മുണ്ടക്കയത്ത് പഞ്ചായത്ത് അംഗത്തെ കുറുക്കൻ ആക്രമിച്ചു
മുണ്ടക്കയത്ത് പഞ്ചായത്ത് അംഗത്തെ കുറുക്കൻ ആക്രമിച്ചു
Saturday, December 10, 2022 12:15 PM IST
കോട്ടയം: പഞ്ചായത്ത് അംഗത്തെ കുറുക്കൻ ആക്രമിച്ചു. കോട്ടയം മുണ്ടക്കയത്താണ് സംഭവം. പഞ്ചായത്തംഗം ജോമി തോമസിനെയാണ് കുറുക്കൻ കടിച്ചത്. ഗുരുതരമായി പരിക്കേറ്റ ജോമിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച രാവിലെയാണ് സംഭവം. ജോമി റബർ വെട്ടുന്നതിനായി പുറത്തേക്ക് ഇറങ്ങവെ കുറുക്കൻ ഓടിവന്ന് കടിക്കുകയായിരുന്നു. കുറുക്കൻ വീടിനകത്തേക്ക് കയറാനും ശ്രമിച്ചു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാർ കുറുക്കനെ തല്ലിക്കൊന്നു കുഴിച്ചുമൂടി.


സംഭവ സ്ഥലത്ത് ഇപ്പോൾ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കുറുക്കനെ തല്ലിക്കൊന്നതിന് നാട്ടുകാർക്കെതിരേ കേസെടുക്കുമെന്ന് വനംവകുപ്പ് അറിയിച്ചതാണ് സംഘർഷാവസ്ഥയ്ക്ക് കാരണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<