ഡെങ്കിപ്പനി ബാധിച്ച് ഒമ്പത് വയസുകാരൻ മരിച്ചു
Friday, December 9, 2022 1:21 PM IST
പാലക്കാട്: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരൻ മരിച്ചു. കൂറ്റനാട് ചീരാത്തുകളത്തിൽ അശ്വതിയുടെ മകൻ നിരഞ്ജൻ ആണ് മരിച്ചത്.
കടുത്ത പനി ബാധിച്ച് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി വെള്ളിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്.