യുപിയില്‍ വിദ്യാര്‍ഥിനിയെ ജൂഡോ പരിശീലകന് പീഡിപ്പിച്ചു
Sunday, June 11, 2023 3:23 AM IST
ലക്നോ: ഉത്തര്‍പ്രദേശില്‍ വിദ്യാര്‍ഥിനിയെ സ്കൂളിലെ ജൂഡോ പരിശീലകന് പീഡിപ്പിച്ചു. 12 കാരിക്ക് നേരെയാണ് ലൈംഗീകാതിക്രമം നടന്നത്.
കങ്കര്‍ഖേഡ പോലീസ് സ്റ്റേഷന് പരിധിയിലുള്ള സ്കൂളിലാണ് സംഭവം നടന്നത്. അടുത്തിടെയാണ് പെണ്‍കുട്ടി ജൂഡോ ക്ലാസില്‍ ചേര്‍ന്നത്.
ജൂണ്‍ രണ്ടാം തീയതി പെണ്‍കുട്ടിയും സഹോദരനും മറ്റു വിദ്യാര്‍ഥികളും ജൂഡോ പരിശീലനത്തിന് സ്കൂളില്‍ പോയിരുന്നു.
കുറച്ച് സമയത്തിന് ശേഷം വിദ്യാര്‍ഥികളോട് തിരികെ പോകാന്‍ പരിശീലകന് ആവശ്യപ്പെട്ടു. എന്നാല്‍ പെണ്‍കുട്ടിയോട് പോകരുതെന്നും പറഞ്ഞു.
തുടര്‍ന്ന് ഗാര്‍ഡിന്റെ മുറിയില്‍ എത്തിച്ച് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് രക്തസ്രാവമുണ്ടായി.
ജൂഡോ പരിശീലനത്തിനിടെ പരിക്ക് സംഭവിച്ചതാണെന്നും മരുന്ന് വാങ്ങി നല്‍കണമെന്നും ആവശ്യപ്പെട്ട് ഇയാള്‍ പെണ്‍കുട്ടിയുടെ സഹോദരന് പണം നല്കി.
എന്നാല്‍ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് കുട്ടി പീഡിപ്പിക്കപ്പെട്ടുവെന്ന് മനസിലായത്. തുടര്‍ന്ന് കുട്ടിയുടെ പിതാവ് പോലീസിനെ സമീപിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ പരിശീലകന് ഒളിവില്‍ പോയി. ഇയാളെ പിടികൂടാന്‍ പ്രത്യേക അന്വേഷണ സംഘത്തെ പോലീസ് രൂപീകരിച്ചു. പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.