Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
നികുതിരംഗത്തെ സ്വന്തം പിഴവുകൾ പരിഹരിക്കണം
Thursday, January 19, 2023 10:36 PM IST
സംസ്ഥാനം നേരിടുന്ന കടുത്ത സാന്പത്തിക പ്രതിസന്ധി നേരിടാനായി ഭൂമിയുടെ ന്യായവില പുതുക്കി നിശ്ചയിച്ച് അതിലൂടെ സ്റ്റാന്പ് വരുമാനം വർധിപ്പിക്കുക, കെട്ടിട നികുതി ഉയർത്തുക, ഭൂനികുതി പുതുക്കുക, പ്രഫഷണൽ ടാക്സ് വർദ്ധിപ്പിക്കുക, സേവന നികുതികൾ ഏർപ്പെടുത്തുക തുടങ്ങിയവയിലൂടെ വിഭവസമാഹരണം നടത്താൻ പോകുന്നതായുള്ള വാർത്തകൾ പുറത്തു വന്നുകൊണ്ടിരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ വരുമാനം വർധിപ്പിക്കാൻ ഇത്തരം നികുതികൾ വർധിപ്പിക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ നികുതി ചോർച്ച നേരിടാനുള്ള സർക്കാരിന്റെ പിടിപ്പുകേടാണ് കേരളം സാന്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങാനുള്ള ഒരു പ്രധാന കാരണം. അതിൽ സർക്കാർ ശ്രദ്ധിക്കുന്നുമില്ല.
കേരള ജനതയുടെ ഉപഭോഗവസ്തുക്കളിൽ 65 ശതമാനം സാധനങ്ങളും മറ്റ് സംസ്ഥാനങ്ങളിൽനിന്നും എത്തുന്നതാണ്. ഇതിന്റെ ഐജിഎസ്റ്റി കൃത്യമായി കണക്കു കൂട്ടുന്നതിലും കേരളത്തിന്റെ ഐജിഎസ്റ്റി കോഡ് കൈകാര്യം ചെയ്യുന്നതിലും സർക്കാർ സംവിധാനങ്ങൾ അന്പേ പരാജയപ്പെട്ടിരിക്കുന്നുവെന്നതാണ് വസ്തുത. കേരളം ജിഎസ്ടി ബില്ലിനെ പിന്താങ്ങിയതുതന്നെ കേരളത്തിലേക്കുള്ള സാധനങ്ങൾ വാങ്ങുന്ന ഉറവിടത്തിൽനിന്നും ഈടാക്കപ്പെടുന്ന ജിഎസ്റ്റിയുടെ സംസ്ഥാനവിഹിതം നമുക്കുതന്നെ ലഭിക്കുന്ന ഒരു കാരണം കൊണ്ടുമാത്രമാണ്. എന്നിട്ടും ഐജിഎസ്റ്റി വരുമാനം നല്ല തോതിൽ വർധിക്കാത്തത് എന്തുകൊണ്ടാണ്? ആ നികുതി കൃത്യമായി വരുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിൽ വീഴ്ച സംഭവിച്ചിരിക്കുന്നു. ജിഎസ്റ്റിയെ കുറിച്ചുള്ള സർക്കാരിന്റെ ഡാറ്റകൾ തെറ്റാണ്. ഈ ഡാറ്റകൾ ഏറ്റുപറഞ്ഞു നടക്കാതെ അവയെ പുനർനിർണ്ണയം നടത്തണം.
ഐജിഎസ്റ്റി കുറയാനുള്ള കുഴപ്പം എവിടെയാണെന്ന് കണ്ടുപിടിക്കാൻ സർക്കാരിന് കഴിയണം. ഇബില്ലും അവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാനും ആന്റി നാഷണൽ പ്രോഫിറ്റ് അതോറിറ്റി നിലവിൽ ഉണ്ടെങ്കിലും കേരളത്തിലെത്തുന്ന ലോഡുകൾ പരിശോധിക്കാൻ കേരള സർക്കാരിന്റേതായ ഒരു സംവിധാനം വേണം. നികുതി കുടിശിക പിരിക്കുന്നതിലും അവ കൃത്യമായി എത്രയെന്ന് കണക്കു വയ്ക്കുന്നതിലും വീഴ്ചയുണ്ട്. കോടതി കേസുകളിൽപ്പെട്ട കുടിശിക എത്ര, എഴുതി തള്ളേണ്ടവ എത്രയെന്നുപോലും വ്യക്തതയില്ല. ഇവ രണ്ടും ഒഴിച്ച് ബാക്കി കുടിശിക എത്രയെന്നും വ്യക്തതയില്ല. ഇത് പിരിക്കാൻ അതാതു വകുപ്പുകൾ പരാജയപ്പെടുന്നു. വാങ്ങുന്ന സാധനങ്ങൾക്ക് കച്ചവടക്കാർ ബില്ല് കൊടുക്കുന്നില്ല. ജനം ചോദിച്ചു വാങ്ങുകയെന്ന് ഉത്തരവാദിത്വം നിറവേറ്റുന്നുമില്ല. ഇത് നമ്മുടെ കേരളത്തെയും അവരെത്തന്നെയും ബാധിക്കുമെന്ന് ജനം തിരിച്ചറിയുന്നുമില്ല. സാധനങ്ങൾക്ക് ബില്ല് കൊടുക്കാത്ത കച്ചവടക്കാർക്ക് എതിരേ കർശന നടപടി വേണം. കച്ചവടസ്ഥാപനങ്ങളിലെ സ്റ്റോക്കുകൾ ഇടയ്ക്കിടെ കുറച്ചെങ്കിലും പരിശോധിക്കുകയും വേണം. ഇക്കാര്യങ്ങളിൽ ശ്രദ്ധിച്ചുകൊണ്ട് സംസ്ഥാന വരുമാനം വർദ്ധിപ്പിക്കണം.
