തോന്നിയപടി ഡാം തുറക്കൽ; കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ൽ
തോന്നിയപടി ഡാം തുറക്കൽ; കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ൽ
Tuesday, December 7, 2021 10:14 AM IST
ന്യൂ​ഡ​ൽ​ഹി: മു​ന്ന​റി​യി​പ്പി​ല്ലാ​തെ മു​ല്ല​പ്പെ​രി​യാ​ർ ഡാം ​രാ​ത്രി​യി​ൽ തു​റ​ക്കു​ന്ന ത​മി​ഴ്നാ​ടി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ കേ​ര​ളം സു​പ്രീം​കോ​ട​തി​യി​ൽ. വി​ഷ​യം ഇ​ന്ന് ത​ന്നെ കോ​ട​തി​യു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രു​മെ​ന്നാ​ണ് സൂ​ച​ന.

ഡാം ​തു​റ​ക്കു​ന്ന​തി​ലു​ള്ള ആ​ശ​ങ്ക കേ​ര​ളം നി​ര​വ​ധി ത​വ​ണ ത​മി​ഴ്നാ​ടി​നെ അ​റി​യി​ച്ചി​രു​ന്നു​വെ​ങ്കി​ലും ത​മി​ഴ്നാ​ട് ഈ ​രീ​തി തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്നാ​ണ് വി​ഷ​യം നി​യ​മ​പ​ര​മാ​യി ത​ന്നെ നേ​രി​ടാ​ൻ സം​സ്ഥാ​നം തീ​രു​മാ​നി​ച്ച​ത്.

ഡാം ​തു​റ​ക്കു​ന്ന​തി​ൽ തെ​റ്റി​ല്ലെ​ന്നും എ​ന്നാ​ൽ കൃ​ത്യ​മാ​യ മു​ന്ന​റി​യി​പ്പി​ല്ലാ​തെ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഡാം ​തു​റ​ന്നു​വി​ടു​ന്ന​ത് ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ താ​ളം തെ​റ്റി​ക്കു​ന്നു​ണ്ടെ​ന്നും ഇ​ത് മ​റ്റ് അ​പ​ക​ട​ങ്ങ​ൾ​ക്ക് വ​ഴി​വ​യ്ക്കു​മെ​ന്നു​മാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​ശ​ങ്ക.

അ​തേ​സ​മ​യം, മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ത​മി​ഴ്നാ​ട് ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റി​ൽ ഇ​ന്നു ധർണ ന​ട​ത്തും. പാ​ർ​ല​മെ​ന്‍റ് ക​വാ​ട​ത്തി​ൽ രാ​വി​ലെ പ​ത്ത് മു​ത​ലാ​ണ് ധ​ർ​ണ. ത​മി​ഴ്‌​നാ​ടി​ന്‍റെ ഏ​ക​പ​ക്ഷീ​യ ന​ട​പ​ടി​ക​ൾ ത​ട​യാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്നാ​ണ് കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.