ബാ​ന​ര്‍ പോ​ര് മു​റു​കു​ന്നു; ക​ട്ട​യ്ക്ക് നി​ന്ന് എ​സ്എ​ഫ്‌​ഐ​യും കെ​എ​സ്‌​യു​വും
ബാ​ന​ര്‍ പോ​ര് മു​റു​കു​ന്നു; ക​ട്ട​യ്ക്ക് നി​ന്ന് എ​സ്എ​ഫ്‌​ഐ​യും കെ​എ​സ്‌​യു​വും
Saturday, August 13, 2022 4:54 PM IST
എ​റ​ണാ​കു​ളം: മ​ഹാ​രാ​ജാ​സ് കോ​ളജി​ലെ എ​സ്എ​ഫ്‌​ഐ-​ കെ​എ​സ്‌​യു ബാ​ന​ര്‍ പോ​ര് മു​റു​കു​ന്നു. ആ​രോ​പ​ണ​വും മ​റു​പ​ടി​യു​മാ​യി വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍ ക​ട്ട​യ്ക്കു നി​ന്ന​തോ​ടെ കോ​ള​ജ് ക​വാ​ടം ബാ​ന​റു​ക​ള്‍കൊ​ണ്ട് നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണ്.

തി​രു​വ​ന​ന്ത​പു​രം ലോ ​കോ​ളജി​ല്‍ കെ​എ​സ്‌​യു പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു മ​ര്‍​ദ​ന​മേ​റ്റ സം​ഭ​വം ചൂ​ണ്ടി​ക്കാ​ട്ടി എ​സ്എ​ഫ്‌​ഐ നി​രോ​ധി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം എ​റ​ണാ​കു​ളം എം​പി ഹൈ​ബി ഈ​ഡ​ന്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ ഉ​ന്ന​യി​ച്ചിരുന്നു. ഇതിനു പി​ന്നാ​ലെ​യാ​ണ് മ​ഹാ​രാ​ജാ​സി​ല്‍ ബാ​ന​ര്‍ പോ​ര് തു​ട​ങ്ങി​യ​ത്.

ഹൈ​ബി​ക്കു മ​റു​പ​ടി​യാ​യി എ​സ്എ​ഫ്‌​ഐ 'ഇ​ന്ദി​ര​യ്ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല, പി​ന്ന​ല്ലേ ഈ​ഡ​ന്..' എ​ന്ന് ബാ​ന​ര്‍ ഉ​യ​ര്‍​ത്തി. പി​ന്നാ​ലെ 'ജ​ന​ഹൃ​ദ​യ​ങ്ങ​ളി​ലാ​ണ് ഇ​ന്ദി​ര​യും ഈ​ഡ​നും' എ​ന്ന കെ​എ​സ്‌​യു​വി​ന്‍റെ മ​റു​പ​ടി എ​ത്തി.

ഇ​തി​നു​ള്ള മ​റു​പ​ടി​യാ​യി വീ​ണ്ടും എ​സ്എ​ഫ്‌​ഐ​യും കെ​എ​സ്‌​യു​വു​മെ​ത്തി​യ​തോ​ടെ ബാ​ന​ര്‍ പോ​ര് സം​ഘർഷ​ത്തി​ലേ​ക്കു വ​ഴി​മാ​റു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് മ​ഹാ​രാ​ജാ​സി​ലെ അ​ധ്യാ​പ​ക​ര്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.