മോ​ദി​ക്കെ​തി​രാ​യ ഐ​ക്യം; വി​ള്ള​ൽ വീ​ഴ്ത്തി മ​മ​ത
മോ​ദി​ക്കെ​തി​രാ​യ ഐ​ക്യം; വി​ള്ള​ൽ വീ​ഴ്ത്തി മ​മ​ത
Saturday, November 27, 2021 8:04 PM IST
ന്യൂ​ഡ​ൽ​ഹി: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​നെ​തി​രെ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളെ പാ​ർ​ല​മെ​ന്‍റി​ൽ ഒ​ന്നി​ച്ച​ണി​നി​ര​ത്താ​നു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ ശ്ര​മ​ങ്ങ​ൾ​ക്ക് തി​രി​ച്ച​ടി. തി​ങ്ക​ളാ​ഴ്ച ചേ​രാ​നി​രി​ക്കു​ന്ന പ്ര​തി​പ​ക്ഷ നേ​താ​ക്ക​ളു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നു തൃ​ണ​മൂ​ൽ കോ​ണ്‍​ഗ്ര​സ്. രാ​ജ്യ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വും മു​തി​ർ​ന്ന കോ ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ വി​ളി​ച്ച യോ​ഗ​ത്തി​ലേ​ക്കി​ല്ലെ​ന്ന് ടി​എം​സി അ​റി​യി​ച്ചു.

ഗോ​വ ഘ​ട​ക​ത്തി​ന്‍റെ എ​തി​ർ​പ്പി​നെ തു​ട​ർ​ന്നാ​ണ് യോ​ഗ​ത്തി​ൽ നി​ന്നും വി​ട്ടു​നി​ൽ​ക്കു​ന്ന​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. സം​സ്ഥാ​ന​ത്ത് ബി​ജെ​പി​യെ​യും കോ​ൺ​ഗ്ര​സി​നെ​യും ഒ​രു​പോ​ലെ എ​തി​ർ​ക്കു​ന്ന​തി​നാ​ൽ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് ഗോ​വ ഘ​ട​കം ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് ടി​എം​സി നേ​തൃ​ത്വം പ​റ​യു​ന്നു. സ​ഭ​യ്ക്കു​ള്ളി​ൽ പ്ര​തി​പ​ക്ഷ ഐ​ക്യം ഉ​ണ്ടാ​കു​മെ​ങ്കി​ലും രാ​വി​ലെ ന​ട​ക്കു​ന്ന യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും കൂ​ടി​ക്കാ​ഴ്ച​ക​ൾ ന​ട​ത്തു​ന്ന​തി​നും ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​മെ​ന്ന് തൃ​ണ​മൂ​ൽ നേ​താ​ക്ക​ൾ പ​റ​യു​ന്നു.

തൃ​ണ​മൂ​ലി​ന്‍റെ പി​ന്മാ​റ്റം യു​പി​എ​യു​ടെ ഭാ​ഗ​മ​ല്ലാ​ത്ത ആം ​ആ​ദ്മി പാ​ർ​ട്ടി, സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളെ യോ​ഗ​ത്തി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കാ​ൻ പ്രേ​രി​പ്പി​ച്ചേ​ക്കാം. ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ലെ​ത്തി​യ മ​മ​ത ബാ​ന​ർ​ജി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ട​ക്ക​മു​ള്ള​വ​രെ ക​ണ്ടെ​ങ്കി​ലും സോ​ണി​യാ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​തെ മ​ട​ങ്ങി​യി​രു​ന്നു.

ടി​എം​സി എം​പി​മാ​രു​ടെ യോ​ഗം തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്നു പാ​ർ​ല​മെ​ന്‍റി​ൽ സ്വീ​ക​രി​ക്കേ​ണ്ട ത​ന്ത്ര​ങ്ങ​ൾ തീ​രു​മാ​നി​ക്കു​മെ​ന്നു ഡെ​റി​ക് ഒ​ബ്രി​യ​ൻ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.