വയോജനങ്ങളെ മറന്ന് സർക്കാർ; സാമൂഹിക ക്ഷേമ പെൻഷൻ കൂട്ടിയിട്ടില്ല; അനർഹരെ ഒഴിവാക്കും
Friday, February 3, 2023 12:12 PM IST
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ സാമൂഹിക ക്ഷേമ പെന്ഷന് കൂട്ടിയില്ല. എന്നാല്‍ പദ്ധതി ശക്തമായി തുടരുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു.
ക്ഷേമ പെന്ഷന് പദ്ധതിയില്‍നിന്ന് അനര്ഹരാവയവരെ ഒഴിവാക്കുമെന്ന് മന്ത്രി അറിയിച്ചു. 62 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്ഷന് നല്‍കാനാണ് തീരുമാനമെന്നും മന്ത്രി അറിയിച്ചു.
നിലവില്‍ ഏകദേശം 85 ലക്ഷം പേരാണ് ക്ഷേമ പെന്ഷന് വാങ്ങുന്നത്.