Responses
ഇതു കലാലയ രാഷ്‌ട്രീയമല്ല
Wednesday, January 12, 2022 1:51 AM IST
അ​ക്ര​മ​ത്തി​ന്‍റെ വി​ദ്യാ​ർ​ത്ഥി രാ​ഷ്ട്രീ​യം കേ​ര​ള​ക്ക​ര​യെ വി​ട്ടു പി​രി​ഞ്ഞി​ട്ടി​ല്ലെ​ന്ന​തി​ന്‍റെ തെ​ളി​വാ​ണ്, തിങ്കളാഴ്ച ഇ​ടു​ക്കി എ​ൻ​ജി​നീ​യ​റിം​ഗ് കോ​ളജി​ൽ ന​ട​ന്ന കൊ​ല​പാ​ത​കം. എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സി​ലെ വി​ദ്യാ​ർ​ഥിയാ​യി​രു​ന്ന അ​ഭി​മ​ന്യു​വി​ന്‍റെ അ​രുംകൊ​ല​യോ​ടെ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന അ​ക്ര​മരാഷ്‌ട്രീയ​ത്തി​ന്‍റെ അ​നു​ര​ണ​ന​ങ്ങ​ളു​ടെ തു​ട​ർ​ച്ച​ക്ക് സാ​ക്ഷ​ര കേ​ര​ളം ഇ​ന്ന് മൂ​ക സാ​ക്ഷ്യം വ​ഹി​ക്കു​ക​യാ​ണ്.

സ​മൂ​ഹ​ത്തി​ൽ

കാ​മ്പ​സ് രാ​ഷ്‌ട്രീയ​ത്തി​ന്‍റെ ഫ​ല​മാ​യി ഇ​നി ഒ​രാ​ളു​ടെ​യും ജീ​വ​ന്‍ പൊ​ലി​യു​ന്ന​ത് അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന ഹൈ​ക്കോ​ട​തി പ​രാ​മ​ര്‍​ശ​വും തു​ട​ര്‍​ന്ന് ക​ലാ​ല​യ​ങ്ങ​ളി​ല്‍ വി​ദ്യാ​ര്‍​ഥിക​ള്‍ പ​ഠ​ന​ത്തി​ല്‍ മാ​ത്രം ശ്ര​ദ്ധി​ച്ചാ​ല്‍ മ​തി​യെ​ന്നും പ​ഠ​നം ക​ഴി​ഞ്ഞ് രാ​ഷ്‌ട്രീയ​ത്തി​ല്‍ ഇ​ട​പെ​ട്ടാ​ല്‍ മ​തി​യെ​ന്നു​മു​ള്ള അ​ഭി​മ​ന്യു​വി​ന്‍റെ മ​ര​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഗ​വ​ർ​ണ​ർ പ​റ​ഞ്ഞ​തും ഇ​ത്ത​രു​ണ​ത്തി​ൽ മു​ഖ​വി​ല​ക്കെ​ടു​ക്കേ​ണ്ട​തു​ണ്ട്.

