യുവതിയുടെയും മകന്‍റെയും മരണം കൊലപാതകമെന്നു ബന്ധുക്കൾ, തെളിവില്ലാതെ പോലീസ്
യുവതിയുടെയും മകന്‍റെയും മരണം കൊലപാതകമെന്നു ബന്ധുക്കൾ, തെളിവില്ലാതെ പോലീസ്
Tuesday, December 7, 2021 11:58 AM IST
വൈ​പ്പി​ൻ: നാ​യ​ര​ന്പ​ലത്തു വീട്ടമ്മയും മകനും തീ​പ്പൊ​ള്ള​ലേ​റ്റ് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ മരണകാരണം സംബന്ധിച്ചു വ്യക്തയായില്ല. തെ​റ്റ​യി​ൽ പ​രേ​ത​നാ​യ സാ​ജു​വി​ന്‍റെ ഭാ​ര്യ സി​ന്ധു(42) മ​ക​ൻ അ​തു​ൽ(18) എ​ന്നി​വ​രാണ് മരണപ്പെട്ടത്. സംഭവത്തിൽ സ​മീ​പ​വാ​സി​യാ​യ നാ​യ​ര​ന്പ​ലം പു​ഞ്ചേ​പ്പ​ടി ദി​ലീ​പ് (44) എ​ന്ന യു​വാ​വി​നെ പോ​ലീ​സ് അറസ്റ്റ് ചെയ്തിരുന്നു ഇയാൾ ഇപ്പോൾ റിമാൻഡിലാണ്.

ശ​ല്യം ചെ​യ്തെന്ന സിന്ധുവിന്‍റെ പരാതിയെ തുടർന്നു ദി​ലീ​പി​നെ​തി​രേ ഡി​സം​ബ​ർ ഒ​ന്നി​നു പോലീസ് കേ​സെ​ടു​ത്തിരുന്നു. മ​ര​ണ​വെ​പ്രാ​ള​ത്തി​ൽ ഇ​വ​ർ ബ​ന്ധു​ക്ക​ൾ​ക്കു ന​ൽ​കി​യ മൊ​ഴി​യി​ൽ ദി​ലീ​പ് എ​ന്ന് പറയുകയും ചെ​യ്ത​തി​ന്‍റെ പാ​ശ്ചാ​ത്ത​ല​ത്തിലാണ് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​കു​റ്റം ഇയാൾക്കെതിരേ കേസെടുത്തിട്ടുള്ളത്.

അ​തേസ​മ​യം, സം​ഭ​വം കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് ബ​ന്ധു​ക്ക​ളും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും ആ​രോ​പി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​തി​നു വ്യ​ക്ത​മാ​യ തെ​ളി​വു​ക​ൾ ഇ​ല്ലെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. തീ​യും പു​ക​യും ഉ​യ​രു​ന്ന​തു ക​ണ്ടു ന​ല്ല​പോ​ലെ അ​ട​ച്ചു​റ​പ്പു​ള്ള വീ​ട്ടി​ൽ ബ​ന്ധു​ക്ക​ൾ ഓ​ടി​യെ​ത്തി വാ​തി​ൽ ച​വി​ട്ടി​പ്പൊ​ളി​ച്ച് അ​ക​ത്തു ക​ട​ന്നാ​ണ് ഇ​രു​വരെ​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ഇ​തു യുവതിയുടെ പി​താ​വി​ന്‍റെ മൊ​ഴി​യി​ൽ പ​റ​യു​ന്നു​മു​ണ്ട്.

ആ​ത്മ​ഹ​ത്യാ കു​റി​പ്പും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഞാ​റ​ക്ക​ൽ സിഐ രാ​ജ​ൻ കെ. ​അ​ര​മ​ന​ക്കാ​ണ് ഇ​പ്പോ​ൾ അ​ന്വേ​ഷ​ണ ചു​മ​ത​ല . ആ​വ​ശ്യ​മെ​ങ്കി​ൽ ജ​യി​ലി​ട​ച്ച പ്ര​തി​യെ തി​രി​കെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി പോ​ലീ​സി​നു വീ​ണ്ടും ചോ​ദ്യം ചെ​യ്തേ​ക്കു​മെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.