Responses
ഇംഗ്ലീഷ് പഠിക്കാതിരുന്നാൽ രാജ്യം പിന്നോട്ട്
Wednesday, March 23, 2022 1:14 AM IST
ദേ​ശാ​ഭി​മാ​ന​ത്തി​ന്‍റെ പേ​രി​ൽ ഇ​ന്ത്യ​യി​ൽ വി​ദ്യാ​ഭ്യാ​സം പ്രൈ​മ​റി സ്കൂൾ ത​ലം മു​ത​ൽ ഉ​ന്ന​തവി​ദ്യാ​ഭ്യാ​സം വ​രെ, എൻജിനിയ​റിം​ഗും മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സവുമു​ൾ​പ്പ​ടെ ഹി​ന്ദി​യി​ലോ മാ​തൃ​ഭാ​ഷ​ക​ളി​ലോ ആ​ക്ക​ണ​മെ​ന്ന വാ​ദ​ഗ​തി ഉ​യ​ർ​ന്നുവ​രു​ന്നു​ണ്ട്.

ഹി​ന്ദി​യും മാ​തൃ​ഭാ​ഷ​ക​ളും പ​ഠി​ക്കേ​ണ്ട​തുത​ന്നെ. എ​ന്നാ​ൽ വൈ​ജ്ഞാനി​ക വി​ഷ​യ​ങ്ങ​ൾ ഇം​ഗ്ലീ​ഷി​ൽ പ​ഠി​ക്കു​ന്ന രീ​തി ഉ​പേ​ക്ഷി​ച്ചാ​ൽ ഇ​ന്ത്യ​യി​ലെ വി​ദ്യാ​ർ​ഥിക​ൾ പു​റംലോ​ക​ത്തുനി​ന്നു വേ​ർ​പെ​ട്ട് ഒ​റ്റ​പ്പെ​ടു​ന്ന അ​വ​സ്ഥ​യു​ണ്ടാ​കും. അ​വ​ർ​ക്ക് ഇ​ന്ത്യ​ക്കു പു​റ​ത്തു തു​ട​ർ​വി​ദ്യാ​ഭ്യാ​സ​മോ ജോ​ലി​യോ ലഭിക്കാൻ സാ ധ്യതയില്ലാ​തെ വ​രും. ഇ​ന്നു ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വി​ദേ​ശപ​ണം ല​ഭി​ക്കു​ന്ന രാ​ജ്യം ഇ​ന്ത്യ​യാ​ണ് 87 ബി​ല്യ​ൺ ഡോ​ള​ർ. ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ 20 ശ​ത​മാ​നം അമേരിക്കയി​ൽനി​ന്നാ​ണ്. ഇ​തു ന​ഷ്ട​പ്പെ​ടു​ത്തി​ക്കൊ​ണ്ട് ഇ​ന്ത്യ​ക്ക് നി​ല​നി​ല്ക്കാ​ൻ ക​ഴി​യി​ല്ല.

ഇ​പ്പോ​ൾ കേ​ന്ദ്രമ​ന്ത്രി​സ​ഭ​യി​ലെ 12 പേ​രു​ടെ മ​ക്ക​ൾ അ​മേ​രി​ക്ക​യി​ലോ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലോ പ​ഠി​ക്കു​ന്നു​ണ്ട്. അ​വ​രെ​പ്പോ​ലു​ള്ള​വ​ർ ത​ങ്ങ​ളു​ടെ മ​ക്ക​ളു​ടെ ഭാ​വി ന​ശി​പ്പി​ക്കാ​ൻ ത​യാ​റാ​കു​മോ?

സ്വാ​ത​ന്ത്ര്യ​ത്തി​നുമു​മ്പ് ഇം​ഗ്ല​ണ്ടി​ലും അ​മേ​രി​ക്ക​യി​ലും പോ​യി പ​ഠി​ച്ച​വ​രാ​ണ് ആ​ധു​നി​ക ജ​നാ​ധി​പ​ത്യ ആ​ശ​യ​ങ്ങ​ൾ സ്വാം​ശീ​ക​രി​ക്കു​ക​യും അ​ത​നു​സ​രി​ച്ച് ന​മ്മു​ടെ ഭ​ര​ണ​ഘ​ട​ന രൂ​പീ​ക​രി​ക്കു​ക​യും ആ​ധു​നി​ക ഇ​ന്ത്യ​ക്ക് അ​സ്തിവാ​രമി​ടു​ക​യും ചെ​യ്ത​ത്.