ക​ത്തി​യും ചോ​ര​യും ഇ​ട​ക​ല​ർ​ന്ന ഒ​പ്പം, യു​വ​ത്വംവ​രെ ബ​ലി ക​ഴി​യ്ക്ക​പ്പെ​ടു​ന്ന അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തെ ത​ള്ളി പ​റ​യാ​ൻ രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ ത​യ്യാ​റാ​ക​ണം. പു​സ്ത​ക​ങ്ങ​ളി​ലെ അ​റി​വു​ക​ൾ​ക്ക​പ്പു​റം അ​തി​ന്‍റെ പ്രാ​യോ​ഗി​ക​ത​യും ക​ല​യും സാ​ഹി​ത്യ​വും തു​ല്യ​പ​രി​ഗ​ണ​ന​യോ​ടെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടേ​ണ്ട ഇ​ട​ങ്ങ​ളാ​ണ് ക​ലാ​ല​യ​ങ്ങ​ൾ. അ​വി​ടെ അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ വി​ത്തു​ക​ൾ മു​ള​ക്കു​മ്പോ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും അ​വ​രു​ടെ മാ​താ​പി​താ​ക്ക​ൾ​ക്കു​മൊ​പ്പം പൊ​തു സ​മൂ​ഹ​വും ആ​ശ​ങ്ക​യി​ലാ​ണ്.​ വി​ദ്യ അ​ഭ്യ​സി​ച്ച് ഒ​രു കു​ടും​ബ​ത്തി​ന്‍റെ അ​ത്താ​ണി​യാ​വേ​ണ്ട, സ​മൂ​ഹ​ത്തി​ന്‍റെ ബാ​ധ്യ​ത​യേ​റ്റെ​ടു​ക്കേ​ണ്ട പു​തു​ത​ല​മു​റ, ക​ലാ​ല​യ രാഷ്‌ട്രീയ​ത്തി​ന്‍റെ അ​ക്ര​മ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​പ്പെ​ട്ടു​ഴ​ഞ്ഞ​തി​ന് പൂ​ർ​വകാ​ല ച​രി​ത്രം സാ​ക്ഷി. അ​ഭി​മ​ന്യു​വി​ലും ഇ​പ്പോ​ൾ ധീ​ര​ജി​ലുമെ​ത്തിനി​ൽ​ക്കു​ന്ന ആ ​ര​ക്ത​സാ​ക്ഷിനി​ര ഇ​നി​യും തു​ട​ര​ണോ ഒ​ടു​ങ്ങ​ണോ​യെ​ന്ന​തു കൂ​ടി​യാ​ണ് ചോദ്യം.

സ്കൂ​ൾ കാ​ല​ഘ​ട്ട​ത്തി​ന്‍റെ പ്രാ​ഥ​മി​ക ത​ല​ത്തി​ന​പ്പു​റ​ത്ത്, അ​ങ്ങ് വാ​ർ​ധക്യംവ​രെ സൗ​ഹൃ​ദ​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന സു​ദൃ​ഢ​ബ​ന്ധ​ത്തി​ന്‍റെ ഇ​ട​നാ​ഴി​ക​ൾ കൂ​ടി​യാ​ണ് ക​ലാ​ല​യ​ങ്ങ​ൾ. സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും ക്രി​യാ​ത്മ​ക​ത​യു​ടെയും വ​ല​യ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ്, ഒ​രു പ​രി​ധിവ​രെ ക​ലാ​പാ​ഹ്വാ​ന​ങ്ങ​ളു​മാ​യി ക​ലാ​ല​യ​ങ്ങ​ളെ ക​ലാ​പാ​ല​യ​ങ്ങ​ളാ​ക്കു​ന്ന അ​ക്ര​മരാഷ്‌ട്രീയ​ത്തി​ന്‍റെ ക​ട​ന്നു​ക​യ​റ്റ​മു​ണ്ടാ​യ​തെ​ന്ന് നാ​മ​റി​യാ​തെ പോ​ക​രു​ത്. അ​തു​കൊ​ണ്ടുത​ന്നെ​യാ​ക​ണം, ഒ​രു ചെ​റുന്യൂ​ന​പ​ക്ഷ​മൊ​ഴി​കെ​യു​ള്ള വ​ലി​യൊ​രു പ​ക്ഷം, ക​ലാ​ല​യ രാഷ്‌ട്രീയ​ത്തി​ന് നി​യ​മ​സാ​ധു​ത​യേ​കാ​നു​ള്ള സാ​ധ്യ​ത​യെ ആ​ശ​ങ്ക​യോ​ടെ നോ​ക്കി കാ​ണു​ന്ന​ത്.

