തിരിച്ചുപോകണം ഞങ്ങളുടെ സ്കൂളിലേക്ക്
ഐ​​​​റി​​​​ൻ ബി​​​​നു
സ്കൂ​​​​ൾ ലീ​​​​ഡ​​​​ർ ജി.​​​​എ​​​​ൽ.​​​​പി.​​​​എ​​​​സ്. കാ​​​​യ​​​​നാ​​​​ട്
പ്ര​​​​ള​​​​യ​​​ദു​​​​ര​​​​ന്ത​​​​ത്തി​​​​ന്‍റെ ന​​​ടു​​​ക്കു​​​ന്ന ഓ​​​​ർ​​​​മ​​​​ക​​​​ൾ ഇ​​​ന്നും നി​​​ഴ​​​ലി​​​ക്കു​​​ന്നു​​​ണ്ട് എ​​​​ന്‍റെ സ്കൂ​​​ൾ മു​​​​റ്റ​​​​ത്ത്. ​പ്ര​​​​ള​​​​യ​​​​ത്തി​​​​ൽ മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ​​​​യാ​​​​ർ ക​​​​ര​​​​ക​​​​വി​​​​ഞ്ഞൊ​​​​ഴു​​​​കി​​​​യ​​​​പ്പോ​​​​ൾ താ​​​​ഴ്ന്ന പ്ര​​​​ദേ​​​​ശ​​​​ത്തു​​​​ള്ള ഞ​​​​ങ്ങ​​​​ളു​​​​ടെ കാ​​​​യ​​​​നാ​​​​ട് ഗ​​​​വ.​​ എ​​​​ൽ​​​​പി​​ സ്കൂ​​​​ളും മു​​​​ങ്ങി​​​​. മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ ന​​​ഗ​​​ര​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ന്പ​​​​തു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ അ​​​​ക​​​​ലെ മാ​​​​റാ​​​​ടി പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ന്‍റെ പ​​​​ടി​​​​ഞ്ഞാ​​​​റെ അ​​​​റ്റ​​​​ത്ത് ഒ​​​​ന്നാം വാ​​​​ർ​​​​ഡി​​​ലാ​​ണ് കാ​​​​യ​​​​നാ​​​​ട്. സ്കൂ​​​​ളി​​​​ന്‍റെ മു​​​​ൻ​​​​വ​​​​ശം പാ​​​​ട​​​​വും പു​​​​റ​​​​കു​​​​വ​​​​ശം പു​​​​ഴ​​​​യു​​​​മാ​​​​ണ്.

പ്ര​​​​ള​​​​യ​​​​ജ​​​​ലം കു​​​​ത്തി​​​​യൊ​​​​ഴു​​​​കി എ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ പി​​​​ടി​​​​ച്ചു​​​​നി​​​​ൽ​​​​ക്കാ​​​​ൻ ഞ​​​​ങ്ങ​​​​ളു​​​​ടെ സ്കൂ​​​​ളി​​​​നും ക​​​​ഴി​​​​ഞ്ഞി​​​​ല്ല. നാ​​​​ലു ദി​​​​വ​​​​സ​​​​മാ​​​​ണു സ്കൂ​​​​ളി​​​​ൽ വെ​​​​ള്ളം കെ​​​​ട്ടി​​​​നി​​​​ന്ന​​​​ത്. ലൈ​​​​ബ്ര​​​​റി​​​​യി​​​​ലെ പു​​​​സ്ത​​​​ക​​​​ങ്ങ​​​​ൾ ന​​​​ശി​​​​ച്ചു. സ്കൂ​​​​ൾ ഉ​​​​പ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​ക്കും നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​യി. പ​​​​ച്ച​​​​ക്ക​​​​റി​​​​ത്തോ​​​​ട്ടം, ഔ​​​​ഷ​​​​ധോ​​​​ദ്യാ​​​​നം, പാ​​​​ർ​​​​ക്ക് എ​​​​ന്നി​​​​വ​​​​യൊ​​​ക്കെ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. എ​​​​ല്ലാം പ്ര​​​​ള​​​​യം ക​​​​വ​​​​ർ​​​​ന്നു.

