Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
നമ്മുടെ പുഴകൾക്ക് എന്തുപറ്റി?
Sunday, July 4, 2021 1:14 AM IST
അഞ്ച് നദികൾ ഒഴുകുന്ന പഞ്ചാബ് സന്പന്നമാണ്, അനുഗൃഹീതമാണ് എന്നു നമുക്കറിയാം. എവിടെ കുഴിച്ചാലും പത്തടിതാഴ്ചയിൽ വെള്ളമുണ്ട്. നമ്മുടെ കേരളത്തിലും ചെറുതും വലുതുമായി 44 നദികൾ ഉണ്ട്. പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളും കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളും ഉള്ള അനുഗൃഹീതമായ സംസ്ഥാനം. ‘ദൈവത്തിന്റെ നാട്’ കാണുവാൻ വിദേശികൾ ധാരാളമായി വന്നിരുന്ന സംസ്ഥാനം.
പാടങ്ങളും വയലുകളും പുഴകളും കുന്നുകളും താഴ്വരകളും വൃക്ഷലതാദികളുംകൊണ്ട് അനുഗ്രഹിക്കപ്പെട്ട ഈ നാടിന് ഇന്ന് എന്തുസംഭവിച്ചു? സാധാരണയായി മേയ് പകുതിയോടെ ആരംഭിക്കുന്ന കാലവർഷം ശക്തിപ്രാപിച്ച് ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ സമൃദ്ധമായി മഴ പെയ്ത് സെപ്റ്റംബർ, ഒക്ടോബർ മുതൽ ഫെബ്രുവരിവരെ അത്യാവശ്യത്തിനു മഴ ലഭിക്കുകയും കുളങ്ങളിലും പുഴകളിലും ക്രമേണ ജലനിരപ്പു താണ് പുഴകളിലും തോടുകളിലുമൊക്കെ മണൽത്തിട്ട രൂപപ്പെട്ടു കിടക്കുന്ന കാഴ്ച മനോഹരമായിരുന്നു. കുട്ടികളും മുതിർന്നവരും പുഴയിൽ കുളികഴിഞ്ഞ് മണൽത്തിട്ടയിൽ വിശ്രമിച്ചു മടങ്ങുന്ന അവസ്ഥയുണ്ടായിരുന്നു.
വർഷകാലത്ത് അതിശക്തമായി മഴ പെയ്യുന്പോൾ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ വഴിയായി ധാരാളം മിനുസപ്പെട്ട ചെറിയ കല്ലുകളും വെളുത്ത മണലുംകൊണ്ട് സന്പന്നമായിരുന്ന പുഴയോരങ്ങൾ ഒരു വലിയ കാഴ്ചയായിരുന്നു. ഈ മണലും ചെറിയ കല്ലുകളുമൊക്കെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയോടെ ലൈസൻസ് എടുത്തു വാരി വിൽക്കുന്ന നല്ല പാരന്പര്യവും നാട്ടിലുണ്ടായിരുന്നു. അതുമൂലം പുഴകളിലെ വെള്ളത്തിന്റെ അളവ് സാമാന്യം നല്ല നിലയിൽ നിയന്ത്രിക്കപ്പെട്ടിരുന്നു. പുഴയോരങ്ങളിൽ താമസിക്കുന്ന മനുഷ്യരും അവരുടെ കൃഷിയിടങ്ങളും സുരക്ഷിതമായിരുന്നു.
എന്നാൽ ഇന്നത്തെ അവസ്ഥയോ? രണ്ടുമഴ പെയ്താൽ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ഉള്ളിൽ തീ കത്താൻ തുടങ്ങും, എവിടേക്കുപോകും, സാധനങ്ങൾ എവിടെക്കൊണ്ടുപോയി വയ്ക്കും? എവിടെ താമസിക്കും തുടങ്ങിയ ഒരായിരം ചോദ്യങ്ങൾകൊണ്ട് അവരുടെ മനസ് അസ്വസ്ഥമാകുന്നു. പുഴയുടെ തീരങ്ങളിൽ ചെയ്തിരിക്കുന്ന കൃഷികൾ അപ്പാടെ നശിക്കുന്നു. പുഴകളാകട്ടെ മണലും എക്കലും കല്ലുകളും കടപുഴകിവീണ തടികളും മരങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുംകൊണ്ടു നിറഞ്ഞു വൃത്തിഹീനമായിരിക്കുന്നു. പന്ത്രണ്ടുവർഷമെങ്കിലുമായി ഈ അവസ്ഥ വന്നിട്ട് എന്നാണെന്റെ ഓർമ.
എന്താണ് ഇതിനു പരിഹാരം?
