ജി-20 ​ഉ​ച്ച​കോ​ടി; ന​രേ​ന്ദ്ര​മോ​ദി ഇ​റ്റ​ലി​ക്ക് പു​റ​പ്പെ​ട്ടു
ജി-20 ​ഉ​ച്ച​കോ​ടി; ന​രേ​ന്ദ്ര​മോ​ദി ഇ​റ്റ​ലി​ക്ക് പു​റ​പ്പെ​ട്ടു
Friday, October 29, 2021 3:25 AM IST
ന്യൂ​ഡ​ൽ​ഹി: ജി-20 ​നേ​താ​ക്ക​ളു​ടെ ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ഇ​റ്റ​ലി​ക്കു പു​റ​പ്പെ​ട്ടു. ഒ​ക്ടോ​ബ​ര്‍ 30,31 തീ​യ​തി​ക​ളി​ല്‍ റോ​മി​ലാ​ണ് ഉ​ച്ച​കോ​ടി ന​ട​ക്കു​ന്ന​ത്.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം, കോ​വി​ഡ് 19, പ​ക​ര്‍​ച്ച​വ്യാ​ധി​ക്കു ശേ​ഷ​മു​ള്ള ആ​ഗോ​ള​വീ​ണ്ടെ​ടു​ക്ക​ല്‍ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ കു​റി​ച്ച് ഉ​ച്ച​കോ​ടി​യി​ല്‍ ച​ര്‍​ച്ച ന​ട​ക്കും. ഇ​റ്റാ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി മ​രി​യോ ഡ്രോ​ഗി​യു​ടെ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​ര​മാ​ണ് മോ​ദി ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കുന്നത്.

മ​രി​യോ ഡ്രോ​ഗി​യു​മാ​യി ന​രേ​ന്ദ്ര​മോ​ദി പ്ര​ത്യേ​കം ച​ര്‍​ച്ച​യും ന​ട​ത്തും. അ​തേ​സ​മ​യം, ഫ്രാ​ന്‍​സി​സ് മാ​ര്‍​പാ​പ്പ​യു​മാ​യും മോ​ദി വ​ത്തി​ക്കാ​നി​ല്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്നു​ണ്ട്. വ​ത്തി​ക്കാ​ന്‍-​ഇ​ന്ത്യ ബ​ന്ധ​ത്തി​ല്‍ പു​തു​ച​രി​ത്രം കു​റി​ക്കു​ന്ന​താ​കും മാ​ര്‍​പാ​പ്പ​യു​മാ​യു​ള്ള മോ​ദി​യു​ടെ കൂ​ടി​ക്കാ​ഴ്ച.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.