നീ​തി​ന്യാ​യസം​വി​ധാ​നം എ​ന്തു​കൊ​ണ്ടാ​ണ് ക​ലാ​ല​യ​ങ്ങ​ളി​ൽ രാഷ്‌്ട്രീയം നി​രോ​ധി​ക്കാ​ന​വ​സ​രം ന​ൽ​കി​യ​തെ​ന്ന് പ്ര​ബു​ദ്ധ കേ​ര​ളം ചി​ന്ത​യ്ക്കു വി​ധേ​യ​മാ​കേ​ണ്ട​താ​ണ്. നാ​ട്ടി​ലെ വോ​ട്ട​റും ഒ​പ്പം പൗ​ര​ന്മാ​രു​മാ​യ ക​ലാ​ല​യ വി​ദ്യാ​ർ​ഥിക​ൾ ത​മ്മി​ൽ ഒ​രു പ​രി​ധി വ​രെ ആ​ശ​യ​പ​ര​മാ​യി മാ​ത്രം ഉ​ട​ലെ​ടു​ത്തി​രു​ന്ന അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ, സ​ർ​വ്വ സീ​മ​ക​ളും ലം​ഘി​ച്ച് വ്യ​ക്തി​ക​ളും സം​ഘ​ട​ന​ക​ളും ത​മ്മി​ലു​ള്ള നി​താ​ന്ത​വൈ​ര​മാ​യി വ​ള​ർ​ന്ന​തും പ​ര​സ്പ​രം പോ​ർ​വി​ളി​ച്ച് യു​ദ്ധ​സ​മാ​ന​മാ​യ അ​ന്ത​രീ​ക്ഷം ക​ലാ​ല​യ മു​റ്റ​ങ്ങ​ളി​ലു​ണ്ടാ​യ​തും ത​ന്നെ​യാ​ണ​തി​ന്‍റെ മൂ​ല​കാ​ര​ണം.​

ഒ​ന്നോ​ർ​ക്കു​ക; യൗ​വ്വ​ന​ത്തി​ന്‍റെ ഭാ​വങ്ങളിലൊന്നാണ് വി​പ്ല​വാഭിമുഖ്യം. ആ ​വി​പ്ല​വചി​ന്ത​യി​ൽനി​ന്നു ത​ന്നെ​യാ​ണ്, ത​ങ്ങ​ൾ ചെ​യ്യു​ന്ന​താ​ണ്ത​ങ്ങ​ൾ ചെ​യ്യു​ന്ന​തു മാ​ത്ര​മാ​ണ് ശ​രി​യെ​ന്ന ആ​പേ​ക്ഷി​ക​ത സം​ഘാ​ത​മാ​കു​ന്ന​ത്. അ​വി​ടെ അ​വ​രെ ന​യി​ക്കു​ന്ന ചി​ന്ത​ക​ൾ​ക്ക് ഗു​രു​ക്ക​ൻ​മാ​രു​ടേ​യോ മാ​താ​പി​താ​ക്ക​ളു​ടേ​യോ നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്കോ ഉ​പ​ദേ​ശ​ങ്ങ​ൾ​ക്കോ പ്ര​സ​ക്തി​യി​ല്ല താ​നും. ​ഈ അ​വ​സ്ഥാ​വി​ശേ​ഷ​ത്തെ​യാ​ണ് രാ​ഷ്‌ട്രീയ തത്പര​ക​ക്ഷി​ക​ൾ ചൂ​ഷ​ണം ചെ​യ്യു​ന്ന​തും. ഒ​ന്നി​നെ​യും ചോ​ദ്യം ചെ​യ്യാ​നാ​കാ​തെ, മ​റ്റൊ​രാ​ളാ​ൽ നി​യ​ന്ത്രി​യ്ക്ക​പ്പെ​പെ​ടു​ന്ന ഒ​രു പാ​വ​യെ​യ​ല്ല ജ​നാ​ധി​പ​ത്യ നാ​ടി​നാ​വ​ശ്യം.​ ധൈ​ഷ​ണി​ക​മാ​യ ചി​ന്താ​ധാ​ര​ക​ളാ​ൽ ന​യി​ക്ക​പ്പെ​ടു​ന്ന സാ​മൂ​ഹ്യന​ൻ​മ കാം​ക്ഷി​യ്ക്കു​ന്ന യു​വ​ത​യെ​യാ​ണ്.

