Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
പൊന്നുപോലെ തിളങ്ങുന്ന ഇൻഡോർ
ഇൻഡോർ തിളങ്ങുകയാണ്. തുടർച്ചയായി നാലാം പ്രാവശ്യവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. പ്രധാന മന്ത്രിയുടെ സ്വച്ച്ഭാരത് മിഷൻ ഏറ്റവും ഫലപ്രദമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന നഗരമാണിത്. ഇന്ത്യയുടെ മധ്യഭാഗ സംസ്ഥാനമായ മധ്യപ്രദേശിന്റെ സാന്പത്തിക തലസ്ഥാനം.
കഴിഞ്ഞ കാലങ്ങളിലെ പിന്നാക്കാവസ്ഥയിൽനിന്ന് ഒന്നാം സ്ഥാനത്തേക്കുള്ള കുതിപ്പ് നഗരവാസികൾക്കു പ്രചോദനമായിരിക്കുകയാണ്. അശ്രദ്ധമായി ചപ്പുചവറുകൾ വലിച്ചെറിയുന്ന സ്വഭാവവും തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജനം നടത്താനുള്ള പ്രവണതയിലും ആളുകൾ മാറ്റം വരുത്തി. നഗരം വൃത്തിയായി സൂക്ഷിക്കുക എന്നത് തങ്ങളുടെ കടമയാണെന്ന് ഓരോരുത്തരും കരുതാൻ തുടുങ്ങി.
പുതിയ ഇൻഡോർ
2016 വരെ ഇതായിരുന്നില്ല സ്ഥിതി. മാലിന്യങ്ങൾ നിറഞ്ഞു കവിഞ്ഞ ഡസ്റ്റ് ബിന്നുകളും, നിലവാരശൂന്യമായ ജാഗിദാർ (നഗരം വൃത്തിയാക്കുന്നതിന്റെ കരാർ ഏറ്റെടുത്ത സ്വകാര്യ ഏജൻസികൾ) സേവനവും നഗരത്തെ ഒരു മാലിന്യക്കൂന്പാരമാക്കിക്കൊണ്ടിരുന്നു. ഈ സാഹചര്യത്തിലാണ് 2015ൽ ഇൻഡോർ കളക്ടറായി പി. നർഹരി ചുമതലയേറ്റത്.
നഗരത്തിന്റെ ദയനീയാവസ്ഥയെക്കുറിച്ച് മനസിലാക്കിയ അദ്ദേഹം മാറ്റംവരുത്താൻ തീരുമാനിച്ചു. ഭരണകൂടത്തിന്റെയും ജനങ്ങളുടെയും സഹായസഹകരണം തേടി. 2016 ജനുവരി 26ന് തുറസായ സ്ഥല മലമൂത്ര വിസർജന രഹിത (open Defection Free) നഗരമായി മാറി. ഇത്തരം ജില്ലകളുടെ ഗണത്തിൽ ഉൾപ്പെടുന്ന രാജ്യത്തെ രണ്ടാമത്തെ നഗരമാണ് ഇൻഡോർ.
തുടർച്ചയായ ചർച്ചകൾക്കും വ്യക്തമായ പദ്ധതികൾക്കും ശേഷം ഇൻഡോർ മുൻസിപ്പൽ കോർപറേഷൻ കമ്മീഷണർ ആയിരുന്ന മനീഷ് സിംഗ് ശ്രമകരമായ ഈ വെല്ലുവിളി സ്വയം ഏറ്റെടുക്കാൻ തയ്യാറായി. അതോടെ 2016 ൽ ശുചിത്വ നഗരങ്ങളുടെ സർവേയിൽ ഇൻഡോറിന്റെ സ്ഥാനം മെച്ചപ്പെട്ടു.
മുൻ വർഷങ്ങളിൽ ശുചിത്വത്തിന്റെ കാര്യത്തിൽ ഇൻഡോർ വളരെ പിന്നിലായിരുന്നതുകൊണ്ട് ധാരാളം ആരോഗ്യപ്രശ്നങ്ങൾ ജനങ്ങൾ നേരിട്ടുകൊണ്ടിരുന്നു. 2016ൽ ഇൻഡോർ നഗരവാസികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ശ്രദ്ധയിൽപെട്ടു. ശുചിത്വത്തെക്കുറിച്ച് ജനങ്ങളിൽ അവബോധമുണ്ടാക്കിയതാണ് ഇൻഡോറിനെ ഒന്നാമതാക്കിയതിന്റെ അടിസ്ഥാനമെന്ന് വേണമെങ്കിൽ പറയാം. ഏതു വെല്ലുവിളികളെയും നേരിടാമെന്ന നിശ്ചയദാർഢ്യം നേതൃത്വത്തിനുമുണ്ടായിരുന്നു.
