കോതമംഗലത്ത് കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളിക്ക് ഗുരുതര പരിക്ക്
Thursday, August 15, 2024 9:02 AM IST
കോതമംഗലം: കോട്ടപ്പടിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളിക്ക് ഗുരുതര പരിക്ക്. കോട്ടപ്പടി തൃക്കരിയൂർ പന്തൽ പുത്തൻപുരയിൽ വീട്ടിൽ പി.കെ.അവറാച്ചന് (75) ആണ് പരിക്കേറ്റത്. ഇയാളെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് മാറ്റി.
ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. വടക്കും ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ റബർ വെട്ടുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.
സുഹൃത്തുക്കളും സഹ തൊഴിലാളികളുമായ ബിജുവും, കുര്യാച്ചനും ചേർന്ന് ഉടൻ തന്നെ പ്രദേശവാസികളെ കൂട്ടി കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. ഇവിടെ നിന്നുമാണ് കോലഞ്ചേരിയിലെ ആശുപത്രിയിലേക്ക് എത്തിച്ചത്.
അവറാച്ചന്റെ വാരിയെല്ലുകൾ പൊട്ടിയിട്ടുണ്ട്, തലയിൽ രക്ത സ്രാവവുമുണ്ട്. നിലവിൽ ന്യൂറോ വിഭാഗത്തിൽ അഡ്മിറ്റ് ചെയ്ത് ചികിത്സ നടത്തി വരികയാണ്.