രാഷ്‌ട്രബോ​ധ​വും രാ​ഷ്‌ട്രീയ​ബോ​ധ​വും

യു​വ​ത്വം തു​ളു​മ്പു​ന്ന ഒ​രു വി​ദ്യാ​ർ​ത്ഥി​യ്ക്ക് രാ​ഷ്‌്ട്രബോ​ധ​വും രാ​ഷ്‌്ട്രീയബോ​ധ​വും അ​വ​ശ്യം വേ​ണ്ട​തു ത​ന്നെ​യെ​ന്ന കാ​ര്യ​ത്തി​ൽ മ​റു​വാ​ദ​മി​ല്ല. വി​ദ്യാ​ർഥി രാഷ്‌്ട്രീയ​ത്തി​ന്‍റെ മ​റ​പി​ടി​ച്ച്, സ​ഹോ​ദ​ര​തു​ല്യ​നാ​യ ത​ന്‍റെ സ​ഹ​പാ​ഠി​യെ​പ്പോ​ലും ദ​യാ​ദാ​ക്ഷ​ിണ്യ​മി​ല്ലാ​തെ ത​ല്ലു​ക​യും കൊ​ല്ലു​ക​യും ചെ​യ്യു​ന്ന രാഷ്‌്ട്രീയ​ത്തെ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല.​ പ​ര​ന്ന​തും തെ​ളി​ഞ്ഞ​തു​മാ​യ വാ​യ​ന​യി​ലൂ​ടെ​യും മ​ന​ന​ത്തി​ലൂ​ടെ​യും അ​വ​ശ്യം വേ​ണ്ട വി​ശ​ക​ല​ന​ത്തി​ലൂ​ടെ​യും താ​ത്വി​ക​വും ബൗ​ദ്ധി​ക​വു​മാ​യ അ​റി​വും അ​തി​ന്‍റെ വ്യാ​പ്തി​യും നേ​ടേ​ണ്ട യു​വ​ത്വ​ത്തി​ന്‍റെയും ഉ​ന്മേഷ​ത്തി​ന്‍റെയും പ്ര​സ​രി​പ്പി​ന്‍റെയും കാ​ല​യ​ള​വി​ൽ, യാ​ന്ത്രി​ക​മാ​യ ചി​ന്താ​ധാ​ര​യോ​ടെ യു​വ​ത്വം തെ​രു​വി​ലും അ​ക്ഷ​ര​മു​റ്റ​ത്തും അ​ക്ര​മ​ത്തി​ൽ പൂ​ണ്ടു വി​ള​യാ​ടു​മ്പോ​ൾ, ന​മു​ക്ക് ന​ഷ്ട​പ്പെ​ടു​ന്ന​ത് പൊ​തു​മു​ത​ലു​ക​ൾ മാ​ത്ര​മ​ല്ല; അ​വ​രു​ടെ സ്വ​ത്വ​ബോ​ധ​വും നാ​ളെ​യു​ടെ ന​ന്മ​ക​ളെ​യു​മാ​ണ്.

അ​നി​വാ​ര്യ​മാ​യ മാ​റ്റം

വ​ർ​ഗീ​യ​ത​യും വം​ശീ​യ​ത​യും വി​ഭാ​ഗീ​യ​ത​യും ജാ​തീ​യ​ത​യും മ​ഥിയ്ക്കാ​ത്ത ഒ​രു ക​ർ​മ​പ​ഥ​ത്തി​ന്‍റെ പ​രി​ശീ​ല​നക്ക​ള​രി​യാ​ണ് വി​ദ്യാ​ല​യ​ങ്ങ​ളും ക​ലാ​ല​യ​ങ്ങ​ളും. അ​വി​ടെ മൊ​ട്ടി​ടേ​ണ്ട​ത് ത​ല​മു​റ​ക​ളു​ടെ സൗ​ഹൃ​ദ​മാ​ണ്.​അ​വി​ടെ കൈ​വ​രി​ക്കേ​ണ്ട​ത് ബൗ​ദ്ധി​കാ​ടി​ത്ത​റ​യാ​ണ്. അ​വി​ടെ രൂ​പ​പ്പെ​ടേ​ണ്ട​ത് അ​വ​ന​വ​ന്‍റെ സ്വ​ത്വ​ബോ​ധ​മാ​ണ്... അ​വി​ടെ പ്ര​ഖ്യാ​പി​യ്ക്ക​പ്പെ​ടേ​ണ്ട​ത്, രാ​ഷ്‌്ട്ര​ബോ​ധ​മാ​ണ്... കൊ​ല​ക്ക​ത്തി​രാ​ഷ്‌​ട്രീ​യ​മ​ല്ല.

ഡോ.​ ഡെ​യ്സ​ൻ പാ​ണേ​ങ്ങാ​ട​ൻ