പോരാട്ടം
ഇൻഡോറിനെ ഏറ്റവും വൃത്തിയുള്ള നഗരമാക്കിക്കൊണ്ട് ശുചിത്വ സർവേയിൽ ഇടം നേടുക എന്നതായിരുന്നു ആദ്യ ലക്ഷ്യം. ആദ്യംതന്നെ ഇൻഡോറിനെ ഡസ്റ്റ്ബിൻ ഫ്രീ നഗരമാക്കി. നമ്മുടെ നാട്ടിലേതുപോലെ മാലിന്യമിടാൻ സ്ഥലമന്വേഷിച്ച് ജനങ്ങൾ അലയണ്ട. ജീവനക്കാർ വീട്ടിലെത്തും. ഒരിക്കലും നടക്കില്ലെന്നു കരുതിയിരുന്ന വീടുതോറും കയറിയുള്ള മാലിന്യശേഖരണം പ്രോത്സാഹിപ്പിക്കൽ, തുറന്ന മലിനീകരണത്തിൽ നിന്നും നഗരത്തെ മോചിപ്പിക്കാനായി എൻജിഒകളുടെ സഹായം തേടൽ, "ഇഡോർ നന്പർ 1 ക്ലീൻ സിറ്റി' യാക്കാനുള്ള ജനപ്രിയ പ്രചാരണം, ശുചീകരണ പ്രവർത്തനങ്ങൾക്കായി കൂടുതൽ ജീവനക്കാരെ നിയോഗിക്കൽ, ജോലിക്കാരിലുള്ള തുടർച്ചയായ നിരീക്ഷണം തുടങ്ങിയിവയ്ക്ക് മുനിസിപ്പൽ കോർപറേഷൻ കൂടൂതൽ ഊന്നൽ നൽകി. ഖരമാലിന്യ സംസ്കരണം പല തലങ്ങളിലായിട്ടാണ് നടത്തിയിരുന്നത്.
തുടക്കം വീടുകളിൽനിന്ന്
വീടുകളിൽനിന്നു മാലിന്യം ശേഖരിച്ച് പൊതുവായി ഒരു സ്ഥലത്ത് എത്തിക്കുക എന്നതായിരുന്നു പ്രാഥമികതലം. നഗരത്തിൽ 1300 ഡസ്റ്റ്ബിന്നുകളുണ്ടായിരുന്നു. എന്നാൽ അവയിൽ പലതും വളരെ മോശം അവസ്ഥയിലായിരുന്നു. തുടർച്ചയായി ഇവ വൃത്തിയാക്കുന്നതിൽ ജാഗിദാർസ് വീഴ്ചവരുത്തിയിരുന്നതിനാൽ ഇവ കവിഞ്ഞൊഴുകി നഗരത്തിന് വൃത്തികെട്ട രൂപം നൽകി. നഗരത്തിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്ന പശുക്കളും, പന്നികളും ഈ ജാഗിദാറുമാരുടെ ഉടമസ്ഥതയിലുള്ളവയായിരുന്നു. ഇവയുടെ മുഖ്യഭക്ഷണം നഗരത്തിലെ മാലിന്യങ്ങൾ തന്നെയായിരുന്നു. അതുകൊണ്ട് നഗരമധ്യത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ അവർ അത്ര താത്പര്യം കാണിച്ചിരുന്നില്ല. അവരിൽനിന്ന് ഉത്തരവാദിത്വം മുനിസിപ്പാലിറ്റി ഏറ്റെടുത്തു.
