പ​ര​സ്യ​വി​ചാ​ര​ണ: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മാ​പ്പ​പേ​ക്ഷ സ്വീ​ക​രി​ക്കി​ല്ലെ​ന്ന് കു​ട്ടി​യു​ടെ അ​ച്ഛ​ന്‍
പ​ര​സ്യ​വി​ചാ​ര​ണ: പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മാ​പ്പ​പേ​ക്ഷ സ്വീ​ക​രി​ക്കി​ല്ലെ​ന്ന് കു​ട്ടി​യു​ടെ അ​ച്ഛ​ന്‍
Monday, December 6, 2021 7:26 PM IST
കൊ​ച്ചി: ആ​റ്റി​ങ്ങ​ലി​ല്‍ മോ​ഷ​ണ​ക്കു​റ്റം ആ​രോ​പി​ച്ച് പി​ങ്ക് പോ​ലി​സ് പ​ര​സ്യ വി​ചാ​ര​ണ ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​ടെ മാ​പ്പ​പേ​ക്ഷ സ്വീ​ക​രി​ക്കി​ല്ലെ​ന്ന് കു​ട്ടി​യു​ടെ അ​ച്ഛ​ന്‍ ജി. ​ജ​യ​ച​ന്ദ്ര​ൻ. കേ​സു​മാ​യി മു​ന്നോ​ട്ട് പോ​കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും ത​ങ്ങ​ള്‍​ക്ക് നീ​തി​യാ​ണ് വേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സം​ഭ​വം ന​ട​ന്ന പി​റ്റേ​ദി​വ​സം മു​ത​ല്‍ ഡി​ജി​പി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും വ​രെ പ​രാ​തി ന​ല്‍​കി​യി​ട്ടും ഞ​ങ്ങ​ള്‍​ക്ക് നീ​തി കി​ട്ടി​യി​ട്ടി​ല്ല. അ​തി​ന് ശേ​ഷം കോ​ട​തി​യെ വി​ശ്വാ​സ​ത്തി​ലെ​ടു​ത്താ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​തെ​ന്നും ജ​യ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.

സം​ഭ​വം ന​ട​ന്ന് നാ​ല് മാ​സം ക​ഴി​ഞ്ഞാ​ണ് മാ​പ്പു​മാ​യി വ​ന്നി​രി​ക്കു​ന്ന​ത്. കേ​സി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ വേ​ണ്ടി​യാ​ണ് ഈ ​ഖേ​ദ​പ്ര​ക​ട​നം. ഇ​തു​വ​രെ ഉ​ദ്യോ​ഗ​സ്ഥ​യെ സം​ര​ക്ഷി​ക്കി​ന്ന നി​ല​പാ​ടാ​ണ് പോ​ലീ​സ് സ്വീ​ക​രി​ച്ച​ത്. മാ​പ്പ് പ​റ​ഞ്ഞാ​ല്‍ എ​ങ്ങ​നെ​യാ​ണ് നീ​തി​യാ​കു​ന്ന​ത്. ത​ങ്ങ​ള്‍​ക്ക് നീ​തി​യാ​ണ് വേ​ണ്ട​തെ​ന്നും ജ​യ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.