ഉ​ത്തേ​ജ​ക ഉ​പ​യോ​ഗം: ജിം​നാ​സ്റ്റി​ക്സ് സൂ​പ്പ​ർ​താ​രം ദി​പ ക​ർ​മാ​ക്ക​റി​ന് വി​ല​ക്ക്
ഉ​ത്തേ​ജ​ക ഉ​പ​യോ​ഗം: ജിം​നാ​സ്റ്റി​ക്സ് സൂ​പ്പ​ർ​താ​രം ദി​പ ക​ർ​മാ​ക്ക​റി​ന് വി​ല​ക്ക്
Friday, February 3, 2023 11:18 PM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്തേ​ജ​കമ​രു​ന്ന് പ​രി​ശോ​ധ​ന​യി​ൽ പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​ൻ ജിം​നാ​സ്റ്റി​ക്സ് സൂ​പ്പ​ർ​താ​രം ദി​പ ക​ർ​മാ​ക്ക​റി​ന് മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ 21 മാ​സ​ത്തേ​ക്ക് മ​ത്സ​ര​വി​ല​ക്ക്. 2023 ജൂ​ലൈ 10 വ​രെ ക​ർ​മാ​ക്ക​ർ മ​ത്സ​ര​വേ​ദി​യി​ൽ നി​ന്ന് വി​ട്ടു​നി​ൽ​ക്കേ​ണ്ടി വ​രും.

രാ​ജ്യാ​ന്ത​ര ജിം​നാ​സ്റ്റി​ക്സ് ഫെ​ഡ​റേ​ഷ​ൻ 2021 ഒ​ക്ടോ​ബ​ർ 11-ന് ​ശേ​ഖ​രി​ച്ച സാം​പി​ളി​ൽ നി​രോ​ധി​ത മ​രു​ന്നി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ട​തോ​ടെ​യാ​ണ് താ​ര​ത്തി​ന് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ​ത്. ഹൈ​ജ​നാ​മി​ൻ എ​ന്ന രാ​സ​വ​സ്തു​വി​ന്‍റെ സാ​ന്നി​ധ്യം ക​ർ​മാ​ക്ക​ർ ന​ൽ​കി​യ സാം​പി​ളി​ൽ നി​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.


2021 ഒ​ക്ടോ​ബ​ർ 11 മു​ത​ലു​ള്ള താ​ര​ത്തി​ന്‍റെ മ​ത്സ​ര​ഫ​ല​ങ്ങ​ൾ റ​ദ്ദാ​ക്കിയതാ​യും രാജ്യാന്തര ജിം​നാ​സ്റ്റി​ക്സ് ഫെ​ഡ​റേ​ഷ​ൻ അ​റി​യി​ച്ചു. 2022 ജനുവരിയിൽ കർമാക്കറിന് വിലക്ക് ഏർപ്പെടുത്തിയതായുള്ള വാർത്തകൾ വന്നിരുന്നെങ്കിലും ഇന്ത്യൻ ജിനാംസ്റ്റിക്സ് ഫെഡറേഷൻ വിശദാംശങ്ങൾ പുറത്തുവിട്ടിരുന്നില്ല.
Related News
<