സ്വകാര്യ ബസിനുള്ളിൽ ജീവനക്കാരൻ മരിച്ച നിലയിൽ
Thursday, November 7, 2024 12:56 AM IST
തിരുവനന്തപുരം: സ്വകാര്യ ബസിനുള്ളിൽ ജീവനക്കാരൻ മരിച്ച നിലയിൽ. തിരുവനന്തപുരം പാച്ചല്ലൂരിൽ ആണ് സംഭവം. കടക്കൽ സ്വദേശി രതീഷിനെയാണ് (32) ബസിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ബസിനുള്ളിൽ തൂങ്ങിയ നിലയിൽ ആണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കോവളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.