കൊച്ചി: കൃത്രിമമായി ആര്‍ത്തവം സൃഷ്ടിച്ച് സ്വർണം കടത്തിയ യുവതി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. റിയാദിൽ നിന്ന് എത്തിയ യുവതിയാണ് 30 ലക്ഷം രൂപ വിലവരുന്ന 582 ഗ്രാം സ്വർണം കടത്തിയത്.

പെയിന്‍റും രാസവസ്തുക്കളും ഉപയോഗിച്ച് കൃത്രിമ രക്തം ഉണ്ടാക്കിയിരുന്നു. ദേഹപരിശോധന സമയത്ത് താൻ ആർത്തവാവസ്ഥയിലാണെന്ന് ഇവർ പറഞ്ഞു. എന്നാൽ ഗ്രീൻചാനലിലൂടെ കടന്നപ്പോൾ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി.

പരിശോധനയിൽ അഞ്ച് സ്വർണ ബിസ്കറ്റ് കണ്ടെത്തിയതായി എയർ കസ്റ്റംസ് വിഭാഗം അറിയിച്ചു.