Responses
വീണ്ടും ചില കർഷകദ്രോഹങ്ങൾ
Monday, March 13, 2023 12:07 AM IST
ഒ​​​ക്ടോ​​​ബ​​​റി​​​ൽ തു​​​ട​​​ങ്ങി ഫെ​​​ബ്രു​​​വ​​​രി മാ​​​ർ​​​ച്ചോ​​​ടെ കൊ​​​യ്തെ​​​ടു​​​ക്കു​​​ന്ന കു​​​ട്ട​​​നാ​​​ട​​​ൻ പു​​​ഞ്ച​​​കൃ​​​ഷി ഈ ​​​വ​​​ർ​​​ഷം മി​​​ക​​​ച്ച വി​​​ള​​​വും ന​​​ല്ല കാ​​​ലാ​​​വ​​​സ്ഥ​​​യുംകൊ​​​ണ്ട് ക​​​ർ​​​ഷ​​​ക​​​രെ അ​​​നു​​​ഗ്ര​​​ഹീ​​​ത​​​രാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്നു. എ​​​ന്നാ​​​ൽ ചി​​​ല സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ വാ​​​ർ​​​ഷി​​​ക നോ​​​ട്ടീ​​​സി​​​ൽ പ​​​റ​​​യും പോ​​​ലെ ‘മ​​​ണ്ണി​​​നോ​​​ട് പ​​​ട​​​വെ​​​ട്ടി കൃ​​​ഷി ചെ​​​യ്ത് ന​​​ല്ല വി​​​ള​​​വ് നേ​​​ടി​​​യ നെ​​​ൽ​​​ക​​​ർ​​​ഷ​​​ക​​​രെ മു​​​ൻകാ​​​ല​​​ത്ത് എ​​​ന്ന​​​തു​​​പോ​​​ലെ​​​യും, പൂ​​​ർവാ​​​ധി​​​കം ഭം​​​ഗി​​​യാ​​​യും ദ്രോ​​​ഹി​​​ക്കാ​​​ൻ മി​​​ല്ലു​​​ട​​​മ​​​ക​​​ളും ഏ​​​ജ​​​ന്‍റു​​​മാ​​​രും ചു​​​മ​​​ട്ട് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളും ചൂ​​​ഷ​​​ണ​​​ത്തി​​​ന് ചൂ​​​ട്ട് പി​​​ടി​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ചേ​​​ർ​​​ന്ന് തീ​​​രു​​​മാ​​​നി​​​ച്ച വി​​​വ​​​രം സ​​​സ​​​ന്തോ​​​ഷം അ​​​റി​​​യി​​​ക്കു​​​ന്നു. പു​​​ഞ്ച​​​പ്പാ​​​ട​​​ത്ത് ക​​​ർ​​​ഷ​​​ക​​​രു​​​ടെ ക​​​ണ്ണീ​​​ർ വീ​​​ഴ്ത്താ​​​ൻ പ്ര​​​ത്യേ​​​ക ക​​​ഴി​​​വ് സി​​​ദ്ധി​​​ച്ച മേ​​​ൽ പ​​​റ​​​ഞ്ഞ​​​വ​​​ർ എ​​​ല്ലാംകൂ​​​ടി ക​​​ർ​​​ഷ​​​ക​​​ന് ബാ​​​ക്കി​​​യു​​​ള്ള​​​തു​​​കൂ​​​ടി ഇ​​​ല്ലാ​​​താ​​​ക്കി കു​​​ളി​​​പ്പി​​​ച്ചുകി​​​ട​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച വി​​​വ​​​രം കൂ​​​ടി അ​​​റി​​​യി​​​ക്കു​​​ന്നു’ എ​​​ന്നുകൂ​​​ടി ചേ​​​ർ​​​ത്താ​​​ൽ എ​​​ല്ലാം പൂ​​​ർ​​​ണ​​​മാ​​​യി.

