മെസിപ്പടയെ മറക്കാനാവില്ല
സെ​​ബി​​ൻ ജോ​​ണ്‍​സ​​ണ്‍
പ​​ത്താം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി
സെ​​ന്‍റ് സെ​​ബാ​​സ്റ്റ്യ​​ൻ​​സ് ഹൈ​​സ്കൂ​​ൾ, കാ​​ഞ്ഞൂ​​ർ, എ​​റ​​ണാ​​കു​​ളം
പെ​രി​യാ​ർ തീ​ര​ത്ത് ഇ​ഷ്ടി​ക​ക്ക​ള​ത്തി​നാ​യി മ​ണ്ണു നീ​ക്കി​യ നി​ര​പ്പ​ല്ലാ​ത്ത പ​റ​ന്പി​ലൂ​ടെ, ക​ളി​ച്ചു ന​ട​ക്കു​ന്ന എ​നി​ക്ക് ഏ​റെ​യി​ഷ്ടം അ​ർ​ജ​ന്‍റീ​ന​യോ​ണ്. ചെ​റു​പ്പം മു​ത​ൽ മെ​സി​യാ​ണ് എ​ന്‍റെ ആ​രാ​ധ​നാ പാ​ത്രം. റ​ഷ്യ​ൻ ലോ​ക​ക​പ്പി​ൽ അ​ർ​ജ​ന്‍റീ​ന പു​റ​ത്താ​യെ​ങ്കി​ലും പ്രി​യ​താ​ര​ത്തോ​ടു​ള്ള ഇ​ഷ്ടം തെ​ല്ലും കു​റ​ഞ്ഞി​ട്ടി​ല്ല.

പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ ക്രൊ​യേ​ഷ്യ​യോ​ട് തോ​റ്റെ​ങ്കി​ലും പ്രീ​ക്വാ​ർ​ട്ട​റി​ലെ​ത്തു​മെ​ന്നു വി​ശ്വാ​സ മു​ണ്ടാ​യി​രു​ന്നു. അ​തു​പോ​ലെ ത​ന്നെ സം​ഭ​വി​ച്ചു. എ​ന്നാ​ൽ, ഗ്രൂ​പ്പി​ൽ ര​ണ്ടാം സ്ഥാ​ന​ത്താ​യി​പ്പോ​യ​ത് അ​വ​ർ​ക്കു തി​രി​ച്ച​ടി​യാ​യി. ക​രു​ത്ത​രാ​യ ഫ്രാ​ൻ​സി നോ​ടു പ​രാ​ജ​യ​പ്പെ​ട്ട് മെ​സി​യു​ടെ അ​ർ​ജ​ന്‍റീ​ന പു​റ​ത്താ​യി. മാ​റ ഡോ​ണ​യു ടെ​യും ബാ​റ്റി​സ്റ്റ്യൂ​ട്ട യു​ടെ​യു​മൊ​ക്കെ ക​ളി​ക്കു​ന്ന​തു ടി​വി​യി​ൽ കാ​ണു​ന്ന​ത് ആ​വേ​ശ​മാ​ണ്. ഇ​നി ആ​രു​ ജ​യി​ക്കു​മെ​ന്നു പ​റ​യാ​ൻ ബു​ദ്ധി​മു​ട്ടാ​ണ്. ഫൈ​ന​ലി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത് അ​ർ​ജ​ന്‍റീന​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ടീ​മുകളാ​ണ്. ക്രൊ​യേ​ഷ്യ വ​ള​രെ ന​ന്നാ​യി ക​ളി​ക്കു​ന്ന ടീ​മാ​ണ്. അ​തു​കൊ​ണ്ട് അ​വ​ർ ജ​യി​ക്ക​ണ​മെ​ന്ന് കൂ​ടു​ത​ൽ ആ​ഗ്ര​ഹി​ക്കു​ന്നു. റാ​ക്കി​ട്ടി​ച്ചും മാ​ൻ​ഡ്സു​കി​ച്ചും പെ​രി​സി​ച്ചും മോ​ഡ്രി​ച്ചു​മൊ​ക്കെ നി​ര​ന്നു​നി​ൽ​ക്കു ന്പോ​ൾ ഫ്രാ​ൻ​സി​നു ജ​യി​ക്ക​ണ​മെ​ങ്കി​ൽ ഇ​ത്തി​രി പാ​ടു​പെ​ടും. എ​ന്നാ​ൽ, ഫ്രാ​ൻ​സ് എ​ന്തൊ​രു ടീ​മാ​ണ്. എ​ല്ലാ​വ​രും ന​ല്ല ഫോ​മി​ൽ. പോ​ൾ പോ​ഗ്ബ​യു​ടെ ഓ​ട്ടം ചീ​റ്റ​പ്പ​ലി​യെ പ്പോ​ലെ​യാ​ണ്.

എ​ന്നാ​ലും ക്രൊ​യേ​ഷ്യ​ക്ക് ഫ്രാ​ൻ​സി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താനാ​കു മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. മാ​താ​പി​താ​ക്ക​ളാ​യ ജോ​ണ്‍​സ​ണ്‍ ന​രി​കു​ളം, മി​നി ജോ​ണ്‍​സ​ണ്‍, സ​ഹോ​ദ​ര​ൻ ഹെ​മ​ൽ എ​ന്നി​വ​രു​ടെ പ്രോ​ത്സാ​ഹ​നം എ​പ്പോ​ഴു​മു​ണ്ട്. വ​ലി​യ ക​ളി​ക്കാ​ര​നാ​കു​മെ​ന്ന നാ​ട്ടു​കാ​രു​ടെ പ്ര​തീ​ക്ഷാ​ഭാ​ര​വും ഇ​പ്പോ​ൾ മ​ന​സി​ലു​ണ്ട്.
student reports contact address