വിഴിഞ്ഞം തുറമുഖം: അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കും
Monday, November 28, 2022 10:07 AM IST
കൊച്ചി: വിഴിഞ്ഞം തുറമുഖ നിര്‍മാണവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്പനിയും സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
സമരക്കാര്‍ നിര്‍മാണം തടസപ്പെടുത്തുന്നതിരായ ഹര്‍ജിയും പോലീസ് സംരക്ഷണ ഉത്തരവ് നടപ്പാക്കിയില്ലെന്നാരോപിച്ചുള്ള പൊതുതാത്പര്യ ഹര്‍ജിയും ജസ്റ്റീസ് അനു ശിവരാമന്‍റെ ബെഞ്ചാണ് പരിഗണിക്കുന്നത്.
പോലീസ് സംരക്ഷണം ഉറപ്പുവരുത്തണമെന്നുമുളള മുന്‍ ഉത്തരവ് നടപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ സമരപ്പന്തല്‍ നീക്കം ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയാറായില്ലെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.