സ്പീ​ക്ക​റു​ടെ മു​ഖം മ​റ​യ്ക്കു​ന്ന​ത് പാ​ർ​ല​മെ​ന്‍റ​റി കീ​ഴ്‌​വ​ഴ​ക്ക​മാ​ണോ; പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി
സ്പീ​ക്ക​റു​ടെ മു​ഖം മ​റ​യ്ക്കു​ന്ന​ത് പാ​ർ​ല​മെ​ന്‍റ​റി കീ​ഴ്‌​വ​ഴ​ക്ക​മാ​ണോ; പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രെ മു​ഖ്യ​മ​ന്ത്രി
Wednesday, March 22, 2023 8:15 PM IST
ക​ണ്ണൂ​ർ: നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നി​യ​മ​സ​ഭ​യി​ൽ ബ്ര​ഹ്മ​പു​രം അ​ടി​യ​ന്ത​ര പ്ര​മേ​യ​മാ​യി വ​ന്ന​പ്പോ​ൾ ത​ദ്ദേ​ശ മ​ന്ത്രി മ​റു​പ​ടി പ​റ​ഞ്ഞു. എ​ന്നാ​ൽ പ്ര​തി​പ​ക്ഷം സ്പീ​ക്ക​റു​ടെ ഡ​യ​സി​ലേ​ക്ക് ഇ​ര​ച്ചു ക​യ​റി. എ​ന്താ​ണ് ഇ​തി​ന്‍റെ ഒ​ക്കെ അ​ർ​ഥം.​ നി​യ​മ​സ​ഭ​യി​ൽ അ​തി​ന്‍റെ​താ​യ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ഉ​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​തി​പ​ക്ഷ മു​ദ്രാ​വാ​ക്യ​ത്തെ പ​റ്റി താ​ൻ പ​റ​യു​ന്നി​ല്ല. അ​ത് അ​വ​രു​ടെ സം​സ്കാ​ര​മാ​ണ്. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ പ്ര​സം​ഗം അ​വ​സാ​ന വാ​ക്കി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് പ്ര​തി​ഷേ​ധം ഉ​ണ്ടാ​യ​ത്. അ​ടി​യ​ന്ത​ര പ്ര​മേ​യ​ത്തി​ന് അ​നു​മ​തി ഉ​ണ്ടോ​യെ​ന്ന് സ്പീ​ക്ക​ർ​ക്ക് പ​റ​യാ​ൻ അ​വ​സ​രം ന​ൽ​കി​യി​ല്ല. ഇ​താ​ണ് സ​ഭ​യി​ൽ ഉ​ണ്ടാ​യ​ത്. സ​മാ​ന്ത​ര സ​ഭ, സ്പീ​ക്ക​റു​ടെ മു​ഖം മ​റ​യ്ക്കു​ന്ന​തു​മൊ​ക്കെ പാ​ർ​ല​മെ​ന്‍റ​റി കീ​ഴ്‌​വ​ഴ​ക്ക​മാ​ണോ എ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു.


സ​മ​വാ​യ ശ്ര​മം ആ​ണ് ഭ​ര​ണ​പ​ക്ഷം ന​ട​ത്തി​യ​ത്. ഭ​ര​ണ പ​ക്ഷം പ്ര​കോ​പ​നം ഉ​ണ്ടാ​ക്കി​യി​ല്ല. വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡി​ന് നേ​രെ ക്രൂ​ര​മാ​യ ആ​ക്ര​മ​ണം അ​ര​ങ്ങേ​റി​യെ​ന്ന പ​രാ​തി വ​ന്നു. മ​ര്യാ​ദ​യോ​ടെ അ​ല്ലാ​ത്ത പെ​രു​മാ​റ്റം നേ​രി​ടേ​ണ്ടി വ​ന്ന യു​വ​തി​ക​ളാ​യ വാ​ച്ച് ആ​ൻ​ഡ് വാ​ർ​ഡു​ണ്ട്. ന​മ്മു​ടെ നാ​ടി​നൊ​രു സം​സ്കാ​ര​മു​ണ്ട്. അ​തി​നു വി​രു​ദ്ധ​മാ​യാ​ണ് പ്ര​തി​പ​ക്ഷം പ്ര​വ​ർ​ത്തി​ച്ച​ത്.

എ​ങ്ങോ​ട്ടാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ പോ​ക്ക്. വാ​ച്ച് ആ​ൻ വാ​ർ​ഡി​ന്‍റെ ഔ​ദ്യോ​ഗി​ക കൃ​ത്യം ത​ട​പ്പെ​ടു​ത്തി​യാ​ൽ സ്വാ​ഭാ​വി​ക ന​ട​പ​ടി വ​രി​ല്ലേ. ഇ​താ​ണോ സ​ഭാ രീ​തി, സ​ഭ​യി​ൽ സ്വീ​ക​രി​ക്കേ​ണ്ട​ത് സ​ഭ്യ​മാ​യ രീ​തി​യാ​ണ്. സ​ഭ്യ​മ​ല്ലാ​ത്ത രീ​തി​യാ​ണ് കോ​ൺ​ഗ്ര​സ് സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<