ആ ളുകൾ ലൈസൻസ് എടുത്ത് പുഴമണൽ വാരിവിൽക്കുക. അതുമൂലം കുറേ അധികം പേർക്ക് ജോലികിട്ടും. ഇതു വാങ്ങിക്കുന്നവർക്ക് ഈ മണൽകൊണ്ട് കെട്ടിടം പണിയാം. മുൻകാലങ്ങളിൽ അങ്ങനെയാണല്ലോ ചെയ്തിരുന്നത്. ഇങ്ങനെ പണിയുന്ന കെട്ടിടങ്ങൾക്കു നല്ല ഉറപ്പുണ്ടാകും. കോൺക്രീറ്റിനും തേപ്പിനുമൊന്നും പൊട്ടൽ ഉണ്ടാവില്ല. കൂടാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സാന്പത്തിക നേട്ടമുണ്ടാകും. പുഴയിൽ വെള്ളത്തിന്റെ ആഴം കൂടും. സമീപ പ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും മറ്റു ജലസംഭരണികളിലും വേനൽക്കാലത്ത് വെള്ളം ധാരാളം ലഭിക്കും. വേനൽക്കാലത്ത് ജലദൗർലഭ്യം വരികയില്ല. പുഴകളുടെ സമീപപ്രദേശത്തെ കൃഷിയിടങ്ങൾ സമൃദ്ധമായി വിളവു നൽകും. കൂടാതെ വെള്ളം നഷ്ടപ്പെടാതിരിക്കുകയും ചെയ്യും. മേൽപ്പറഞ്ഞവയ്ക്കൊക്കെ പ്രതിവിധി ഉണ്ടാകണമെങ്കിൽ പുഴകൾക്കും നദികൾക്കും ആഴം കൂട്ടണം.
ഇതുപോലെ തന്നെ കരുതലുണ്ടാകേണ്ട മറ്റൊരു പ്രദേശമാണ് കുട്ടനാടൻ നെൽക്കൃഷിപ്പാടങ്ങൾ, കരയിൽനിന്ന് ഒഴുകിയെത്തുന്ന ചെളിയും മറ്റു മാലിന്യങ്ങളുംകൊണ്ട് അവിടങ്ങളിലെ കനാലുകൾ നിറഞ്ഞുകവിഞ്ഞുകൊണ്ടിരിക്കുന്നു. ഈ എക്കലും ചെളിയും എല്ലാം നീക്കംചെയ്ത് കരയിലിട്ടാൽ കരഭാഗം ഉയരുകയും കനാലുകൾക്ക് ആഴം കൂടുകയും ചെയ്യും. ഇത്തരത്തിലെല്ലാം ചെയ്താൽ നാട് സുരക്ഷിതമാകും.
പുഴയിലേക്കു വീണുകിടക്കുന്ന വൃക്ഷങ്ങൾ ലേലംചെയ്തുകൊടുക്കുകയോ വിറകിനായി വെട്ടിയെടുക്കാൻ ജനത്തെ അനുവദിക്കുകയോ ചെയ്യേണ്ടിയിരിക്കുന്നു. പാലങ്ങളുടെ തൂണുകളിൽ അവ തങ്ങിനിന്നാൽ പാലങ്ങൾ ദുർബലമാകുകയും ചെയ്യും. റവന്യു അധികാരികളുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും സത്വരശ്രദ്ധ ഈ മേഖലകളിലേക്കുകൂടി നീണ്ടിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു.
സിസ്റ്റർ ജോവിറ്റ് എഫ്സിസി,മൂവാറ്റുപുഴ
അതിഥിസത്കാരത്തിന്റെ സുവർണകാലം
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്കാരച്ചെലവ് 66.13 ലക്ഷം എന്ന ശീർഷകത്തിൽ ദീപികയിൽ വന്ന ഒരു റിപ്പോർട്ടാണ് ഈ കുറിപ്പിനാധ
നെൽകർഷകരുടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല
വീണ്ടും ഒരു വിളവെടുപ്പു കാലം എത്തിയപ്പോഴും കേരളത്തിലെ നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക
സിഎഎ: മതേതരത്വം ഉയർത്തിപ്പിടിക്കുന്ന നീക്കം
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളിൽ മതപരമായ പീ
വന്യമൃഗങ്ങളില്നിന്ന് രക്ഷനേടാന്
സമീപകാലത്ത് കേരളത്തില് വന്യമൃഗങ്ങളുടെ ആക്രമണം വര്ധിച്ചുവരികയാണെല്ലോ. മനുഷ്യനും വളര്ത്തുമൃഗങ്ങ
‘വർക്കിച്ചന്റെ മകൾ കല്യാണം കഴിക്കും’
‘വർക്കിച്ചന്റെ മകൾക്ക് കല്യാണം വേണ്ടേ വേണ്ട’ എന്ന കെ.ആർ. പ്രമോദിന്റെ നർമലേഖനം വായിച്ചപ്പോൾ പലവിധ സങ്കടങ്ങൾ എന്റെ മനസിൽ ഉരുണ്ടുകൂടുന്നു. നമ്മുടെ പെൺകുട്ട
കാട്ടുമൃഗങ്ങളേക്കാൾ വില കുറഞ്ഞ മനുഷ്യർ!
