജ​യം ആ​ഘോ​ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ തി​ങ്ക​ളാ​ഴ്ച ത​ന്നെ കോ​ള​ജി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. സ​മാ​ന രീ​തി​യി​ലു​ള്ള സം​ഭ​വ​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ യു​പി​യി​ൽ നാ​ല് പേ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ദേ​ശ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യെ​ന്ന കു​റ്റ​മാ​ണ് ഇ​വ​ർ​ക്കെ​തി​രേ​യും ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.