ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച; രണ്ടാംഘട്ടം ഡിസംബര്‍ അഞ്ചിന്
ഗുജറാത്തില്‍ ആദ്യഘട്ട വോട്ടെടുപ്പ് വ്യാഴാഴ്ച; രണ്ടാംഘട്ടം ഡിസംബര്‍ അഞ്ചിന്
Wednesday, November 30, 2022 3:14 PM IST
അഹമ്മദാബാദ്: ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 89 മണ്ഡലങ്ങളിലായി 788 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. സൗരാഷ്ട്ര, കച്ച് മേഖലകളും തെക്കന്‍ ഗുജറാത്തും ആദ്യഘട്ടത്തില്‍ പോളിംഗ് ബൂത്തില്‍ എത്തും. തൂക്കുപാലം തകര്‍ന്ന് ദുരന്തം ഉണ്ടായ മോര്‍ബിയും ആദ്യഘട്ടത്തിലുണ്ട്.

സംസ്ഥാനത്ത് 27 വര്‍ഷം നീണ്ട ഭരണം നിലനിര്‍ത്താന്‍ ബിജെപി ശ്രമിക്കുമ്പോള്‍ തിരിച്ച് അധികാരത്തിലെത്താമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ഇത്തവണ ഇരുപാര്‍ട്ടികള്‍ക്കും വെല്ലുവിളിയായി ആം ആദ്മി പാര്‍ട്ടിയും രംഗത്തുണ്ട്.


ആം ആദ്മി പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ഇസുദാന്‍ ഗഡ്വിയും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനും അടക്കം പ്രമുഖര്‍ ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. സൂറത്ത് ഈസ്റ്റിലെ സ്ഥാനാര്‍ഥി നാടകീയമായി പത്രിക പിന്‍വലിച്ചതിനാല്‍ 88 മണ്ഡലങ്ങളിലാണ് ആം ആദ്മി പാര്‍ട്ടി മത്സര രംഗത്തുള്ളത്.

രണ്ടാംഘട്ട വോട്ടെടുപ്പ് ഡിസംബര്‍ അഞ്ചിനും വോട്ടെണ്ണല്‍ എട്ടിനുമാണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<