Responses
ക​​​​ക്കു​​​​ക​​​​ളി: ഇടതുകേന്ദ്രങ്ങൾ മറുപടി പറയണം
Friday, March 17, 2023 2:46 AM IST
അ​​ഭി​​പ്രാ​​യ​സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന്‍റെ പേ​​രി​​ൽ അ​​മ്മ പെ​​ങ്ങ​​ന്മാ​​രു​​ടെ മു​​തു​​ക​​ത്തു ക​​യ​​റി ‘ക​​ക്കു​​ക​​ളി’ എ​​ന്ന ആ​​ഭാ​​സ നാ​​ട​​കം അരങ്ങേറ്റുന്ന​​വ​​ർ​​ക്കു പി​​ന്നി​​ൽ നി​​ഗൂ​​ഢ​​മാ​​യ ചി​​ല അ​​ജ​​ൻ​​ഡ​​ക​​ൾ ഉ​​ണ്ടെ​​ന്നു സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ അ​വി​ചാ​രി​ത​മാ​യി രൂ​പപ്പെ​ടു​ത്തി​യ​തും അ​വ​ത​രി​പ്പി​ച്ച​തു​മ​ല്ലെ​ന്നാ​ണ് ഈ ​നാ​ട​ക​ത്തി​ന്‍റെ നി​ർ​മി​തി​യും അ​വ​ത​ര​ണ പ്രത്യേകവും പ​രി​ശോ​ധി​ക്കു​ന്പോ​ൾ വ്യ​ക്ത​മാ​കു​ന്ന​ത്. സി​​പി​​എം അ​​ട​​ക്കം ഈ ​അ​വ​ഹേ​ള​നത്തി​നു മ​റു​പ​ടി പ​റ​യേ​ണ്ട​തു​ണ്ട്.

1. നാ​​ട​​കം ഇ​​പ്പോ​​ൾ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന ‘നെ​​യ്ത​​ൽ നാ​​ട​​ക​​സം​​ഘം’ പ​​റ​​വൂ​​ർ പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​യു​​ടേ​​താ​​ണ്. അ​​താ​​യ​​ത് സ​​ർ​​ക്കാ​​ർ സ​​ഹാ​​യമു​​ള്ള ഒ​​രു പൊ​​തു​​സ്ഥാ​​പ​​നം.

2. നാ​​ട​​ക​​ത്തി​​നു ര​​ണ്ടു സ​​മ​​യ​​ക്ര​​മ​​മു​​ള്ള രൂ​​പ​മു​ണ്ടാ​ക്കി. ഒ​​രു മ​​ണി​​ക്കൂ​​ർ 20 മി​​നി​​റ്റു​ള്ള ഒ​ന്നും 30 മി​​നി​​റ്റു​ള്ള മ​റ്റൊ​ന്നും. അ​താ​യ​ത് വേ​ണ്ടി​വ​ന്നാ​ൽ സ്കൂ​​ൾ​​ത​​ലം മു​​ത​​ലു​​ള്ള നാ​​ട​​കമ​​ത്സ​​ര​​ങ്ങ​​ൾ ഉ​പ​യോ​ഗി​ക്ക​പ്പെ​ട​ണം എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് നാ​​ട​​കം ഇ​​റ​​ക്കി​​യ​​ത്. നാ​​ട​​കമ​​ത്സ​​ര​​ങ്ങ​​ളി​​ൽ എ​​ക്കാ​​ല​​വും ഉ​​പ​​യോ​​ഗി​​ക്കാ​​നും നാ​​ട​​ക ക്യാ​​മ്പു​​ക​​ളി​​ൽ പ​​ഠ​​ന​​ത്തി​​ന് ഉ​​പ​​യോ​​ഗി​​ക്കാ​​നും പ​​റ്റു​​ന്ന രീ​തി​യാ​ണ് അ​ടു​ത്ത​ത്. പ​​തി​​റ്റാ​​ണ്ടു​​ക​​ളാ​​യി നാ​​ട​​കമ​​ത്സ​​ര​​ങ്ങ​​ളി​​ലും പ​​ഠ​​ന​​ങ്ങ​​ളി​​ലും ഒ​​ക്കെ ഉ​​പ​​യോ​​ഗി​​ക്ക​​പ്പെ​​ടു​​ന്ന സ​​ഫ്ദ​​ർ ഹ​​ഷ്മി​​യു​​ടെ ‘രാ​​ജാ​​വി​​ന്‍റെ ചെ​​ണ്ട’ എ​​ന്ന നാ​​ട​​ക​​വു​​മാ​​യി ക​​ലാ​​പ​​ര​​മാ​​യ ഒ​​രു സാ​​മ്യം ഈ ​​നാ​​ട​​ക​​ത്തി​​നു​​ണ്ട്.