എല്ലാം സൗജന്യമായി കിട്ടുമെന്ന ബോധമുള്ള ഒരു ജനതയെ സർക്കാർ വളർത്തിയെടുത്തിരിക്കുന്നു. ഇതിനായി സർക്കാർ കടമെടുക്കുന്നു. നിത്യചിലവുകൾക്കുപോലും കടത്തെ ആശ്രയിക്കുന്നു. അതേസമയം ചെലവു കുറയ്ക്കാനുള്ള നടപടികൾ കൈക്കൊള്ളുന്നുമില്ല. ഉത്പാദനം വർധിപ്പിക്കാനുള്ള പദ്ധതികൾ തുടങ്ങുന്നില്ല. എന്നാൽ, ഇതിനായി സംഘടിപ്പിക്കുന്ന സെമിനാറുകളിലും ശില്പശാലകളിലും അവയുടെ വാർത്തകളിലും ഈ പ്രശ്നം ഒതുങ്ങിതീരുന്നു. സ്വന്തം നിലനില്പ് ഭദ്രമാക്കുന്നതിനു പകരം നവകേരള നിർമ്മിതിയെന്ന് പറഞ്ഞ് കടമെടുത്ത് ഭാവി കേരളത്തെ ഇരുട്ടിലാക്കുന്നു. എത്രകാലം നാം ഇങ്ങനെ മുന്നോട്ടു പോകും.?
എം. ജോണ്സണ് റോച്ച്, നെയ്യാറ്റിൻകര
അതിഥിസത്കാരത്തിന്റെ സുവർണകാലം
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്കാരച്ചെലവ് 66.13 ലക്ഷം എന്ന ശീർഷകത്തിൽ ദീപികയിൽ വന്ന ഒരു റിപ്പോർട്ടാണ് ഈ കുറിപ്പിനാധ
നെൽകർഷകരുടെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല
വീണ്ടും ഒരു വിളവെടുപ്പു കാലം എത്തിയപ്പോഴും കേരളത്തിലെ നെൽകർഷകരുടെ പ്രശ്നങ്ങൾ പരിഹരിക
സിഎഎ: മതേതരത്വം ഉയർത്തിപ്പിടിക്കുന്ന നീക്കം
പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് തുടങ്ങിയ അയൽരാജ്യങ്ങളിൽ മതപരമായ പീ
വന്യമൃഗങ്ങളില്നിന്ന് രക്ഷനേടാന്
സമീപകാലത്ത് കേരളത്തില് വന്യമൃഗങ്ങളുടെ ആക്രമണം വര്ധിച്ചുവരികയാണെല്ലോ. മനുഷ്യനും വളര്ത്തുമൃഗങ്ങ
‘വർക്കിച്ചന്റെ മകൾ കല്യാണം കഴിക്കും’
‘വർക്കിച്ചന്റെ മകൾക്ക് കല്യാണം വേണ്ടേ വേണ്ട’ എന്ന കെ.ആർ. പ്രമോദിന്റെ നർമലേഖനം വായിച്ചപ്പോൾ പലവിധ സങ്കടങ്ങൾ എന്റെ മനസിൽ ഉരുണ്ടുകൂടുന്നു. നമ്മുടെ പെൺകുട്ട
കാട്ടുമൃഗങ്ങളേക്കാൾ വില കുറഞ്ഞ മനുഷ്യർ!
ഏത് ഇരുണ്ട നൂറ്റാണ്ടിലാണ് നാം ഇന്നും ജീവിക്കുന്നുത്? സംസ്കാരമോ മനുഷ്യജീവന്റെ വിലയോ തിരിച്ചറിഞ്ഞ
മുതിർന്ന പൗരന്മാരോട് അവഗണന ഉണ്ടാകാതിരിക്കട്ടെ
അന്തർദേശീയ തലത്തിൽത്തന്നെ, ഓരോ വർഷവും ഓഗസ്റ്റ് 21ന് "സീനിയർ സിറ്റിസൺസ്' ദിനമായി ആചരിക്കുന്നുണ്ട്. 60നുമേൽ പ്രായമുള്ള സ്ത്രീ, പുരുഷന്മാർ സീനിയർ സിറ്റിസൺ
മതം രാഷ്ട്രീയക്കാരുടെ ഇഷ്ടവിഷയമാകുന്നത്...
