ലോ​കാ​യു​ക്ത ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നു കാ​നം
ലോ​കാ​യു​ക്ത ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ച​ര്‍​ച്ച ന​ട​ത്തു​മെ​ന്നു കാ​നം
Monday, August 15, 2022 1:09 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​കാ​യു​ക്ത ഓ​ര്‍​ഡി​ന​ന്‍​സ് സം​ബ​ന്ധി​ച്ച് ഇ​ട​തു​മു​ന്ന​ണി​യി​ല്‍ ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍. വി​ഷ​യം ച​ര്‍​ച്ച ചെ​യ്ത് പ​രി​ഹാ​രം ക​ണ്ടെ​ത്തു​മെ​ന്നും കാ​നം പ​റ​ഞ്ഞു.

ലോ​കാ​യു​ക്ത​യു​ടെ അ​ധി​കാ​രം ക​വ​രു​ന്ന ഓ​ര്‍​ഡി​ന​ന്‍​സി​നെ​തി​രെ സി​പി​ഐ ആ​ദ്യം എ​തി​ര്‍​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഓ​ര്‍​ഡി​ന​ന്‍​സി​ന്‍റെ കാ​ര്യ​ത്തി​ൽ സി​പി​എ​മ്മു​മാ​യി സ​മ​വാ​യ​ത്തി​ലെ​ത്താ​ന്‍ സി​പി​ഐ പി​ന്നീ​ട് തീ​രു​മാ​നി​ച്ചു.

നി​യ​മ​സ​ഭ ചേ​രു​ന്ന​തി​നു​മു​മ്പ് ഇ​ക്കാ​ര്യം ച​ര്‍​ച്ച ചെ​യ്ത് ധാ​ര​ണ​യി​ലെ​ത്താ​നാ​ണ് നീ​ക്കം. ഓ​ര്‍​ഡി​ന​ന്‍​സി​ല്‍ ഭേ​ദ​ഗ​തി നി​ര്‍​ദേ​ശി​ക്കാ​നാ​ണ് സി​പി​ഐ നി​ല​വി​ല്‍ ആ​ലോ​ചി​ക്കു​ന്ന​ത്.

പൊ​തു​പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ഴി​മ​തി ചെ​യ്ത​താ​യി തെ​ളി​ഞ്ഞാ​ല്‍ അ​വ​രെ സ്ഥാ​ന​ത്തു​നി​ന്നു നീ​ക്കം ചെ​യ്യു​ന്ന ലോ​കാ​യു​ക്ത​യു​ടെ 14-ാം വ​കു​പ്പ് എ​ടു​ത്ത് ക​ള​യു​ന്ന​താ​ണ് സ​ര്‍​ക്കാ​ര്‍ ഓ​ര്‍​ഡി​ന​ന്‍​സ്. ലോ​കാ​യു​ക്ത​യു​ടെ തീ​ര്‍​പ്പ് പ​രി​ശോ​ധി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​നു അ​ധി​കാ​രം ന​ല്‍​കു​ന്ന​താ​ണ് ഓ​ര്‍​ഡി​ന​ന്‍​സി​ലെ വ്യ​വ​സ്ഥ.

എ​ന്നാ​ല്‍ പൊ​തു​പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​യ​മ​നാ​ധി​കാ​രി ലോ​കാ​യു​ക്ത വി​ധി​ക്കെ​തി​രെ​യു​ള്ള അ​പ്പീ​ല്‍ കേ​ള്‍​ക്കു​ക എ​ന്ന ഭേ​ദ​ഗ​തി​ക്ക് പ​ക​രം സ്വ​ത​ന്ത്ര​മാ​യ ഉ​ന്ന​താ​ധി​കാ​ര സ​മി​തി​യെ ഇ​തി​നാ​യി നി​യോ​ഗി​ക്കാ​നാ​ണ് സി​പി​ഐ നി​ര്‍​ദേ​ശം.

ചു​രു​ക്ക​ത്തി​ല്‍ സി​പി​ഐ മു​ന്നോ​ട്ടു വ​ച്ച ഭേ​ദ​ഗ​തി​യും ലോ​കാ​യു​ക്ത​യു​ടെ പ​ര​മാ​ധി​കാ​ര​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ്. എ​ന്നാ​ല്‍ സി​പി​ഐ നി​ര്‍​ദേ​ശം സി​പി​എം അം​ഗീ​ക​രി​ക്കു​മോ എ​ന്ന് ഇ​നി​യും വ്യ​ക്ത​മാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.