നെ​​​ൽ​​​ക​​​ർ​​​ഷ​​​ക​​​രെ ദ്രോ​​​ഹി​​​ക്കാ​​​ൻ ഗ​​​വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന മി​​​ല്ലു​​​കാ​​​ർ​​​ക്കും ഏ​​​ജ​​​ന്‍റുമാ​​​ർ​​​ക്കും ചു​​​മ​​​ട്ട് തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്കും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കും എ​​​ന്തെ​​​ങ്കി​​​ലും അം​​​ഗീ​​​കാ​​​രം ന​​​ല്കു​​​ന്ന​​​തി​​​നെപ്പ​​​റ്റി സ​​​ർ​​​ക്കാ​​​ർ ചി​​​ന്തിക്കു​​​ന്ന​​​ത് തീ​​​ർ​​​ത്തും അ​​​ഭി​​​ല​​​ഷ​​​ണീ​​​യമാ​​​ണ്.

എ​​​ന്താ​​​ണ് ഇ​​​ത്ര വൈ​​​രാ​​​ഗ്യം?

കാ​​​യ​​​ൽ നി​​​ല​​​ങ്ങ​​​ളി​​​ലും എ​​​ട​​​ത്വായുടെ സ​​​മീ​​​പ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും കൊ​​​യ്തുകൂ​​​ട്ടി​​​യ​​​നെ​​​ല്ലി​​​ന് ‘കി​​​ഴി​​​വ്’ (അ​​​ധി​​​ക തൂ​​​ക്കം) ന​​​ല്ക​​​ണം എ​​​ന്ന​​​തി​​ന്‍റെ പേ​​​രി​​​ൽ ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ക്വി​​​ന്‍റൽ നെ​​​ല്ലാ​​​ണ് പാ​​​ട​​​ത്ത് കൂ​​​ട്ടിയി​​​ട്ടി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ല്ലാ വി​​​ള​​​വെ​​​ടു​​​പ്പ് കാ​​​ല​​​ത്തും നെ​​​ൽ​​​ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് കു​​​റ​​​ച്ചേറെ പ്ര​​​ശ്ന​​​ങ്ങ​​​ൾ, ദു​​​രി​​​ത​​​ങ്ങ​​​ൾ സ​​​മ്മാ​​​നി​​​ക്കാ​​​ൻ വേ​​​ണ്ട​​​പ്പെ​​​ട്ട​​​വ​​​ർ കാണിക്കുന്ന ശു​​​ഷ്കാ​​​ന്തി എ​​​ടു​​​ത്ത് പ​​​റ​​​യേ​​​ണ്ട​​​താ​​​ണ്.

തെ​​​ളി​​​ഞ്ഞ അ​​​ന്ത​​​രീ​​​ക്ഷം, പ​​​തി​​​വി​​​ൽ ക​​​വി​​​ഞ്ഞ താ​​​പ​​​നി​​​ല, ഏ​​​തൊ​​​രു വ​​​സ്തു​​​വി​​​നേ​​​യും ചു​​​ട്ടെ​​​ടു​​​ക്കു​​​ന്ന അ​​​വ​​​സ്ഥ​​​യി​​​ലൂ​​​ടെ​​​യാ​​​ണ് ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം ജി​​​ല്ല​​​ക​​​ൾ ഇ​​​പ്പോ​​​ൾ ക​​​ട​​​ന്നു പോ​​​കു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഇ​​​വി​​​ടെ അഞ്ചു മു​​​ത​​​ൽ എട്ടു വ​​​രെ കി​​​ലോ നെ​​​ല്ല് ഒ​​​രു ക്വി​​​ന്‍റലി​​​ന് കി​​​ഴി​​​വ് ചോ​​​ദി​​​ക്കാ​​​ൻ യാ​​​തൊ​​​രു ഉ​​​ളു​​​പ്പുമി​​​ല്ലാ​​​ത്ത മി​​​ല്ലു​​​കാ​​​രും അ​​​വ​​​രു​​​ടെ ഏ​​​ജ​​​ന്‍റുമാ​​​രും ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി ഈ​​​ർ​​​പ്പ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ നെ​​​ല്ല് സം​​​ഭ​​​ര​​​ണം നീ​​​ട്ടി​​​ക്കൊ​​​ണ്ട് പോ​​​കു​​​ന്നു. ക​​​ടു​​​ത്ത വേ​​​ന​​​ലി​​​ൽ കി​​​ട​​​ക്കു​​​ന്ന നെ​​​ല്ല് ഓ​​​രോ ദി​​​വ​​​സ​​​വും ക്വി​​​ന്‍റ​​​ലി​​​ന് ഒ​​​രു കി​​​ലോ എ​​​ന്ന നി​​​ര​​​ക്കി​​​ലെ​​​ങ്കി​​​ലും തൂ​​​ക്ക​​​ത്തി​​​ൽ കു​​​റ​​​വ് വ​​​രും. ഇ​​​ങ്ങ​​​നെ ഒ​​​രാ​​​ഴ്ച കി​​​ട​​​ക്കു​​​ന്ന​​​തി​​​നേ​​​ക്കാ​​​ളും മി​​​ല്ലു​​​കാ​​​രു​​​ടെ ആ​​​വ​​​ശ്യം അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​താ​​​ണ് ന​​​ല്ല​​​തെ​​​ന്ന് ഗ​​​തി​​​കെ​​​ട്ട ക​​​ർ​​​ഷ​​​ക​​​ൻ തീ​​​രു​​​മാ​​​നി​​​ക്കും.​​​