3. മൂ​​ല​​ക​​ഥ​​യും പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ൽ അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ട്ട രീ​​തി​​യും സം​​ശ​​യാ​​സ്പ​​ദം. പ​​ല മാ​​ധ്യ​​മ​​ങ്ങ​​ളും നാ​​ട​​ക​​ത്തെ വി​​ശേ​​ഷി​​പ്പി​​ച്ച​​ത് ഒ​​രു പെ​​ൺ​​കു​​ട്ടി​​യു​​ടെ അ​​തി​​ജീ​​വ​​ന ക​​ഥ എ​​ന്നാ​​ണ്. അ​​താ​​യ​​ത്, ക​​ന്യാ​​സ്ത്രീ​​മ​​ഠ​​ങ്ങ​​ളെ ദു​​ര​​ന്തകേ​​ന്ദ്ര​​ങ്ങ​​ളാ​​ക്കിയുള്ള പ്രമേയം. ചി​​ല മാ​​ധ്യ​​മ​​ങ്ങ​​ൾ മി​​ക​​ച്ച നാ​​ട​​കം എ​​ന്ന സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും ചാ​​ർ​​ത്തി​​ന​​ൽ​​കി. അ​​ന്താ​​രാ​​ഷ്‌​​ട്ര നാ​​ട​​കോ​​ത്സ​​വ​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ന്‍റെ പ്രാ​​തി​​നി​​ധ്യം ഈ ​​നാ​​ട​​കം വ​​ഴി​​യാ​​യി​​രു​​ന്നു. കാ​​ണാ​​ൻ വ​​ന്ന​​ത് സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി​​യും സാം​​സ്കാ​​രി​​ക വ​​കു​​പ്പു മ​​ന്ത്രി​​യും. അ​​വ​​ർ അ​​ന്നു നാ​​യി​​ക​​യെ പ്ര​​ത്യേ​​കം അ​​ഭി​​ന​​ന്ദി​​ച്ചു.

4. നാ​​ട​​കം ആ​​ദ്യം അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ട്ട​​ത് എ​​ല്ലാം​​ത​​ന്നെ ഇ​​ട​​തുപി​​ന്തു​​ണ​​യു​​ള്ള നാ​​ട​​കോ​​ത്സ​​വ​​ങ്ങ​​ളി​​ലാ​​ണ്, അ​​വി​​ടെ മി​​ക്ക​​യി​​ട​​ത്തും മി​​ക​​ച്ച നാ​​ട​​ക​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്തു. യു​​എ​​ഇ​​യി​​ൽ കേ​​ര​​ള സോ​​ഷ്യ​​ൽ സെ​​ന്‍റ​​ർ സം​​ഘ​​ടി​​പ്പി​​ച്ച നാ​​ട​​കോ​​ത്സ​​വ​​ത്തി​​ൽ ശ​​ക്തി തി​​യ​​റ്റേ​​ഴ്സി​​ന്‍റെ ബാ​​ന​​റി​​ൽ ഈ ​​നാ​​ട​​കം അ​​വ​​ത​​രി​​പ്പി​​ച്ച​​പ്പോ​​ൾ ക​​ത്തോ​​ലി​​ക്കാ കോ​​ൺ​​ഗ്ര​​സ് പ​​രാ​​തി കൊ​​ടു​​ത്തി​​രു​​ന്നു. അ​​ന്നു സം​​ഘാ​​ട​​ക​​രും നാ​​ട​​കപ്ര​​വ​​ർ​​ത്ത​​ക​​രും ക്ഷ​​മ പ​​റ​​ഞ്ഞു ത​​ടി​​ത​​പ്പി. തു​​ട​​ർ​​ന്ന് മ​​റ്റൊ​​രു ബാ​​ന​​റി​​ൽ ഇ​​തേ നാ​​ട​​കം അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ടു​​മ്പോ​​ൾ ല​​ക്ഷ്യം വ്യ​​ക്തം.