പൊളിച്ചടുക്കി
മാലിന്യ നിർമാർജനത്തിന്റെ ദ്വിതീയ തലത്തിൽ ഏർപ്പെട്ടിരുന്നത് "എ ടു ഇസഡ്' എന്ന കന്പനിയായിരുന്നു. ഈ കന്പനി കടുത്ത സാന്പത്തിക പ്രതിസന്ധി അനുഭവിച്ചിരുന്നതിനാൽ സേവനം വളരെ പരിമിതമായിരുന്നു. മുനിസിപ്പാലിറ്റിയുടെ ആവശ്യാനുസരണം ചേരിപ്രദേശങ്ങളിലും നഗരങ്ങളിൽപോലും വേണ്ടത്ര ശൗചാലയങ്ങൾ നിർമിച്ച് നൽകാനോ, ഉള്ളവ ഉപയോഗപ്രദമായ രീതിയീൽ സൂക്ഷിക്കനോ അവർക്ക് കഴിഞ്ഞില്ല. ഇതുമൂലം ചേരിപ്രദേശങ്ങളിലുള്ള തുറസായ മലമൂത്ര വിസർജനം കടുത്ത ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായി. "എ ടു ഇസഡ്'പിരിച്ചുവിട്ട് ദ്വിതീയ മാലിന്യനിർമാർജനത്തിന്റെ ഉത്തരവാദിത്വം നഗർനിഗം സ്വയം ഏറ്റെടുത്തു. നഗരങ്ങളിലും ചേരിപ്രദേശങ്ങളിലും ആവശ്യത്തിന് ശൗചാലയങ്ങൾ നിർമിക്കുകയും ഉള്ളവ ഉപയോഗയോഗ്യമാക്കുകയും ചെയ്തു. പൊതുജനസഹകരണംകൂടിയായപ്പോൾ ഇൻഡോർ ഒരു ഡസ്റ്റ്ബിൻ രഹിത നഗരമായി പരിണമിച്ചു.
ഒറ്റക്കെട്ട്
ഇൻഡോറിന്റെ സ്വച്ഛ്ഭാരത് മിഷന്റെ വിജയത്തിനുപിന്നിലെ നിർണായക ഘടകങ്ങൾ എന്നുപറയുന്നത് ഇൻഡോർ കളക്ടർ പി. നർഹരി, മുൻസിപ്പൽ കമ്മീഷണർ മനീഷ് സിംഗ്, മേയർ മാലിനി ഗൗഡ്, രാഷ്ട്രീയനേതൃത്വം, തൊഴിലാളികളുടെ സഹകരണം, പൊതുജനത്തിന്റെ പിന്തുണ, എൻജിഒകളുടെ സേവനം തുടങ്ങിയവയാണ്.
2015 ഓഗസ്റ്റ് മുതൽ 2016 നവംബർ വരെയുള്ള കാലഘട്ടത്തിൽ മുനിസിപ്പൽ കോർപറേഷൻ കൂടുതൽ വാഹനങ്ങൾ വാങ്ങി. 415 ടിപ്പറുകൾ, 22 ജെസിബികൾ, 16 ദീർഘദൂര ആവശ്യത്തിനുള്ള വാഹനങ്ങൾ എന്നിവ. അതോടൊപ്പംതന്നെ പ്രവർത്തനരഹിതമായിരുന്ന മുനിസിപ്പാലിറ്റി വർക്ഷോപ്പുകൾ പുനരുദ്ധരിക്കുകയും ചെയ്തതോടെ പ്രവർത്തനം സുഗമമായി.
വൃത്തിയുള്ള നഗരം രൂപപ്പെടുത്തുക എന്ന ദർശനത്തോടെ മേയർ 85 വാർഡുകളെ 19 സോണുകളായി തിരിച്ചു. ഓരോ സോണിനും ഓരോ സാനിറ്ററി ഇൻസ്പക്ടറെ അനുവദിച്ചു (സിഎസ്ഐ). ഓരോ സോണിന്റെയും മാലിന്യ നിർമാജനത്തിന്റെയും മോടിപിടിപ്പിക്കലിന്റെയും പൂർണചുമതല സിഎസ്ഐയെ ഏൽപ്പിച്ചു. ശുചിത്വ നിരീക്ഷണത്തിന് യാത്രചെയ്യാനായി ഇവർക്ക് മഹീന്ദ്രാജീപ്പുകളും അനുവദിച്ചു നൽകി. ഓരോ സോണിന്റെയും പ്രവർത്തന റിപ്പോർട്ടുകൾ കൈമാറുവാൻ വാക്കി ടോക്കികൾ നൽകി. അലക്ഷ്യമായി മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ നടപടിയെടുക്കാനും സ്പോട്ടിൽ വച്ചുതന്നെ പിഴ ഈടാക്കാനുമുള്ള അധികാരം സിഎസ്ഐമാർക്ക് ലഭിച്ചതോടുകൂടി ഓരോ സോണും ശുചിത്വത്തിന്റെ കാര്യത്തിൽ മുന്നേറാൻ തുടങ്ങി.
