വി​നോ​ദ​സ​ഞ്ചാ​ര വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ "ഫോ​ക്ക​സ്-3'​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്
വി​നോ​ദ​സ​ഞ്ചാ​ര വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ "ഫോ​ക്ക​സ്-3'​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്
Friday, October 7, 2022 9:08 PM IST
തി​രു​വ​ന​ന്ത​പു​രം: വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ പ്ര​ത്യേ​കി​ച്ച് വി​ദ്യാ​ർ​ഥി​ക​ളു​മാ​യി പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത രൂ​പ​മാ​റ്റം, അ​മി​ത ശ​ബ്ദ വെ​ളി​ച്ച സം​വി​ധാ​ന​ങ്ങ​ൾ, ഡാ​ൻ​സ് ഫ്‌​ളോ​റു​ക​ൾ, അ​മി​ത വേ​ഗ​ത എ​ന്നി​വ ത​ട​യു​ന്ന​തി​നാ​യു​ള്ള മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പി​ന്‍റെ സം​സ്ഥാ​ന​മൊ​ട്ടാ​കെ​യു​ള്ള സ്‌​പെ​ഷ​ൽ ഡ്രൈ​വ് "ഓ​പ്പ​റേ​ഷ​ൻ ഫോ​ക്ക​സ്-3' വെ​ള്ളി​യാ​ഴ്ച തു​ട​ങ്ങി.

ഏ​പ്രി​ൽ, മേ​യ്, ജൂ​ൺ മാ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ "ഓ​പ്പ​റേ​ഷ​ൻ ഫോ​ക്ക​സ്-2 ഡ്രൈ​വി​ൽ സം​സ്ഥാ​ന​ത്ത് 3,888 കു​റ്റ​ങ്ങ​ൾ ക​ണ്ടെ​ത്തി, 26,61,050 രൂ​പ പി​ഴ ചു​മ​ത്തി​യി​രു​ന്നു. വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്ന് വി​നോ​ദ​യാ​ത്ര പോ​കു​ന്ന സീ​സ​ൺ പ​രി​ഗ​ണി​ച്ചും വ​ട​ക്കാ​ഞ്ചേ​രി അ​പ​ക​ട​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലും ഗ​താ​ഗ​ത​മ​ന്ത്രി​യു​ടെ നി​ർ​ദ്ദേ​ശാ​നു​സ​ര​ണം ഇ​ത്ത​രം കു​റ്റ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി ത​ട​യു​ന്ന​തി​ന് റീ​ജി​യ​ണ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ഓ​ഫീ​സ് / സ​ബ് റീ​ജി​യ​ണ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ഓ​ഫീ​സു​ക​ളി​ലേ​തു​ൾ​പ്പെ​ടെ​യു​ള്ള ഫീ​ൽ​ഡ് ഉ​ദ്യോ​ഗ​സ്ഥ​രെ പ​ങ്കെ​ടു​പ്പി​ച്ചാ​ണ് ഫോ​ക്ക​സ്-3 തു​ട​ങ്ങി​യ​ത്.

ഡ്രൈ​വ് ഒ​ക്ടോ​ബ​ർ 16 വ​രെ നീ​ണ്ടു​നി​ൽ​ക്കും. കൂ​ടാ​തെ വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന മേ​ധാ​വി​ക​ൾ വി​നോ​ദ സ​ഞ്ചാ​ര​ത്തി​ന് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ വി​ശ​ദാം​ശ​മു​ൾ​പ്പെ​ടെ​യു​ള്ള യാ​ത്രാ വി​വ​രം അ​ത​ത് ജോ​യി​ന്‍റ് റീ​ജി​യ​ണ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ഓ​ഫീ​സ​ർ /റീ​ജി​യ​ണ​ൽ ട്രാ​ൻ​സ്‌​പോ​ർ​ട്ട് ഓ​ഫീ​സ​ർ​മാ​രെ മു​ൻ​കൂ​ട്ടി അ​റി​യി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ത് ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​ർ വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി വാ​ഹ​നം മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ങ്ങ​ൾ​ക്കും ച​ട്ട​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​ണെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യും സു​ര​ക്ഷി​ത യാ​ത്ര ഉ​റ​പ്പാ​ക്കു​ന്ന​തി​ന് വേ​ണ്ട ബോ​ധ​വ​ത്ക​ര​ണം ഡ്രൈ​വ​ർ​ക്കും ടീം ​ലീ​ഡ​ർ​ക്കും ന​ൽ​കു​ക​യും ചെ​യ്യും.


നി​യ​മ​വി​രു​ദ്ധ അ​പ​ക​ട​ക​ര​മാ​യ രൂ​പ​മാ​റ്റം, അ​മി​ത​വേ​ഗ​ത തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ​ക്ക് ഫി​റ്റ്‌​ന​സ് റ​ദ്ദു ചെ​യ്യ​ൽ, ര​ജി​സ്‌​ട്രേ​ഷ​ൻ സ​സ്‌​പെ​ൻ​ഷ​ൻ, ലൈ​സ​ൻ​സ് സ​സ്‌​പെ​ൻ​ഷ​ൻ മു​ത​ലാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളു​ന്ന​തി​നും ക​ർ​ശ​ന നി​ർ​ദ്ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<