വെ​​​ട​​​ക്കാ​​​ക്കി ത​​​നി​​​ക്കാ​​​ക്കു​​​ന്ന വ​​​ക്ര​​​ബു​​​ദ്ധി​​​ക്കു മു​​​ന്നി​​​ൽ വീ​​​ണ്ടും നെ​​​ൽ ക​​​ർ​​​ഷ​​​ക​​​ൻ അ​​​ടി​​​യ​​​റ​​​വ് പ​​​റ​​​യു​​​ന്നു. ഇ​​​ത്ര ക​​​ഠി​​​ന​​​മാ​​​യ വേ​​​ന​​​ലി​​​ൽ നെ​​​ല്ലി​​​ന് കി​​​ഴി​​​വ് ന​​ൽകേ​​​ണ്ട എ​​​ന്ന ഒ​​​രു തീ​​​രു​​​മാ​​​നം ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​പ്പെ​​​ട്ട​​​വ​​​രി​​​ൽനി​​​ന്നു​​​ണ്ടാ​​​യാ​​​ൽ മ​​​ണി​​​ക്കൂ​​​റു​​​ക​​​ൾ​​​ക്കൊ​​​ണ്ട് തീ​​​ർ​​​പ്പാ​​​ക്കാ​​​വു​​​ന്ന പ്ര​​​ശ്ന​​​മാ​​​ണ് ഓ​​​രോ കൊ​​​യ്ത്തു​​​കാ​​​ല​​​ത്തും കു​​​ട്ട​​​നാ​​​ട​​​ൻ നെ​​​ൽ​​​ക​​​ർ​​​ഷ​​​ക​​​രെ ദു​​​രി​​​ത​​​ത്തി​​​ലും ന​​​ഷ്ട​​​ത്തി​​​ലുമാ​​​ക്കു​​​ന്ന​​​ത്. നെ​​​ല്ലു​​​സം​​​ഭരണവുമായി ​​​ബ​​​ന്ധ​​​പ്പെ​​​ട്ട് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ളു​​​ടെ ഭൂ​​​രി​​​പ​​​ക്ഷം ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ക​​​ർ​​​ഷ​​​ക ക്ഷേ​​​മ​​​ത്തി​​​ന​​​ല്ല, മി​​​ല്ലു​​​കാ​​​രു​​​ടെ ക്ഷേ​​​മ​​​ത്തി​​​നാ​​​യി​​​ട്ടാ​​​ണ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത് എ​​​ന്ന ആ​​​ക്ഷേ​​​പം വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി കേ​​​ൾ​​​ക്കു​​​ന്ന​​​താ​​​ണ്.

കൃ​​​ഷിവ​​​കു​​​പ്പ് ആരുടെ പക്ഷം?