ലോ​ക​ത്തെ ഏ​റ്റ​വും ശ​ക്ത​മാ​യ രാഷ്‌ട്രമാ​യ അ​മേ​രി​ക്ക​യി​ലെ വൈ​സ് പ്ര​സി​ഡന്‍റ് ഒ​രു ഇ​ന്ത്യ​ൻ വം​ശ​ജ​യാ​ണ്. അ​മേ​രി​ക്ക​യു​ൾ​പ്പെ​ടെ​യു​ള്ള പ​ല പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളി​ലും ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ലൻഡ് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലും ഇ​ന്ത്യക്കാ​ർ ഭ​ര​ണാ​ധി​കാ​രി​ക​ളാ​യും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രാ​യും ശാ​സ്ത്രജ്ഞരാ​യും അ​ധ്യാ​പ​ക​രാ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു. ആ​ഗോ​ള​ത​ല​ത്തി​ൽ ഇ​ന്ത്യ​യു​ടെ ശ​ക്തി​യാ​ണ​വ​ർ. ഇം​ഗ്ലീ​ഷ് ഭാ​ഷ​യാ​ണ​വ​രെ ഇ​തി​നു പ്രാ​പ്ത​രാ​ക്കി​യ​ത്.

പ​തി​ന​ഞ്ചാം നൂ​റ്റാ​ണ്ടി​ന്‍റെ അ​വ​സാ​നം മു​ത​ലാ​ണ് യൂ​റോ​പ്യ​ന്മാ​ർ വ്യാ​പ​ക​മാ​യി ക​ട​ൽ ക​ട​ന്ന് അ​ന്യ​ഭൂ​ഖ​ണ്ഡ​ങ്ങളിലെ​ത്തു​ക​യും ഇ​ന്ത്യ​യു​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളെ കോ​ള​നി​ക​ളാ​ക്കു​ക​യും ചെ​യ്ത​ത്. അ​തി​നു മു​മ്പ് പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ളേക്കാ​ൾ സ​മ്പ​ദ് സ​മൃ​ദ്ധ​മാ​യി​രു​ന്ന ചൈ​ന​ക്കും ഇ​ന്ത്യ​ക്കും ലോ​കാ​ധി​പ​ത്യം നേ​ടാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. പ്ര​ജ​ക​ളെ സ്വ​ന്തം രാ​ജ്യ​ത്തി​ന്‍റെ അ​തി​രു​ക​ൾ​ക്കു​ള്ളി​ൽ​ത്ത​ന്നെ ത​ള​ച്ചി​ടു​ന്ന ന​യ​ങ്ങ​ൾ അ​നു​വ​ർ​ത്തി​ച്ച​തു​കൊ​ണ്ടാ​ണ് പു​രാ​ത​ന സം​സ്കാ​ര​ങ്ങ​ളു​ടെ ഈ​റ്റി​ല്ലങ്ങ​ളാ​യി​രു​ന്ന മ​ഹ​ത്താ​യ ഈ ​ര​ണ്ടു രാ​ജ്യ​ങ്ങ​ൾ​ക്കും അ​തി​നു ക​ഴി​യാ​തെ പോ​യ​തും പി​ൽ​ക്കാ​ല​ത്ത് വി​ദേ​ശാധി​പ​ത്യ​ത്തി​ൽ ക​ഴി​യേ​ണ്ടി​വ​ന്ന​തും.

ദേ​ശാ​ഭി​മാ​ന​ത്തി​ന്‍റെ പേ​രി​ൽ കു​റേ​ക്കാ​ലം ഇം​ഗ്ലീ​ഷ് ഭാ​ഷ​യെ അ​ക​റ്റിനി​ർ​ത്തി​യി​രു​ന്ന ജ​പ്പാ​നും ചൈ​ന​യും പി​ന്നീ​ട് അ​ത് ദോ​ഷ​ക​ര​മാ​കു​മെ​ന്നു ക​ണ്ട്, കു​ട്ടി​ക​ളെ വ്യാ​പ​ക​മാ​യി ഇം​ഗ്ലീ​ഷ് പ​ഠി​പ്പി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​രാ​യി എ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

പാ​ശ്ചാ​ത്യ രാ​ജ്യ​ങ്ങ​ളു​ടെ നി​ല​വാ​ര​ത്തി​ലേ​ക്ക് ഉ​യ​ര​ണ​മോ അതോ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളു​ടെ നി​ല​യി​ലേ​ക്കു താ​ഴ​ണ​മോ എ​ന്ന​താ​ണ് നാം ​നേ​രി​ടു​ന്ന മൗ​ലി​ക​മാ​യ ചോ​ദ്യം. ന​മ്മു​ടെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​വും അ​റി​വും ക​ർ​മ​ശേ​ഷി​യും ഭാ​ഷ​യു​ടെ പേ​രി​ൽ പ​രി​മി​ത​പ്പെ​ട്ടാ​ൽ ര​ണ്ടാ​മ​ത്തേതായി​രി​ക്കും സം​ഭ​വി​ക്കു​ക.

ജെ​യിം​സ് ജോ​സ​ഫ്, തി​രു​വ​ന​ന്ത​പു​രം