രാഷ്ട്രീയക്കളിയില്ല
കമ്മീഷണറും മേയറും ഏകോപിതമായിട്ടാണ് പ്രവർത്തിച്ചിരുന്നത്. ഉത്തരവാദിത്വബോധമില്ലാതെ പെരുമാറുന്ന തൊഴിലാളികൾക്കെതിരെ കമ്മീഷണർ അച്ചടക്ക നടപടി എടുത്താൽ അതിൽ രാഷ്ട്രീയ നേതൃത്വം ഇടപെടില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് ആവശ്യാനുസരണം തീരുമാനമെടുക്കാനുള്ള അധികാരം കമ്മീഷണർക്കു നൽകി.
മാലിന്യം വേർതിരിച്ചെടുക്കണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹത്തിലെ എല്ലാ വിഭാഗത്തിലും പ്രത്യകിച്ച് താഴെക്കിടയിലുള്ളവരിൽ അവബോധം നടത്തി. വീട്ടിൽ തന്നെ മാലിന്യം വേർതിരിക്കാനുള്ള പരിശീലനം പൗരന്മാർക്ക് നൽകി. ഇന്ന് നഗരത്തിൽ ജി.പി.എസ് ബന്ധിപ്പിച്ചിട്ടുള്ള 600 വാഹനങ്ങൾ വീടുതോറും മാലിന്യശേഖരണത്തിനെത്തുന്നു.
മാസം 100 രൂപ
ഒരു മാസത്തെ ശേഖരണതുകയായി ഓരോ കുടുംബവും വെറും 100 രൂപ മാത്രമേ നഗരസഭയിലേക്ക് അടയ്ക്കണ്ടതുള്ളൂ. തന്ത്രപ്രധാനമായ 10 സ്ഥലങ്ങളിൽ അൾട്രാമോഡേണ്‍ ട്രാൻസ്ഫർ സ്റ്റേഷനുകൾ രൂപീകരിച്ചു. പ്രതിദിനം ഇൻഡോർ നഗരം 1150 ടണ്‍ മാലിന്യങ്ങൾ ഉത്പാദിപ്പിക്കുന്നു. ഈ 1150 ടണ്‍ മാലിന്യവും ദിവസേന ശേഖരിക്കാനും, ശാസ്ത്രീയമായി സംസ്ക്കരിക്കാനുമുള്ള ശേഷി മുൻസിപ്പാലിറ്റി വികസിപ്പിച്ചെടുത്തു. ഇൻഡോറിന്റെ പല ഭാഗങ്ങളിലായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ ബയോമൈനിംഗിലൂടെ നീക്കം ചെയ്യുന്നതിന് 100 ഏക്കറോളം ഭൂമി കണ്ടെത്തി. നഗരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങൾ 100 ശതമാനം പരിസ്ഥിതി സുരക്ഷിതമായി സംസ്ക്കരിച്ചു. 2017 ൽ ക്ലീൻ സിറ്റി ടാഗ് നേടിക്കൊണ്ട് ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന അംഗീകാരം ഇൻഡോറിന് ലഭിച്ചു. പിന്നെ തുടർച്ചയായി 2018, 2019, 2020 വർഷങ്ങളിൽ ഇൻഡോർ ഈ സ്ഥാനം നിലനിർത്തി. 2019ൽ ത്രീ ആർ (റെഡ്യൂസ്, റീയൂസ്, റീസൈക്കിൾ) അംഗീകാരവും 5 സ്റ്റാർ റേറ്റിങ്ങൂം ഇൻഡോറിന് സ്വന്തമായി. ഇന്ന് കന്പോസ്റ്റിന്റെയും, മാലിന്യ പുനരുപയോഗത്തിന്റെയും മാലിന്യ വിഭജനത്തിന്റെയും മാലിന്യസംസ്കരണത്തിന്റെയും കാര്യത്തിൽ 100% ശതമാനം വിജയിച്ചിരിക്കുന്ന നഗരമാണ് ഇഡോർ.
