റി​സ​ര്‍​ച്ച് സ്‌​കോ​ര്‍ വി​വാ​ദം അ​വ​കാ​ശ​വാ​ദം മാ​ത്ര​മെ​ന്ന് പ്രി​യാ​വ​ര്‍​ഗീ​സ്
റി​സ​ര്‍​ച്ച് സ്‌​കോ​ര്‍ വി​വാ​ദം അ​വ​കാ​ശ​വാ​ദം മാ​ത്ര​മെ​ന്ന് പ്രി​യാ​വ​ര്‍​ഗീ​സ്
Monday, August 15, 2022 4:27 PM IST
ക​ണ്ണൂ​ര്‍: ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി കെ.​കെ.​രാ​ഗേ​ഷി​ന്‍റെ ഭാ​ര്യ പ്രി​യാ വ​ര്‍​ഗീ​സ്. വി​വ​രാ​വ​കാ​ശ രേ​ഖ എ​ന്നു പ​റ​ഞ്ഞ് എ​ഴു​ന്ന​ള്ളി​ക്കു​ന്ന​ത് അ​ക്ക​ങ്ങ​ളി​ലെ ക​ള്ള​ക്ക​ളി​യെ​ന്നാ​ണ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യു​ള്ള മ​റു​പ​ടി.

പ്രി​യ​വ​ര്‍​ഗീ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് ല​ഭി​ച്ച റി​സ​ര്‍​ച്ച് സ്‌​കോ​ര്‍ രേ​ഖ​പ്പെ​ടു​ത്തി​യ നി​ര്‍​ണ്ണാ​യ​ക രേ​ഖ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​തി​ക​ര​ണം. പു​റ​ത്തു​വ​ന്ന റി​സ​ര്‍​ച്ച് സ്‌​കോ​റു​ക​ള്‍ എ​ല്ലാം വെ​റും അ​വ​കാ​ശ​വാ​ദ​ങ്ങ​ളാ​ണ്. ഇ​വ സ​ര്‍​വ​ക​ലാ​ശാ​ല പ​രി​ശോ​ധി​ച്ച് വി​ല​യി​രു​ത്തി​യ​ത​ല്ലെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

താ​ന്‍ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളി​ല്‍ എ​ഴു​തി​യ​തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ എ​ല്ലാം ന​ല്‍​കി​യി​രു​ന്നെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ സ്‌​കോ​ര്‍ ല​ഭി​ക്കു​മാ​യി​രു​ന്നു.​സ​മ​കാ​ലി​ക മ​ല​യാ​ള​ത്തി​ലും സ്ത്രീ​ശ​ബ്ദ​ത്തി​ലും എ​ഴു​തി​യ​തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ താ​ന്‍ ന​ല്‍​കി​യി​രു​ന്നി​ല്ലെ​ന്നും പോ​സ്റ്റി​ല്‍ പ​റ​യു​ന്നു.

ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​ന്‍റെ ജീ​വി​ത​പ​ങ്കാ​ളി എ​ന്ന നി​ല​ക്ക് എ​ല്ലാ​യ്പ്പോ​ഴും സോ​ഷ്യ​ല്‍ ഓ​ഡി​റ്റി​നെ ഭ​യ​ന്നു ജീ​വി​ക്കു​ന്ന ഒ​രാ​ളാ​ണ് താ​ന്‍. അ​തു​കൊ​ണ്ട് അ​പേ​ക്ഷ പൂ​രി​പ്പി​ക്കു​മ്പോ​ഴും അ​തീ​വ​ജാ​ഗ്ര​ത ഉ​ണ്ടാ​യി​രു​ന്നു.

അ​ഭി​മു​ഖം ഓ​ണ്‍​ലൈ​ന്‍ ആ​യി​രു​ന്ന​തു​കൊ​ണ്ട് റെ​ക്കോ​ര്‍​ഡ് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തും കൂ​ടി വി​വ​രാ​വ​കാ​ശം ചോ​ദി​ച്ച് എ​ടു​ത്തു​വ​ച്ച് ചാ​ന​ലി​ല്‍ സം​പ്രേ​ഷ​ണം ചെ​യ്യൂ എ​ന്നും ഫേ​സ്ബു​ക്ക് പോ​സ്റ്റി​ല്‍ പ​രി​ഹ​സി​ക്കു​ന്നു.