5. യു ​​ട്യൂ​​ബി​​ൽ അ​​പ്‌​​ലോ​​ഡ് ചെ​​യ്തി​​രി​​ക്കു​​ന്ന നാ​​ട​​കം അ​​വ​​ത​​രി​​പ്പി​​ച്ചി​​രി​​ക്കു​​ന്ന​​ത് എ​​ൻ​​ജി​​ഒ യൂ​​ണി​​യ​​ന്‍റെ റെ​​ഡ് സ്റ്റാ​​ർ നാ​​ട​​കസ​​മി​​തി​​യാ​​ണ്. എ​​ൻ​​ജി​​ഒ യൂ​​ണി​​യ​​നും സ​​ർ​​ക്കാ​​രു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ട്രേ​​ഡ് യൂ​​ണി​​യ​​ൻ അ​​വ​​രു​​ടെ നാ​​ട​​ക​​മ​​ത്സ​​ര​​ത്തി​​ൽ സം​​സ്ഥാ​​നത​​ല​​ത്തി​​ൽ ഒ​​ന്നാം സ്ഥാ​​നം കി​​ട്ടി​​യ നാ​​ട​​ക​​മാ​​യി അ​​തു പ​​ബ്ലി​​ഷ് ചെ​​യ്തു. മ​​റ്റൊ​​രു നാ​​ട​​ക​​സം​​ഘം ആ​​ദ്യം അ​​തു ക​​ളി​​ക്കാ​​ൻ തു​​ട​​ങ്ങിയെങ്കിലും എ​​തി​​ർ​​പ്പ് വ​​ന്ന​​തോ​​ടെ ഇ​​പ്പോ​​ഴ​​ത്തെ നാ​​ട​​ക​​സം​​ഘം വ്യാ​​പ​​ക​​മാ​​യി നാ​​ട​​കം അ​​വ​​ത​​രി​​പ്പി​​ച്ചു​​തു​​ട​​ങ്ങി. പ​​ലേ​​ട​​ത്തും വേ​​ദി ഒ​​രു​​ക്കി​​യ​​ത് ഇ​​ട​​തു സാം​​സ്‌​​കാ​​രി​​ക സ​​മി​​തി​​യാ​​യ പു​​രോ​​ഗ​​മ​​ന ക​​ലാ​​സാ​​ഹി​​ത്യസം​​ഘമാ​​ണ്. സം​​വി​​ധാ​​യ​​ക​​നും നാ​​ട​​കര​​ച​​യി​​താ​​വും ക​​ഥ​​യും എ​​ല്ലാ​​യി​​ട​​ത്തും ഒ​​ന്നു​​ത​​ന്നെ.

6️. ഒ​​ടു​​വി​​ൽ ഗു​​രു​​വാ​​യൂ​​ർ ഉ​​ത്സ​​വ​​ത്തോ​​ടനു​​ബ​​ന്ധി​​ച്ച് ഗു​​രു​​വാ​​യൂ​​ർ ന​​ഗ​​ര​​സ​​ഭ​​യു​​ടെ സ​​ർ​​ഗോ​​ത്സ​​വ​​ത്തി​​ൽ നാ​​ട​​കം ക്ഷ​​ണി​​ക്ക​​പ്പെ​​ട്ടു. അ​​താ​​യ​​ത്, സ​​ർ​​ക്കാ​​ർ സ്പോ​​ൺ​​സേ​​​​ഡ് പ്രോ​​ഗ്രാം. ഇ​​തി​​നെ​​തി​​രേ ഗു​​രു​​വാ​​യൂ​​ർ പ​​ള്ളി വി​​കാ​​രി പ്ര​​തി​​ക​​രി​​ച്ചു പോ​സ്റ്റി​ട്ട​തോ​​ടെ​​യാ​​ണ് സ​മൂ​ഹ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ൽ​ വ​ന്ന​ത്. ഗു​​രു​​വാ​​യൂ​​ർ ഉ​​ത്സ​​വ​​ത്തി​​ൽ ക്രൈ​​സ്ത​​വ​​രെ അ​​വ​​ഹേ​​ളി​​ച്ചു നാ​​ട​​കം എ​​ന്ന ചേ​​രി​​തി​​രി​​വ് ഉ​​ണ്ടാ​​ക്കു​​ക​​യാ​​യി​​രു​​ന്നോ അ​ണി​യ​റ​ക്കാ​രു​ടെ ല​​ക്ഷ്യം?