സംവിധാനങ്ങൾ
നഗരത്തിന്റെ വടക്കുഭാഗത്ത് കാൻ നദിയുടെ അടുത്തുള്ള കന്പിത്കേഡിയിൽ 78, 12, 245 എംഎൽഡി ശേഷിയുള്ള മൂന്ന് മലിനജല ശുദ്ധീകരണ പ്ലാന്റുകൾ നിർമിച്ചു. എല്ലാ പ്ലാന്റുകളുടെയും ശേഷി 335 എംഎൽഡി ആണ്. നഗരത്തിന്റെ ഇന്നത്തെ ആവശ്യം നിറവേറ്റാൻ ഇത് ധാരാളമാണ്. നഗരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന മലിനജലം കന്പിത്കേഡിയിലെ പ്ലാന്റിൽ എത്തിക്കുവാനായി 1450 കെ.എം. ദ്വതീയ ത്രിതീയ മലിന ജല സംവിധാനവും, 149 കെ.എം. പ്രാഥമിക സംവിധാനവും നഗരത്തിൽ നിർമിച്ചിട്ടുണ്ട്. എസ്ബിആർ സാങ്കേതിക വിദ്യയുപയോഗിച്ച് നിർമിച്ചിരിക്കുന്ന ഈ പ്ലാന്റ് 245 എംഎൽഡിയാണ്. ഇന്ന് ഇന്ത്യയിലെതന്നെ ഏറ്റവും വലിയ മലിനജല ശുദ്ധീകരണ പ്ലാന്റാണിത്.
മാലിന്യങ്ങൾ പുനരുപയോഗം ചെയ്തിരിക്കുന്നത് 2 സെൻട്രലൈസ്ഡ് മെറ്റീരിയൽ റിക്കവറി ഫസിലിറ്റിയും (എംആർഎഫ്) 4 ഡീസെൻട്രലൈസ്ഡ് എംആർഎഫും ഉപയോഗിച്ചാണ്. നഗരത്തിലെ ഖര മാലിന്യ സംസ്ക്കരണത്തിനും ഐഎംസി ത്രീ ആർ മിഷൻ പ്രോത്സാഹിപ്പിച്ചു. ഇത് ഏറ്റവും ആദ്യം പരീക്ഷിച്ചത് ലോകമാന്യനഗറിലെ 750 വീടുകളിലാണ്. ഈ പ്രോജക്റ്റിൽ മാലിന്യത്തിന്റെ 100 ശതമാനവും ശാസ്ത്രീയമായി സംസ്കരിക്കുന്നതിനും പുനരുപയോഗത്തിനുമായി വർക്ക്ഷോപ്പുകളും അവബോധ ക്യാന്പുകളും സംഘടിപ്പിച്ചു.
പ്ലാസ്റ്റിക്കില്ല
നഗരത്തിൽനിന്നും പ്ലാസ്റ്റിക്ക് ബാഗുകൾ പൂർണമായും പിൻവലിക്കുകയും പകരം പരിസ്ഥിതി സൗഹൃദബാഗുകൾ പരിചയപ്പെടുത്തുകയും ചെയ്തു.
നഗരത്തിൽ 458 മാലിന്യ ദുർബല പ്രദേശങ്ങളുണ്ടായിരുന്നു. ഇവിടെ മാലിന്യം ഇടുന്നതിന് 1380 ബിന്നുകളും 408 മാലിന്യനിക്ഷേപ കേന്ദ്രങ്ങളും ഉണ്ടായിരുന്നു. എന്നാൽ 2016 ഡിസംന്പറിൽ ഇൻഡോർ ബിൻ ഫ്രീ സിറ്റി ആയി മാറി. ഈ പദവി ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ നഗരം.
ഇന്ന് ഇൻഡോർ നഗരത്തിൽ പ്ലാസ്റ്റിക്ക് ബാഗുകൾ അനുവദനീയമല്ല. തുണി സഞ്ചികൾ ലഭ്യമാണ്.
മരുന്നുവില്പന പകുതിയായി
രണ്ടു വർഷംകൊണ്ട് നഗരവാസികളുടെ ആരോഗ്യനില മെച്ചപ്പെട്ടു. മരുന്ന് വിൽപ്പനയിൽ 50% ത്തോളം കുറവ് വന്നിരിക്കുന്നു എന്നാണ് ഐഎംഎയുടെ കണക്കുകൾ വെളിപ്പെടുത്തുന്നത്.