പ​​​​ഞ്ചാ​​​​യ​​​​ത്ത് എ​​​​ൻ​​​​ജി​​​​നിയ​​​​ർ സ്കൂ​​​​ൾ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​യോ​​​​ഗ്യ​​​​മ​​​​ല്ല എ​​​​ന്ന സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റ് ന​​ല്​​​​കു​​​ക​​​കൂ​​​ടി ചെ​​​യ്ത​​​തോ​​​ടെ ഞ​​​​ങ്ങ​​​​ൾ​ തീ​​​​രാ​​​​സ​​​​ങ്ക​​​​ട​​​ത്തി​​​ലാ​​​യി. എ​​​​ന്നാ​​​​ൽ, അ​​​​ധ്യാ​​​​പ​​​​ക​​​​രും പി​​​​ടി​​​​എ​​​​യും നാ​​​​ട്ടു​​​​കാ​​​​രും കൈ​​​​കോ​​​​ർ​​​​ത്ത് ഇ​​​​തി​​​​നു പ​​​​രി​​​​ഹാ​​​​രം ക​​​​ണ്ടെ​​​​ത്തി. സെ​​​​പ്റ്റം​​​​ബ​​​​ർ അ​​​​ഞ്ചു മു​​​​ത​​​​ൽ കാ​​​​യ​​​​നാ​​​​ട് യാ​​​​ക്കോ​​​​ബാ​​​​യ പ​​​​ള്ളി​​​​യു​​​​ടെ സ​​​​ണ്‍​ഡേ സ്കൂ​​​​ൾ കെ​​​​ട്ടി​​​​ട​​​​ത്തി​​​​ലേക്കു സ്കൂളിന്‍റെ പ്ര​​​​വ​​​​ർ​​​​ത്ത​​​നം മാ​​​റ്റി. എ​​​​ത്ര​​​നാ​​​​ൾ ഇ​​​​വി​​​​ടെ പ​​ഠി​​ക്കേ​​ണ്ടി​​വ​​​​രു​​​​മെ​​​​ന്ന​​​​റി​​​​യി​​​​ല്ല. എ​​​​ത്ര​​​ നാ​​​​ളാ​​​യാ​​​ലും പ്ര​​​​ശ്ന​​​​മി​​​​ല്ല. എ​​ങ്കി​​​ലും ഞ​​​​ങ്ങ​​​​ളു​​​​ടെ സ്കൂ​​​​ളി​​​​ലേ​​​​ക്ക് തി​​​​രി​​​​ച്ചു​​​​പോ​​​​ക​​​​ണ​​​​മെ​​​​ന്നു​​​​ണ്ട്. സ്കൂ​​​​ളി​​​​ന്‍റെ മു​​​​റ്റ​​​​ത്ത് ഓ​​​​ടി​​​ക്ക​​​​ളി​​​​ക്കാ​​​​ൻ ഞ​​​​ങ്ങ​​​​ൾ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നു, പ​​​ഴ​​​യ ക്ലാ​​​​സ്​​​​മു​​​​റി​​​​യി​​​​ലി​​​​രു​​​​ന്നു പ​​​ഠി​​​ക്കാ​​​നും...

1950ലാ​​​​ണ് സ്കൂ​​​ൾ സ്ഥാ​​​​പി​​​​ത​​​​മാ​​​​യ​​​​ത്. എ​​​​ൽ​​​​കെ​​​​ജി ​​മു​​​​ത​​​​ൽ നാ​​​​ലാം ക്ലാ​​​​സ് വ​​​​രെ​​​യു​​​ള്ള കു​​​ട്ടി​​​ക​​​ളാ​​​ണ് ഇ​​​വി​​​ടെ പ​​​ഠി​​​ക്കു​​​ന്ന​​​ത്. ഞ​​​​ങ്ങ​​​​ൾ 30 കു​​​​ട്ടി​​​​ക​​​​ൾ​​​​ക്കു വ​​​​ഴി​​​​കാ​​​​ട്ടി​​​​യാ​​​​യി അ​​​​ഞ്ച് അ​​​​ധ്യാ​​​​പ​​​​ക​​​​രും ര​​​​ണ്ട് അ​​​​ന​​​​ധ്യാ​​​​പ​​​​ക​​​​രു​​​​മു​​​​ണ്ട്. 2017-18ലെ ​​​​ക​​​​ലാ-​​ശാ​​​​സ്ത്ര-​​പ്ര​​​​വൃ​​​​ത്തി​​പ​​​​രി​​​​ച​​​​യ​​​​മേ​​​​ള​​​​ക​​​​ളി​​​​ൽ അ​​​​ഭി​​​​മാ​​​​നി​​​​ക്ക​​​​ത്ത​​​​ക്ക നേ​​​​ട്ട​​​​ങ്ങ​​​​ൾ ഞ​​​​ങ്ങ​​​​ൾ കൈ​​​​വ​​​​രി​​​​ച്ചു. ഞ​​​​ങ്ങ​​​​ളു​​​​ടെ സ്കൂ​​​​ൾ പ​​​​ഴ​​​​യ പ്ര​​​​താ​​​​പ​​​​ത്തി​​​​ലേ​​​​ക്കു തി​​​​രി​​​​ച്ചു വ​​​​രു​​​​ന്ന​​​​തു കാ​​​​ത്തി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ് ഞ​​​​ങ്ങ​​​​ൾ. ഒ​​​​രു വ​​​​ട്ടം കൂ​​​​ടി ഈ ​​​​സ്കൂ​​​​ൾ മു​​​​റ്റ​​​​ത്തേ​​​​ക്കു തി​​​​രി​​​​ച്ചു ക​​​​യ​​​​റ​​​​ണ​​​​മെ​​​​ന്ന് ആ​​​​ഗ്ര​​​​ഹ​​​​മു​​​​ണ്ട്...
student reports contact address