പിഎഫ്ഐയ്ക്ക് സഹായം: പോലീസുകാരനെ സസ്പെൻഡ് ചെയ്തു
പിഎഫ്ഐയ്ക്ക് സഹായം: പോലീസുകാരനെ സസ്പെൻഡ് ചെയ്തു
Wednesday, October 5, 2022 1:11 PM IST
സ്വന്തം ലേഖകൻ
കാലടി: പോപ്പുലർ ഫ്രണ്ടിന് സഹായം ചെയ്ത് കൊടുത്ത കാലടി പോലീസ് സ്റ്റേഷനിലെ പോലീസുകാരനെ സസ്പെൻഡ് ചെയ്തു. വല്ലം സ്വദേശിയും കാലടി പോലീസ് സ്റ്റേഷനിലെ സീനിയർ സിപിഒയുമായ സി.എ. സിയാദിനെതിനെയാണ് സസ്പെൻഡ് ചെയ്തത്.

പോപ്പുലർ ഫ്രണ്ട് നടത്തിയ ഹർത്താലിൽ ഉണ്ടായ അക്രമത്തിൽ പെരുന്പാവൂർ പോലീസ് അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കാൻ സിയാദ് ഇടപെട്ടതായി സൂചന ലഭിച്ചതിനെ തുടർന്ന് എൻഐഎ അന്വേഷണം നടത്തി വരികയായിരുന്നു. കെഎസ്ആർടിസി ബസ് തകർത്തതുമായി ബന്ധപ്പെട്ട് മൂന്ന് പേരാണ് അറസ്റ്റിലായിരുന്നത്. സിയാദ് പെരുന്പാവൂരിലെത്തി ഇവർക്ക് വേണ്ട സഹായം ചെയ്തുകൊടുക്കുകയായിരുന്നു.


കാലടി സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ പെരുന്പാവൂരിൽ അറസ്റ്റിലായ പ്രതികൾക്കു വേണ്ടി നടത്തിയ ഇടപെടലാണ് സംശയം ജനിപ്പിച്ചത്. വിവരമറിഞ്ഞ എൻഐഎ ഉദ്യോഗസ്ഥർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ നിർദേശത്തെ തുടർന്ന് സിയാദിന്‍റെ മൊബൈൽ ഫോണ്‍ കസ്റ്റഡിയിൽ എടുത്തിരുന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<