നൂതനവും സാങ്കേതികവുമായ ക്ലീനിഗ് സംവിധാനങ്ങളുപയോഗിച്ച് നഗരത്തിൽനിന്നും പൊടിപടലങ്ങൾ നീക്കം ചെയ്യുന്നതുവഴി ശ്വാസകോശ സംബന്ധ രോഗങ്ങളിൽ ഗണ്യമായ കുറവ് കാണപ്പെട്ടു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് സാംക്രമികരോഗങ്ങളിൽ 75%ശതമാനം കുറവാണ് മുൻവർഷങ്ങളെ അപേക്ഷിച്ച് ഇൻഡോറിൽ.
തൊഴിൽ ലഭ്യത
വിവിധ മാലിന്യനിർമാർജന പ്രോസസിംഗ് യുണിറ്റുകൾ വഴി 500 ൽ പരം ആളുകൾക്ക് ജോലി ലഭിച്ചു.
കേന്ദ്രങ്ങളിലെത്തുന്ന മാലിന്യങ്ങൾ വേർതിരിക്കുന്നതിന് 1113 പേരെ നിയോഗിച്ചു. സഫായി മിത്രയുടെ കീഴിൽ 8451 പേർ നഗരത്തിലുടനീളം മാലിന്യനിർമാർജനത്തിനായി പ്രവർത്തിക്കുന്നു. 4 എൻജിഒകൾ മികച്ച സേവനം കാഴ്ച്ചവയ്ക്കുന്നു.
ഭാവി പദ്ധതികൾ
വീടുകളിൽനിന്നു നനഞ്ഞ മാലിന്യങ്ങൾ, ഖരമാലിന്യങ്ങൾ, അപകടകരമായ മാലിന്യങ്ങൾ എന്നിവ വേർതിരിച്ച് വീടുകൾതോറും കയറി ശേഖരിക്കുന്നതിനായ് 600 ടിപ്പറുകൾ വാങ്ങാൻ പദ്ധതിയിടുന്നു.
മാലിന്യങ്ങളുടെ ദ്വിതീയ ഗതാഗതത്തിനായി 10 അൾട്രാമോഡേണ്‍ ട്രാൻസ്ഫർ സ്റ്റേഷനുകളുടെ നിർമാണം നടത്താൻ ഉദ്ദേശിക്കുന്നു. ട്രാൻസ്ഫർ സ്റ്റേഷനിൽ നിന്നും മാലിന്യങ്ങൾ മെഷീനുകൾ വഴി കോംപാക്റ്റ് ചെയ്യുവാനും വലിയ വാഹനങ്ങളിൽ പ്രോസസിംഗ് പ്ലാന്റിലേക്ക് മാറ്റുവാനും സാധിക്കും. ഓരോ ട്രാൻസ്ഫർ സ്റ്റേഷനിലും നനഞ്ഞതും വരണ്ടതുമായ മാലിന്യങ്ങൾക്ക് പ്രത്യേക യന്ത്രങ്ങളും സ്ഥാപിക്കും.
റോഡിന്റെ വശങ്ങളിൽ കൂടുതൽ ലിറ്റർ ബിനുകൾ സ്ഥാപിക്കും. പഴയതും പ്രവർത്തനരഹിതവുമായ മാലിന്യസംസ്ക്കരണ പ്ലാന്റുകൾ ഏറ്റെടുത്ത് ആവശ്യമായ നവീകരണങ്ങളും പരിഷ്ക്കരണവും നടത്തും.
ഇൻഡോറിലെ കളക്ടറായിരുന്ന നർഹരി പറയുന്ന ഉത്തരം നമ്മുടെ അധികാരികളും ജനപ്രതിനിധികളും കേൾക്കുക:
സ്വാതന്ത്ര്യത്തിന്റെ 73 വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും എന്തുകൊണ്ടാണ് നമ്മുടെ പല നഗരങ്ങളും വൃത്തിഹീനമായിത്തന്നെ കിടക്കുന്നത് ?