ഒ​​​രു മ​​​ഴ പെ​​​യ്താ​​​ൽ ക​​​ർ​​​ഷ​​​ക​​​ന്‍റെ ക​​​ഴി​​​ഞ്ഞ ആ​​​റു​​​മാ​​​സ​​​ത്തെ അ​​​ദ്ധ്വാ​​​ന​​​വും ക​​​ഷ്ട​​​പ്പാ​​​ടും വെ​​​ള്ള​​​ത്തി​​​ലാ​​​വും എ​​​ന്ന ബോ​​​ധ്യ​​​വും ബോ​​​ധ​​​വു​​​മു​​​ള്ള​​​വ​​​രെങ്കി​​​ൽ അ​​​ടി​​​യ​​​ന്തര തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ എ​​​ടു​​​ത്ത് ക​​​ർ​​​ഷ​​​ക​​​രെ ദു​​​രി​​​ത​​​ത്തി​​​ൽനി​​​ന്നു ര​​​ക്ഷി​​​ക്കു​​​മാ​​​യി​​​രു​​​ന്നു. കൃ​​​ഷിവ​​​കു​​​പ്പ് കൃ​​​ഷി​​​ക്കാ​​​രു​​​ടെ ര​​​ക്ഷ​​​യ്ക്കാ​​​ണോ മി​​​ല്ലു​​​കാ​​​ർ​​​ക്ക് വേ​​​ണ്ടി​​​യു​​​ള്ള​​​താ​​​ണോ എ​​​ന്ന് വീ​​​ണ്ടും വീ​​​ണ്ടും ക​​​ർ​​​ഷ​​​ക​​​ൻ സം​​​ശ​​​യി​​​ക്കു​​​ന്ന​​​ത് ഇ​​​വി​​​ടെയാ​​​ണ്. സം​​​ഘ​​​ടി​​​ത​​​ശേ​​​ഷി​​​യി​​​ല്ലാ​​​ത്ത നെ​​​ൽ​​​ ക​​​ർ​​​ഷ​​​ക​​​ർ ഒ​​​രി​​​ക്ക​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യാ​​​ൽ ചി​​​ല​​​പ്പോ​​​ൾ പ​​​ട്ടി​​​ണി കൊ​​​ണ്ടാ​​​യി​​​രി​​​ക്കും മ​​​റ്റു​​​ള്ള​​​വ​​​ർ അ​​​തി​​​നു മ​​​റു​​​പ​​​ടി ന​​​ല്കേ​​​ണ്ടി വ​​​രു​​​ന്ന​​​ത് എ​​​ന്ന​​​ത് അ​​​രി​​​യാ​​​ഹാ​​​രം ക​​​ഴി​​​ക്കു​​​ന്ന​​​വ​​​ർ മ​​​ന​​​സി​​​ലാ​​​ക്കി​​​യാ​​​ൽ ന​​​ന്ന്. അ​​​ങ്ങ​​​നെ ഒ​​​രു സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലേ​​​യ്ക്ക് കു​​​ട്ട​​​നാ​​​ട​​​ൻ ക​​​ർ​​​ഷ​​​ക​​​രെ ത​​​ള്ളി​​​വി​​​ട​​​രു​​​ത്. അ​​​ശാ​​​സ്ത്രീ​​​യവും അ​​​നീ​​​തി നി​​​റ​​​ഞ്ഞ​​​തു​​​മാ​​​യ ‘കി​​​ഴി​​​വ്’ എ​​​ന്ന സം​​​ബ്ര​​​ദാ​​​യം നെ​​​ൽ​​​ കൃ​​​ഷി മേ​​​ഖ​​​ല​​​യി​​​ൽ നി​​​ന്ന് എ​​​ടു​​​ത്തു മാ​​​റ്റി​​​യേ പ​​​റ്റു.

