പ്രി​യാ വ​ര്‍​ഗീ​സി​ന്‍റെ നി​യ​മ​നം; നി​ര്‍​ണാ​യ​ക രേ​ഖ​ക​ള്‍ പു​റ​ത്ത്
പ്രി​യാ വ​ര്‍​ഗീ​സി​ന്‍റെ നി​യ​മ​നം; നി​ര്‍​ണാ​യ​ക രേ​ഖ​ക​ള്‍ പു​റ​ത്ത്
Saturday, August 13, 2022 1:45 PM IST
തി​രു​വ​ന​ന്ത​പു​രം: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യാ​യ കെ.​കെ.​രാ​ഗേ​ഷി​ന്‍റെ ഭാ​ര്യ പ്രി​യാ വ​ര്‍​ഗീ​സി​നെ നി​യ​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​ണായ​ക രേ​ഖ​ക​ള്‍ പു​റ​ത്ത്. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളി​ല്‍ ഏ​റ്റ​വും കു​റ​ഞ്ഞ റി​സ​ര്‍​ച്ച് സ്‌​കോ​ര്‍ പ്രി​യാ വ​ര്‍​ഗീ​സി​നാ​ണെ​ന്നു രേ​ഖ​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു.

അ​ഭി​മു​ഖ​ത്തി​ല്‍ ഉ​യ​ര്‍​ന്ന മാർക്ക് ല​ഭി​ച്ച​തോ​ടെ​യാ​ണ് ഇ​വ​ര്‍​ക്ക് ഒ​ന്നാം റാ​ങ്ക് ല​ഭി​ച്ച​തെ​ന്നാ​ണ് വി​വ​രം. ഒ​ന്നാം റാ​ങ്ക് ല​ഭി​ച്ച പ്രി​യ​യു​ടെ റി​സ​ര്‍​ച്ച് സ്‌​കോ​ര്‍ 156 ആ​ണ്. ര​ണ്ടാം റാ​ങ്കു​കാ​ര​മാ​യ ജോ​സ​ഫ് സ്‌​ക​റി​യ​യു​ടെ റി​സ​ര്‍​ച്ച് സ്‌​കോ​ര്‍ 651.

അ​ഭി​മു​ഖ​ത്തി​ല്‍ ഉ​യ​ര്‍​ന്ന മാ​ര്‍​ക്കു ല​ഭി​ച്ചെ​ങ്കി​ലും ജോ​സ​ഫ് സ്‌​ക​റി​യ​യേ​ക്കാ​ള്‍ ര​ണ്ട് മാ​ര്‍​ക്കാ​ണ് പ്രി​യ​യ്ക്ക് കൂ​ടു​ത​ല്‍ ല​ഭി​ച്ച​ത്. പ്രി​യ​യ്ക്ക് 32 മാർക്കും ജോ​സ​ഫി​ന് 30 ​മാ​ര്‍​ക്കുമാണ് അ​ഭി​മു​ഖ​ത്തി​ന് ല​ഭി​ച്ച​ത്.

റി​സ​ര്‍​ച്ച് സ്‌​കോ​റി​ല്‍ ര​ണ്ടാം റാ​ങ്കു​കാ​ര​നേ​ക്കാ​ള്‍ ബ​ഹു​ദൂ​രം പി​ന്നി​ലാ​യി​ട്ടും അ​ഭി​മു​ഖ​ത്തി​ല്‍ കൂ​ടു​ത​ല്‍ മാ​ര്‍​ക്ക് ന​ല്‍​കി ഇ​വ​ര്‍​ക്ക് ഒ​ന്നാം റാ​ങ്ക് ന​ല്‍​കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. അ​തേ​സ​മ​യം യു​ജി​സി ച​ട്ട​പ്ര​കാ​ര​മു​ള്ള എ​ട്ടു വ​ര്‍​ഷ​ത്തെ അ​ധ്യാ​പ​ന പ​രി​ച​യ​മി​ല്ലാ​ത്ത പ്രി​യ​യ്ക്ക് അ​ഭി​മു​ഖ​ത്തി​ല്‍ ഒ​ന്നാം റാ​ങ്ക് ല​ഭി​ക്കു​ന്ന​തെ​ങ്ങ​നെ​യെ​ന്നും വി​മ​ര്‍​ശ​ന​മു​യ​രു​ന്നു​ണ്ട്. .

25 വ​ര്‍​ഷ​ത്തെ അ​ധ്യാ​പ​ന പ​രി​ച​യ​വും നൂ​റി​ല്‍​പ​രം ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളു​മു​ള്ള അ​ധ്യാ​പ​ക​നെ​യും മ​ല​യാ​ളം സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ര​ണ്ട് അ​ധ്യാ​പ​ക​രെ​യും പി​ന്ത​ള്ളി​യാ​ണ് ആ​കെ മൂ​ന്നു വ​ര്‍​ഷ​ത്തെ അ​ധ്യാ​പ​ന പ​രി​ച​യം മാ​ത്ര​മു​ള്ള കെ.​കെ.​രാ​ഗേ​ഷി​ന്‍റെ ഭാ​ര്യ​യെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യി നി​യ​മി​ക്കാ​ന്‍ ഒ​ന്നാം റാ​ങ്ക് ന​ല്‍​കി​യ​ത്. ഇ​തി​നെ​തി​രെ വ്യാ​പ​ക വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്ന​തി​നാ​ല്‍ ഇ​വ​രെ അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​റാ​യി നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​റ​ങ്ങി​യി​ട്ടി​ല്ല.

സം​ഭ​വ​ത്തി​ല്‍ പ​രാ​തി ല​ഭി​ച്ച​തി​നെ​തു​ട​ര്‍​ന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ക​ണ്ണൂ​ര്‍ വി​സി​യോ​ട് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര്‍​ണാ​യ​ക രേ​ഖ​ക​ള്‍ പു​റ​ത്തു വ​ന്ന​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.