ഒന്നാമതായി രാഷ്ട്രീയ നേതൃത്വം രാഷ്ട്രീയ പകപോക്കലുകൾ മറന്ന് ഒരേമനസോടെ പ്രവർത്തിക്കണം. മാറ്റത്തിനായുള്ള അടിയന്തരാവസ്ഥ സൃഷ്ടിക്കുന്നതിനുള്ള സ്വാതന്ത്ര്യം അഡ്മിനിസ്ട്രേഷന് കൊടുക്കണം. ശുചിത്വ മിഷനുവേണ്ടി കൂടുതൽ ജോലിക്കാരെ നിയമിക്കുകയും, അവർക്ക് വേണ്ടുന്ന നിർദേശങ്ങൾ നൽകുകയും ജോലി നിരീക്ഷിക്കുകയും വേണം. എല്ലാത്തിനുമുപരിയായി പൊതുജനങ്ങളിൽ ശുചിത്വനഗരത്തിന്റെ അവബോധം വളർത്തിയെടുക്കണം. ഒരോ പൗരനും ഞാൻ എന്റെ നഗരത്തെ മലിനമാക്കില്ല എന്ന തീരുമാനം എടുത്താൽ ചുരുങ്ങിയ സമയംകൊണ്ട് ഭാരതം ശുചിത്വത്തിൽ ഒന്നാമതു നിൽക്കുന്ന രാജ്യമായി മാറും.
ജെ.പി. കാപ്പുംതല
തൊമ്മുവിന്റെ പൂക്കൾ
ചെടികളെ തഴുകി നീങ്ങുന്ന വീൽചെയർ, ഡൈനിംഗ് ടേബിളിൽ കുന്നുകൂട്ടിയ മണ്ണിനെ ചട്ടിയിൽ നിറയ്ക്കുന്ന കൈകൾ, കോഴിക്കൂടുകൾക്കരികിലേക്കു നീങ്ങുന
ദൃശ്യം 1914
ആരും പറയാത്ത ഒരു കഥ പറയാം.
മൂന്നാറിന്റെ ചരിത്രനിമിഷങ്ങൾ കാമറയിൽ പകർത്തിയ പരംജ്യോതി നായിഡു എന്ന തൂത്തു
മുരളി വെള്ളത്തിലല്ല
മദ്യപിക്കുന്നവർ വിചാരിച്ചാൽ മാത്രമേ കുടി നിർത്താൻ സാധിക്കുകയുള്ളൂ.. ഞാൻ കുടി നിർത്തിയെങ്കിൽ ഈ ലോകത്ത് ആർക്കും
സുരേഷ് ജോസഫ് യാത്ര തുടരുന്നു...
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നാലു ഹൈവേകളിലൂടെ ഒറ്റയ്ക്കു യാത്ര ചെയ്ത ലോകത്തിലെ ഏക വ്യക്തിയാണു സുരേഷ് ജോസഫ്. ചെന്നൈ
പ്രകൃതി നഷ്ടം
""നിങ്ങളുടെ നഗ്നപാദസ്പർശമേൽക്കുന്പോൾ പ്രകൃതി ആഹ്ലാദിക്കുന്നുവെന്നത് മറക്കരുത്, നിങ്ങളുടെ മുടിയിഴകളുമായി കളിക
കെ ടു തോറ്റു, മനുഷ്യൻ ജയിച്ചു..!
എവറസ്റ്റ് കീഴടക്കിയവർപോലും അതിലും 237 മീറ്റർ ഉയരം കുറഞ്ഞ കെ 2 വിനെ തൊട്ടുകളിക്കാറില്ല. വിവരമറിയും. അത്ര അപകടകര
മൂന്നാറിൽ വീണ്ടും ചൂളംവിളി
മൂന്നാറിലൂടെ വീണ്ടും തീവണ്ടി ഓടുമോ?
