അദാനിയുടെ അഞ്ച് അക്കൗണ്ടുകൾ സ്വിസ് അധികൃതർ മരവിപ്പിച്ചു; വീണ്ടും ആരോപണവുമായി ഹിൻഡൻബർഗ്
Friday, September 13, 2024 10:19 AM IST
മുംബൈ: അദാനി ഗ്രൂപ്പിനെതിരേ വീണ്ടും ആരോപണവുമായി ഹിൻഡൻബർഗ് റിസർച്ച്.അദാനിക്കെതിരേ സ്വിറ്റ്സര്‍ലന്‍ഡില്‍ അന്വേഷണം നടന്നെന്നാണ് ആരോപണം.
അദാനി കമ്പനിക്ക് ബന്ധമുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകൾ സ്വിസ് അധികൃതർ മരവിപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കലും സെക്യൂരിറ്റി അന്വേഷണവുമായി ബന്ധപ്പെട്ട് അഞ്ച് അക്കൗണ്ടുകളിലുണ്ടായിരുന്ന 310 മില്യൺ ഡോളറാണ് സ്വിറ്റ്സർലൻഡ് മരവിപ്പിച്ചത്.
നിഴൽ കമ്പനികളിൽ പണം നിക്ഷേപിച്ചതിനാണ് നടപടിയെന്നാണ് ഹിൻഡൻബർഗിന്റെ വെളിപ്പെടുത്തൽ. എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഹിൻഡൻബർഗ് ഇക്കാര്യം പുറത്തുവിട്ടത്.
അതേസമയം ഹിൻഡൻബർഗിന്റെ ആരോപണം നിഷേധിച്ച് അദാനി ഗ്രൂപ്പ് രംഗത്തെത്തി. സ്വിസ് കോടതി നടപടികളുമായി കമ്പനിക്ക് ബന്ധമില്ല. തങ്ങളുടെ കമ്പനിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ലെന്നും കന്പനി അധികൃതർ അവകാശപ്പെട്ടു.