ഇ​​​പ്പോ​​​ൾ നി​​​ല​​​നി​​​ല്ക്കു​​​ന്ന അ​​​ന്യാ​​​യ​​​വും നീ​​​തി​​​ര​​​ഹി​​​ത​​​വു​​​മാ​​​യ ചു​​​മ​​​ട്ടുകൂ​​​ലി ഇ​​​ട​​​പാ​​​ടും നെ​​​ൽ​​​ ക​​​ർ​​​ഷ​​​ക​​ന്‍റെ ദു​​​രി​​​ത​​​ത്തി​​​നു ആ​​​ക്കം കൂ​​​ട്ടു​​​ന്നു. മ​​​റ്റൊ​​​രു മേ​​​ഖ​​​ല​​​യി​​​ലും നി​​​ല​​​വി​​​ലി​​​ല്ലാ​​​ത്ത ചു​​​മ​​​ട്ടു കൂ​​​ലി നെ​​​ല്ല് ചു​​​മ​​​ടി​​​നാ​​​യി അം​​​ഗീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് എ​​​ന്തടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണെ​​​ന്ന് ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് മ​​​ന​​​സി​​​ലാ​​​വു​​​ന്നി​​​ല്ല. ഈ ​​​വി​​​ള​​​വെ​​​ടു​​​പ്പ് കാ​​​ല​​​ത്തും ചു​​​മ​​​ട്ടു കൂ​​​ലി, ക​​​യ​​​റ്റി​​​യിറ​​​ക്ക് കൂ​​​ലി പ്ര​​​ശ്ന​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ക​​​ർ​​​ഷ​​​ക​​​ന്‍റെ നെ​​​ല്ല് പാ​​​ട​​​ത്ത് ദി​​​വ​​​സ​​​ങ്ങ​​​ളോ​​​ളം കി​​​ട​​​ക്കേ​​​ണ്ട ഗ​​​തി​​​കേ​​​ട് ഉ​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്.

ന​​​മ്മെ അ​​​ന്നം ഊ​​​ട്ടു​​​ന്ന ക​​​ർ​​​ഷ​​​ക​​​രെ ആ​​​ദ​​​രി​​​ച്ചി​​​ല്ലെ​​​ങ്കി​​​ലും അ​​​വ​​​രെ അ​​​ന്യാ​​​യ​​​മാ​​​യി ദ്രോ​​​ഹി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ പൊ​​​തുസ​​​മൂ​​​ഹ​​​ത്തി​​​നു ക​​​ട​​​മ​​​യും ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​വും ഉ​​​ണ്ട്. ഗ​​​തി​​​കേ​​​ടുകൊ​​​ണ്ട് നെ​​​ൽ​​​കൃ​​​ഷി​​​യി​​​ൽനി​​​ന്ന് ഈ ​​​വ​​​ർ​​​ഷം മാ​​​റിനി​​​ന്ന നി​​​ര​​​വ​​​ധി പാ​​​ട​​​ശേ​​​ഖ​​​ര​​​ങ്ങ​​​ൾ ഉ​​​ണ്ട്.​​​ പ​​​ല കാ​​​ര​​​ണ​​​ങ്ങ​​​ൾ പ​​​റ​​​ഞ്ഞും കൃ​​​ഷി ചെ​​​യ്യാ​​​തി​​​രു​​​ന്ന ക​​​ർ​​​ഷ​​​ക​​​രു​​​ടെ യ​​​ഥാ​​​ർ​​​ത്ഥ പ്ര​​​ശ്ന​​​ങ്ങ​​​ൾ അ​​​റി​​​യാ​​​നും പ​​​ഠി​​​ക്കാ​​​നും അ​​​തി​​​നു പ്ര​​​തി​​​വി​​​ധി ക​​​ണ്ടെ​​​ത്താ​​​നും ക​​​ഴി​​​ഞ്ഞി​​​ല്ലെ​​​ങ്കി​​​ൽ ദു​​​രി​​​ത​​​ത്തി​​​ൽനി​​​ന്ന് ദു​​​ര​​​ന്ത​​​ത്തി​​​ലേ​​​യ്ക്കാ​​​യി​​​രി​​​ക്കും ക​​​ർ​​​ഷ​​​ക​​​രു​​​ടെ​​​യും അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ങ്ങ​​​ളു​​​ടെ​​​യും പോ​​​ക്ക്. അ​​​തി​​​ന്‍റെ ദൂ​​​ര​​​വ്യാ​​​പ​​​ക​​​മാ​​​യ ദു​​​രി​​​ത​​​ങ്ങ​​​ൾ പൊ​​​തുസ​​​മൂ​​​ഹ​​​ത്തെ​​​യും ക​​​ഠി​​​ന​​​മാ​​​യി​​​ട്ടാ​​​കും ബാ​​​ധി​​​ക്കു​​​ക.

പ്രതികരണം / എഎംഎ ​​​ച​​​മ്പ​​​ക്കു​​​ളം