7️. എ​​തി​​ർ​​പ്പ് വ​​ന്ന​​തോ​​ടെ നാ​​ട​​കം ന​​ട​​ത്താ​​ൻ സം​​ര​​ക്ഷ​​ണം കൊ​​ടു​​ക്കു​​മെ​​ന്നു പ​​റ​​ഞ്ഞു ചാ​​ടി​​യി​​റ​​ങ്ങി​​യ​​ത് സി​​പി​​ഐ​​യു​​ടെ എ​​ഐ​​വൈ​​എ​​ഫ് ആ​​ണ്. ഭ​​ര​​ണ​​ത​​ല സ്വാ​​ധീ​​നം വ്യ​​ക്തം.

8️. ഒ​​രു മ​​ത​​വി​​ഭാ​​ഗ​​ത്തെ​​യും സ്ത്രീ​​ക​​ളെ​​യും അ​​വ​​രു​​ടെ ജീ​​വി​​ക്കാ​​നു​​ള്ള അ​​വ​​കാ​​ശ​​ത്തെ​​യും ആ​​വി​​ഷ്കാ​​ര സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന്‍റെ പേ​​രി​​ൽ പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ൽ അ​​വ​​ഹേ​​ളി​​ച്ചി​​ട്ടും പ്ര​​തി​​പ​​ക്ഷ​​മോ ഇ​​വി​​ടു​​ത്തെ സാം​​സ്കാ​​രി​​ക നാ​​യ​​ക​​രോ ഇ​​തു​​വ​​രെ ഒ​​ര​​ക്ഷ​​രം പോ​​ലും പ്ര​​തി​​ക​​രി​​ച്ചി​​ട്ടി​​ല്ല എ​​ന്ന​​താ​​ണ് വി​​ചി​​ത്രം.

മ​​ത​​വി​​ശ്വാ​​സ​​ത്തി​​നെ​​തി​​രേ​​യു​​ള്ള നി​​രീ​​ശ്വ​​ര​​വാ​​ദി​​ക​​ളു​​ടെ ആ​​ക്ര​​മ​​ണ​​മാ​​ണ് ഈ ​​നാ​​ട​​കം. ഇ​​തി​​നു കൂ​​ട്ടു​​നി​​ൽ​​ക്കു​​ന്ന ഭ​​ര​​ണ​​സം​​വി​​ധാ​​ന​​ങ്ങ​​ളും നി​​ശ​​ബ്ദ​​ത പാ​​ലി​​ക്കു​​ന്ന പ്ര​​തി​​പ​​ക്ഷ​​വും മ​​റു​​പ​​ടി പ​​റ​​യേ​​ണ്ടിവ​​രു​​മെ​​ന്നും പ്ര​​സ്താ​​വ​​ന​​യി​​ൽ പ​​റ​​യു​​ന്നു.

ആ​വി​ഷ്കാ​ര സ്വാ​ത​ന്ത്ര്യ​ത്തെ​ക്കു​റി​ച്ചു ക​വ​ല​പ്ര​സം​ഗം ന​ട​ത്തു​ന്ന​വ​രോ​ടു ചോ​ദി​ക്കാ​നു​ള്ള​ത്, സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തിന്‍റെ ഉ​ദ്ഘാ​ട​നപ​രി​പാ​ടി​യി​ൽ ഭീ​ക​ര​നാ​യി അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട ഒ​രു ക​ഥാ​പാ​ത്രം, ഒ​രു സ​മു​ദാ​യം ഉ​പ​യോ​ഗി​ക്കു​ന്ന ത​ല​പ്പാ​വ് വ​ച്ച​പ്പോ​ൾ ഉ​ണ​ർ​ന്ന നി​ങ്ങ​ളു​ടെ മ​ത​നി​ന്ദാ ചി​ന്ത​ക​ൾ, ക​ന്യാ​സ്ത്രീ മ​ഠ​ങ്ങ​ളെ​യും സ്ത്രീ​ക​ളെ​യും പ​ച്ച​യാ​യി അ​വ​ഹേ​ളി​ക്കു​ന്പോ​ൾ എ​ന്തു​കൊ​ണ്ട് ഉ​ണ്ടാ​കു​ന്നി​ല്ല?

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് യൂ​ത്ത് കൗ​ൺ​സി​ൽ