സ്കൂ​ൾ കു​ട്ടി​ക​ളെ ത​ട​ഞ്ഞു ബാ​ബ​റി ബാ​ഡ്ജ്: ആ​സൂ​ത്രി​ത നീ​ക്ക​മു​ണ്ടോ​യെ​ന്നു അ​ന്വേ​ഷ​ണം
സ്കൂ​ൾ കു​ട്ടി​ക​ളെ ത​ട​ഞ്ഞു ബാ​ബ​റി ബാ​ഡ്ജ്: ആ​സൂ​ത്രി​ത നീ​ക്ക​മു​ണ്ടോ​യെ​ന്നു അ​ന്വേ​ഷ​ണം
Tuesday, December 7, 2021 11:42 AM IST
ചു​ങ്ക​പ്പാ​റ (പ​ത്ത​നം​തി​ട്ട): സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ വ​ഴി​യി​ൽ ത​ട​ഞ്ഞു​നി​ർ​ത്തി ബാ​ഡ്ജ് ധ​രി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ സം​ഘ​ർ​ഷം സൃ​ഷ്ടി​ക്കാ​നു​ള്ള ചി​ല സം​ഘ​ട​ന​ക​ളു​ടെ ആ​സൂ​ത്രി​ത നീ​ക്ക​മു​ണ്ടോ​യെ​ന്നു സം​ശ​യം.

ചു​ങ്ക​പ്പാ​റ കോ​ട്ടാ​ങ്ങ​ൽ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ലെ കു​ട്ടി​ക​ളെ​യാ​ണ് തിങ്കളാഴ്ച രാ​വി​ലെ സ്കൂ​ൾ ക​വാ​ട​ത്തി​നു സ​മീ​പം ചി​ല​ർ വ​ഴി​യി​ൽ ത​ട​ഞ്ഞു വ​സ്ത്ര​ത്തി​ൽ ബാ​ഡ്ജു​ക​ൾ കു​ത്തി​യ​ത്. ‘ഐ ​ആം ബാ​ബ​റി’ എ​ന്നെ​ഴു​തി​യ ബാ​ഡ്ജാ​ണ് ധ​രി​പ്പി​ച്ച​ത്.

ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഷ​ർ​ട്ടി​ൽ ബാ​ഡ്ജ് കു​ത്തു​ക​യും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു കൈ​യി​ൽ ന​ൽ​കു​ക​യു​മാ​യി​രു​ന്നു. ചു​ങ്ക​പ്പാ​റ സ്വ​ദേ​ശി​യാ​യ ഒ​രാ​ളു​ടെ പേ​രി​ലു​ള്ള സ​മൂ​ഹ​മാ​ധ്യ​മ അ​ക്കൗ​ണ്ടി​ൽ ബാ​ഡ്ജ് കു​ത്തി​ക്കൊ​ടു​ക്കു​ന്ന​തും കു​ട്ടി​ക​ൾ ഇ​തു​മാ​യി നി​ൽ​ക്കു​ന്ന​തു​മാ​യ ചി​ത്ര​ങ്ങ​ൾ പോ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് വി​വാ​ദ​മു​ണ്ടാ​യ​ത്.

കൊ​ച്ചു​കു​ട്ടി​ക​ൾ ബാ​ഡ്ജു​മാ​യി സ്കൂ​ളി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് വി​വ​ര​മ​റി​യു​ന്ന​തെ​ന്നു ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ് മാ​ത്യു പ​റ​ഞ്ഞു. അ​പ്പോ​ൾ​ത്ത​ന്നെ ബാ​ഡ്ജ് നീ​ക്കം​ ചെ​യ്യാ​ൻ കു​ട്ടി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഉ​ച്ച​ക​ഴി​ഞ്ഞു ചേ​ർ​ന്ന പി​ടി​എ ക​മ്മി​റ്റി​യോ​ഗം പെ​രു​ന്പെ​ട്ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ്കൂ​ൾ മാ​നേ​ജ​രെ​യും തി​രു​വ​ല്ല ഡി​ഇ​ഒ​യെ​യും വി​വ​രം അ​റി​യി​ച്ച​താ​യും ഹെ​ഡ്മാ​സ്റ്റ​ർ അ​റി​യി​ച്ചു.

കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ പ​രാ​തി​ക​ളും ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നു പെ​രു​ന്പെ​ട്ടി പോ​ലീ​സ് അ​റി​യി​ച്ചു. മ​ത​സ്പ​ർ​ധ വ​ള​ർ​ത്താ​ൻ ശ്ര​മി​ക്കു​ക, മ​ത​സൗ​ഹാ​ർ​ദം ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി ചു​ങ്ക​പ്പാ​റ സ്വ​ദേ​ശി മു​നീ​ർ ഇ​ബ്നു ന​സീ​ർ, ക​ണ്ടാ​ല​റി​യാ​വു​ന്ന മ​റ്റു ര​ണ്ടു​പേ​ർ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

അ​നാ​വ​ശ്യ​മാ​യി പ്ര​ശ്നം സൃ​ഷ്ടി​ക്കാ​നാ​ണ് പ്ര​തി​ക​ൾ ശ്ര​മി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. ബാ​ബ​റി മ​സ്ജി​ദ് വാ​ർ​ഷി​ക ദി​ന​ത്തി​ലാ​ണ് കു​ട്ടി​ക​ളെ വ​ഴി​യി​ൽ ത​ട​ഞ്ഞു ബാ​ഡ്ജ് ധ​രി​പ്പി​ച്ച​ത്. വി​വി​ധ മ​ത​സ്ഥ​രാ​യ കു​ട്ടി​ക​ളെ നി​ർ​ബ​ന്ധി​ച്ചു ബാ​ബ​റി മ​സ്ജ​ദി​ന്‍റെ ബാ​ഡ്ജ് ധ​രി​പ്പി​ച്ച​തി​ൽ ന​ട​പ​ടി​യു​മാ​യി ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​നും വി​ശ​ദീ​ക​ര​ണം തേ​ടി. സം​ഭ​വ​ത്തി​ൽ പ​ത്ത​നം​തി​ട്ട പോ​ലീ​സ് മേ​ധാ​വി​യോ​ടു റി​പ്പോ​ർ​ട്ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നു ക​മ്മീ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ്രി​യ​ങ്ക് ക​നും​ഗോ അ​റി​യി​ച്ചു.



ബി​ജെ​പി ദേ​ശീ​യ നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം പി.​കെ.കൃ​ഷ്ണ​ദാ​സ് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ഇ​ട​പെ​ട​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.