വനിതാ യൂറോ 2025: സ്പെയിൻ സെമിയിൽ
Saturday, July 19, 2025 8:00 AM IST
സൂറിച്ച്: യൂറോ 2025 വനിതാ ഫുട്ബോൾ ചാന്പ്യൻഷിപ്പിൽ സ്പെയിൻ സെമി ഫൈനലിൽ. ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർഡൻഡിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ബേണിലെ വാംഗ്ഡോർഫ് സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്. അതീനിയ ഡെൽ കാസ്റ്റിലോയും ക്ലോഡിയ പിനയുമാണ് സ്പെയിനിന് വേണ്ടി ഗോളുകൾ നേടിയത്. കാസ്റ്റിലോ 66-ാം മിനിറ്റിലും പിന 71-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
ഇന്ന് രാത്രി നടക്കുന്ന ഫ്രാൻസ്-ജർമനി ക്വാർട്ടർ പോരാട്ടത്തിലെ വിജയിയെ ആയിരിക്കും സ്പെയിൻ സെമിയിൽ നേരിടുക.