ഏത് ഇരുണ്ട നൂറ്റാണ്ടിലാണ് നാം ഇന്നും ജീവിക്കുന്നുത്? സംസ്കാരമോ മനുഷ്യജീവന്റെ വിലയോ തിരിച്ചറിഞ്ഞ
മുതിർന്ന പൗരന്മാരോട് അവഗണന ഉണ്ടാകാതിരിക്കട്ടെ
അന്തർദേശീയ തലത്തിൽത്തന്നെ, ഓരോ വർഷവും ഓഗസ്റ്റ് 21ന് "സീനിയർ സിറ്റിസൺസ്' ദിനമായി ആചരിക്കുന്നുണ്ട്. 60നുമേൽ പ്രായമുള്ള സ്ത്രീ, പുരുഷന്മാർ സീനിയർ സിറ്റിസൺ
മതം രാഷ്ട്രീയക്കാരുടെ ഇഷ്ടവിഷയമാകുന്നത്...
ഇന്ത്യ സ്വതന്ത്രമായപ്പോൾ അന്നത്തെ രാഷ്ട്രശില്പികൾ ഈ രാജ്യത്തെ ഒരു മതേതര രാഷ്ട്രമായാണ് പ്രഖ്യാപിച്ചത്. എന്നുവച്ചാൽ ഇന്ത്യ മതാധിഷ്ഠിതമല്ല, മതനിരാസ രാജ്യ
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ പൊരുത്തക്കേടുകൾ
പരിസ്ഥിതി വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കും കാർഷികരംഗത്തെ വളർച്ചയെ പ്രോത്സാഹിപ്പിക്കു
മലയോര മേഖലയിലെ മനുഷ്യ-കാർഷിക സംരക്ഷണം
ഭരണഘടന വിവക്ഷിക്കുന്ന പ്രകാരം ഗവൺമെന്റിന്റെ പരമവും പ്രധാനവുമായ ഉത്തരവാദിത്വം ജ
ഗവൺമെന്റ് ഹയർ സെക്കൻഡറി തസ്തികമാറ്റം അനിശ്ചിതമാകുമ്പോൾ
ഹൈസ്കൂൾ, പ്രൈമറിയിൽനിന്ന് ഹയർ സെക്കൻഡറി ജൂണിയറിലേക്ക് തസ്തികമാറ്റ നിയമ
മതിൽകെട്ടി മറയ്ക്കാൻ പറ്റുമോ ദാരിദ്ര്യം
സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ദാരിദ്ര്യം മറയ്ക്കാൻ മതിൽ കെട
ഏലം കർഷകർ നേരിടുന്ന ചൂഷണം അവസാനിപ്പിക്കണം
ഏറെ കഷ്ടപ്പെട്ട് തങ്ങൾ ഉത്പാദിപ്പിക്കുന്ന ഏലക്ക ഓക്ഷൻ സെന്ററുകൾ മുഖേന വില്പന നടത്തുന്പോൾ അപ്പോൾതന്നെ പണം ലഭിക്കാനുള്ള നട
കേരളീയം: കെഎസ്ആർടിസി പെൻഷൻകാരുടെ ദുരന്താഘോഷം
കെഎസ്ആർടിസി പെൻഷൻകാർ ഇടതുപക്ഷ സർക്കാർ ഭരണത്തിൽ വന്നാൽ പെൻഷൻ കൃത്യമായി കിട്ടുമെന്ന് പ്രതീക്ഷിച്ചി
സാധാരണക്കാർ നരകയാതനയിൽ
രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 75 ശതമാനം വരുന്ന സാധാരണക്കാർ വൻ സാന്പത്തി
നെൽകർഷകർ വീണ്ടും വായ്പക്കെണിയിലോ?
നെൽകർഷകരെ വീണ്ടും വായ്പാകെണിയിൽ വീഴീക്കാനാണോ ഉത്തരവാദിത്വപ്പെട്ടവർ ശ്രമിക്കുന്നത് എന്ന് കർഷകർ സംശയിക്കുന്നു. സംഭരിക്കുന്ന നെല്ലിന്റെ വില പിആർഎസ് വാ
ലഹരി വിഴുങ്ങുന്ന ജീവിതങ്ങൾ
നാടിനെ കാർന്നുതിന്നുന്ന വിപത്തായി വളർന്നിരിക്കുകയാണു ലഹരികൾ. ലഹരിമാഫിയകൾ വിരിക്കുന്ന വലയിൽ പെട
പട്ടിണി കിടക്കുന്ന കർഷകനെ കാണുന്ന മക്കൾ കൃഷിക്കാരാകില്ല
രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥരുടെ മക്കൾ ഉദ്യോഗസ്ഥർ, ഡോക്ടറുടെ മക്കൾ ഡോക്ടർ, എൻജിനിയറുടെ മക്കൾ എൻജിനി
കെടാവിളക്കിനെ സംവഹിക്കുന്നവർ
ഭാരതത്തിന്റെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ.എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് അധ്യാപകദിനമായി 1962 മുതൽ നാം ആഘോഷിക
മനഃസാക്ഷി ഉണരണം
ഒരു ജഡ്ജിയെപ്പോലെ നമ്മെ ശിക്ഷിക്കുന്നതിനുമുന്പ് ഒരു സ്നേഹിതനെപ്പോലെ മനഃസാക്ഷി നമുക്കു മുന്നറി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.