ഇന്ത്യ സ്വതന്ത്രമായപ്പോൾ അന്നത്തെ രാഷ്ട്രശില്പികൾ ഈ രാജ്യത്തെ ഒരു മതേതര രാഷ്ട്രമായാണ് പ്രഖ്യാപിച്ചത്. എന്നുവച്ചാൽ ഇന്ത്യ മതാധിഷ്ഠിതമല്ല, മതനിരാസ രാജ്യ
നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ പൊരുത്തക്കേടുകൾ
പരിസ്ഥിതി വ്യവസ്ഥയുടെ സുസ്ഥിരതയ്ക്കും കാർഷികരംഗത്തെ വളർച്ചയെ പ്രോത്സാഹിപ്പിക്കു
മലയോര മേഖലയിലെ മനുഷ്യ-കാർഷിക സംരക്ഷണം
ഭരണഘടന വിവക്ഷിക്കുന്ന പ്രകാരം ഗവൺമെന്റിന്റെ പരമവും പ്രധാനവുമായ ഉത്തരവാദിത്വം ജ
ഗവൺമെന്റ് ഹയർ സെക്കൻഡറി തസ്തികമാറ്റം അനിശ്ചിതമാകുമ്പോൾ
ഹൈസ്കൂൾ, പ്രൈമറിയിൽനിന്ന് ഹയർ സെക്കൻഡറി ജൂണിയറിലേക്ക് തസ്തികമാറ്റ നിയമ
മതിൽകെട്ടി മറയ്ക്കാൻ പറ്റുമോ ദാരിദ്ര്യം
സ്വാതന്ത്ര്യം നേടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യ ദാരിദ്ര്യം മറയ്ക്കാൻ മതിൽ കെട
ഏലം കർഷകർ നേരിടുന്ന ചൂഷണം അവസാനിപ്പിക്കണം
ഏറെ കഷ്ടപ്പെട്ട് തങ്ങൾ ഉത്പാദിപ്പിക്കുന്ന ഏലക്ക ഓക്ഷൻ സെന്ററുകൾ മുഖേന വില്പന നടത്തുന്പോൾ അപ്പോൾതന്നെ പണം ലഭിക്കാനുള്ള നട
കേരളീയം: കെഎസ്ആർടിസി പെൻഷൻകാരുടെ ദുരന്താഘോഷം
കെഎസ്ആർടിസി പെൻഷൻകാർ ഇടതുപക്ഷ സർക്കാർ ഭരണത്തിൽ വന്നാൽ പെൻഷൻ കൃത്യമായി കിട്ടുമെന്ന് പ്രതീക്ഷിച്ചി
സാധാരണക്കാർ നരകയാതനയിൽ
രാജ്യത്തെ മൊത്തം ജനസംഖ്യയിൽ 75 ശതമാനം വരുന്ന സാധാരണക്കാർ വൻ സാന്പത്തി
നെൽകർഷകർ വീണ്ടും വായ്പക്കെണിയിലോ?
നെൽകർഷകരെ വീണ്ടും വായ്പാകെണിയിൽ വീഴീക്കാനാണോ ഉത്തരവാദിത്വപ്പെട്ടവർ ശ്രമിക്കുന്നത് എന്ന് കർഷകർ സംശയിക്കുന്നു. സംഭരിക്കുന്ന നെല്ലിന്റെ വില പിആർഎസ് വാ
ലഹരി വിഴുങ്ങുന്ന ജീവിതങ്ങൾ
നാടിനെ കാർന്നുതിന്നുന്ന വിപത്തായി വളർന്നിരിക്കുകയാണു ലഹരികൾ. ലഹരിമാഫിയകൾ വിരിക്കുന്ന വലയിൽ പെട
പട്ടിണി കിടക്കുന്ന കർഷകനെ കാണുന്ന മക്കൾ കൃഷിക്കാരാകില്ല
രാഷ്ട്രീയക്കാരുടെ മക്കൾ രാഷ്ട്രീയക്കാർ, ഉദ്യോഗസ്ഥരുടെ മക്കൾ ഉദ്യോഗസ്ഥർ, ഡോക്ടറുടെ മക്കൾ ഡോക്ടർ, എൻജിനിയറുടെ മക്കൾ എൻജിനി
കെടാവിളക്കിനെ സംവഹിക്കുന്നവർ
ഭാരതത്തിന്റെ ആദ്യ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായ ഡോ.എസ്. രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ച് അധ്യാപകദിനമായി 1962 മുതൽ നാം ആഘോഷിക
മനഃസാക്ഷി ഉണരണം
ഒരു ജഡ്ജിയെപ്പോലെ നമ്മെ ശിക്ഷിക്കുന്നതിനുമുന്പ് ഒരു സ്നേഹിതനെപ്പോലെ മനഃസാക്ഷി നമുക്കു മുന്നറി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.