റാ​ങ്ക് പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തു​ള്ള ജോ​സ​ഫ് സ്‌​ക​റി​യ​യേ​ക്കാ​ള്‍ റി​സ​ര്‍​ച്ച് സ്‌​കോ​റി​ല്‍ പ്രി​യ ബ​ഹു​ദൂ​രം പി​ന്നി​ലാ​ണെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന നി​ര്‍​ണാ​യ​ക രേ​ഖ​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. പ്രി​യ​യ്ക്ക് 156 മാ​ര്‍​ക്കും, ജോ​സ​ഫി​ന് 651 മാ​ര്‍​ക്കു​മാ​ണ് ല​ഭി​ച്ച​ത്.

അ​ഭി​മു​ഖ​ത്തി​ല്‍ ഉ​യ​ര്‍​ന്ന മാ​ര്‍​ക്ക് ല​ഭി​ച്ച​തോ​ടെ​യാ​ണ് പ്രി​യ പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​തെ​ത്തി​യ​തെ​ന്നും രേ​ഖ​ക​ളി​ല്‍ നി​ന്നു വ്യ​ക്ത​മാ​ണ്. എ​ന്നാ​ല്‍ അ​ഭി​മു​ഖ​ത്തി​ന് ര​ണ്ട് മാ​ര്‍​ക്ക് മാ​ത്ര​മാ​ണ് പ്രി​യ​യ്ക്ക് കൂ​ടു​ത​ല്‍ ല​ഭി​ച്ച​ത്. പ്രി​യ​യ്ക്ക് 32 മാ​ര്‍​ക്കും, ജോ​സ​ഫി​ന് 30 മാ​ര്‍​ക്കു​മാ​ണ് അ​ഭി​മു​ഖ​ത്തി​ന് ല​ഭി​ച്ച​ത്.

വി​വ​രാ​വ​കാ​ശ രേ​ഖ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ പ്രി​യാ വ​ര്‍​ഗീ​സി​നെ പി​ന്തു​ണ​ച്ച് സ​ര്‍​വ​ക​ലാ​ശാ​ലയും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. റി​സ​ര്‍​ച്ച് സ്‌​കോ​ര്‍ കൂ​ടി​യ​തു കൊ​ണ്ട് മാ​ത്രം ഉ​ദ്യോ​ഗാ​ര്‍​ത്ഥി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട​ണ​മെ​ന്നി​ല്ലെ​ന്നാ​ണ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വി​ശ​ദീ​ക​ര​ണം.

കു​റ​ഞ്ഞ​ത് എ​ട്ട് വ​ര്‍​ഷ​ത്തെ അ​ധ്യാ​പ​ന പ​രി​ച​യം എ​ന്ന യു​ജി​സി മാ​ന​ദ​ണ്ഡം അ​നു​സ​രി​ച്ചു​ള്ള യോ​ഗ്യ​ത ഇ​വ​ര്‍​ക്കി​ല്ലെ​ന്ന വാ​ദ​ത്തി​നും സ​ര്‍​വ​ക​ലാ​ശാ​ല മ​റു​പ​ടി ന​ല്‍​കി​യി​രു​ന്നു. ഫാ​ക്ക​ല്‍​റ്റി ഡെ​വ​ല​പ്മെ​ന്‍റിനാ​യി ചെ​ല​വ​ഴി​ച്ച​തും അ​ക്കാ​ദ​മി​ക ത​സ്തി​ക​ക​ളി​ല്‍ ഡെ​പ്യൂ​ട്ടേ​ഷ​നി​ല്‍ ചെ​ല​വ​ഴി​ച്ച കാ​ല​യ​ള​വും അ​ധ്യാ​പ​ന പ​രി​ച​യ​മാ​യി ക​ണ​ക്കാ​ക്കാം എ​ന്ന​താ​ണ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ നി​ല​പാ​ട്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.