മരോട്ടിച്ചോട് കൊലപാതകം; രണ്ട് പേര് പിടിയില്‍
Monday, September 16, 2024 9:30 AM IST
കൊച്ചി: മരോട്ടിച്ചോട് കൊലപാതകത്തില്‍ രണ്ട് പേര് പിടിയില്‍. കൊല്ലം സ്വദേശി സമീറും തൃപ്പൂണിത്തുറ സ്വദേശിയുമാണ് പിടിയിലായത്. മദ്യപാനത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.
കൂനംതൈ സ്വദേശി പ്രവീണിനെയാണ് തിരുവോണദിനത്തിൽ പുലർച്ചെ മരോട്ടിച്ചോട് പാലത്തിന് സമീപത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രഭാതസവാരിക്ക് ഇറങ്ങിയവരാണ് ആദ്യം മൃതദേഹം കണ്ടത്.
മൃതദേഹത്തിൽ മുറിപ്പാടുകളുണ്ടായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ചെന്ന് കരുതുന്ന വസ്തുക്കളും സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു.
ശനിയാഴ്ച രാത്രി ഇയാൾ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നത് കണ്ടതായി നാട്ടുകാർ മൊഴി നൽകിയിരുന്നു. ഇയാൾക്കൊപ്പം മദ്യപിച്ചവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തത്.