ല​ക്നോ കോ​ട​തി​യി​ൽ വെ​ടി​വ​യ്പ്; ഗു​ണ്ടാ നേ​താ​വ് കൊ​ല്ല​പ്പെ​ട്ടു
ല​ക്നോ കോ​ട​തി​യി​ൽ വെ​ടി​വ​യ്പ്; ഗു​ണ്ടാ നേ​താ​വ് കൊ​ല്ല​പ്പെ​ട്ടു
Wednesday, June 7, 2023 8:13 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ല​ക്നോ​വി​ൽ കോ​ട​തിക്കുള്ളിൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ ഗു​ണ്ടാ നേ​താ​വ് കൊ​ല്ല​പ്പെ​ട്ടു. സ​ഞ്ജീ​വ് ജീ​വ​യാ​ണ് വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. വെ​ടി​വ​യ്പി​ൽ പോ​ലീ​സു​കാ​ർ​ക്കും ഒ​രു പെ​ണ്‍​കു​ട്ടി​ക്കും പ​രി​ക്കേ​റ്റു.

ഗു​ണ്ടാ​ത്ത​ല​വ​നും രാ​ഷ്ട്രീ​യ നേ​താ​വു​മാ​യ മു​ക്താ​ർ അ​ൻ​സാ​രി​യു​ടെ കൂ​ട്ടാ​ളി​യാ​ണ് കൊ​ല്ല​പ്പെ​ട്ട സ​ഞ്ജീ​വ്. ബി​ജെ​പി എം​എ​ൽ​എ ബ്ര​ഹ്മ​ദ​ത്ത് ദ്വി​വേ​ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് മു​ക്താ​ർ അ​ൻ​സാ​രി​യും സ​ഞ്ജീ​വ് ജീ​വ​യും.

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ പ്ര​തി​യാ​യ സ​ഞ്ജീ​വ് ജീ​വ​യെ ഒ​രു ക്രി​മി​ന​ൽ കേ​സി​ൽ വാ​ദം കേ​ൾ​ക്കു​ന്ന​തി​നാ​യാ​ണ് കോ​ട​യി​ലെ​ത്തി​ച്ച​ത്.


അ​ഭി​ഭാ​ഷ​ക​രു​ടെ വേ​ഷ​ത്തി​ലെ​ത്തി​യ അ​ക്ര​മിസം​ഘ​മാ​ണ് സ​ഞ്ജീ​വി​നു​നേ​രെ വെ​ടി​യു​തി​ർ​ത്ത​ത്. ഇ​തി​നു പി​ന്നാ​ലെ അ​ക്ര​മി​സം​ഘം സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്നും ര​ക്ഷ​പ്പെ​ട്ടു.

വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ പോ​ലീ​സ് കോ​ണ്‍​സ്റ്റ​ബി​ളി​നെ ല​ക്നോ​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തെ തു​ട​ർ​ന്നു ല​ക്നോ കോ​ട​തി​ൽ പോ​ലീ​സ് സു​ര​ക്ഷ ശ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<