ഭൂമിശാസ്ത്രപരമായ പശ്ചാത്തലം ഇടുക്കിയുടെ തീവണ്ടി സ്വപ്നങ്ങള്‍ക്ക് ത
സേനയിലും പോലീസിലും പറന്നുയർന്ന്
ജീവിതത്തിൽ മനുഷ്യത്വം മാറ്റിനിർത്താത്തതാണ് വിജയരഹസ്യം. അന്വേഷണം ഒരു കലകൂടിയാണ്. അത് ബൗദ്ധിക വ്യാപാരമായി കാണണം... അടുത്തിടെ വിരമിച്ച എസ്പ
സമുദ്രമനുഷ്യൻ
രണ്ടായിരമാണ്ട്,
വെണ്ടുരുത്തി പാലം
(പശ്ചിമകൊച്ചിയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്നത്)
ഡൈവിംഗ് പരി
കാൽപന്തിന്റെ ദ്രോണാചാര്യർ
1990 ഏപ്രിൽ 29. തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ ഗോളിനായി ആർത്തുവിളിക്കുകയാണ്. 75-ാം മിനിറ്റിൽ മൈതാനത്തി
മോഷ്ടാവിന്റെ ക്രിസ്മസ്
നൊബേൽ സമ്മാനത്തിനു യോഗ്യയെന്നു പല നിരീക്ഷകരും എണ്ണിയിട്ടുള്ള അമേരിക്കൻ ചെറുകഥാകാരിയും നോവലിസ്റ്റുമായ വില്ല കേഥർ 1896-ൽ എഴുതിയ " ദ ബർഗ്ളേഴ്സ് ക്രിസ്
നവ അതിജീവനം
പൂന്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ പുഴുക്കളെ പോലെ ഇഴയേണ്ടിവരുന്ന കുഞ്ഞുങ്ങൾ. എൻഡോസൾഫാൻ എന്ന പേരിനൊപ്പം ച
നയതന്ത്രത്തിലെ നക്ഷത്രത്തിളക്കം
ഭൂപടത്തില്‍ മലയാളിയുടെ വേരുകള്‍ ചെന്നു തളിര്‍ക്കാത്ത ഇടങ്ങളില്ല. ചന്ദ്രനില്‍ ചെന്നാല്‍ ചന്ദ്രേട്ടന്റെ ചായക്കട ഉണ്ടാ
ലോകം നാനോ യുഗത്തിൽ
വിവര സാങ്കേതികവിദ്യ ലോകത്തെ മാറ്റിയതുപോലെ മറ്റൊന്നുകൂടി പടിവാതിൽക്കലുണ്ട്. നാനോ സാങ്കേതികവിദ്യ. കാര്യങ്ങളൊക്കെ
നാം സോദരർ
നിക്കോളാസച്ചൻ സഹോദരൻ തോമസച്ചനൊപ്പം പൗരോഹിത്യം സ്വീകരിച്ചിട്ട് 25 വർഷം തികഞ്ഞു. ഇവരുടെ പിതൃസഹോദരരുടെ മക്കളായ സ
ഇടുക്കി 1940 മോഡല്‍
ഇത് ആനച്ചാലിൽ പാപ്പച്ചൻ. 60 വർഷമായി ഇടുക്കിയിലെ മലന്പാതകളിലൂടെ തുടരുന്ന ഡ്രൈവിംഗിനു വഴിമുടക്കാൻ ആന വിചാരിച്ചി
പാവങ്ങൾക്ക് ഒപ്പം
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്റ്റാൻ സ്വാമി എന്ന വൈദികനെ എൻഐഎ അറസ്റ്റ് ചെയ്തു ജയിലിലടച്ചിട്ട് 24 ദിവസം. തീവ്രവാദബന്ധം ആരോപിച്ച് ഇന്ത്യയിലെ ജയിലുകളി
ഇമ്മിണി ബല്യ ചാർളി
പൊക്കമില്ലാത്തതാണ് ചാര്‍ളിയുടെ പൊക്കം. ഉയരം 116 സെ.മീ. മാത്രം. പന്തളത്തെ വീടിന്റെ ഇടുങ്ങിയ മുറിയില്‍ കരഞ്ഞു കലങ്ങിയ
വയലാറിൽ തെളിഞ്ഞ വെയിൽകാലം
വയലാർ രാമവർമ സാഹിത്യപുരസ്കാരം നേടിയ ഏഴാച്ചേരി രാമചന്ദ്രനൊപ്പം...
പുരോഗമനാശയങ്ങളുടെ രക്ത ജ്വാലകളും
ആത്മവിശ്വാസത്തിന്റെ തലപ്പാവ്
കാൻസർ കലിപ്പിലായിരുന്നു. എട്ടു വർഷത്തിനിടെ പത്തു സർജറികൾ. ആത്മവിശ്വാസത്തിന്റെ കഥ പറഞ്ഞ് ജനപ്രിയ സീരിയൽ ന
തൊമ്മുവിന്റെ പൂക്കൾ
ചെടികളെ തഴുകി നീങ്ങുന്ന വീൽചെയർ, ഡൈനിംഗ് ടേബിളിൽ കുന്നുകൂട്ടിയ മണ്ണിനെ ചട്ടിയിൽ നിറയ്ക്കുന്ന കൈകൾ, കോഴിക്കൂടുകൾക്കരികിലേക്കു നീങ്ങുന
ദൃശ്യം 1914
ആരും പറയാത്ത ഒരു കഥ പറയാം.
മൂന്നാറിന്റെ ചരിത്രനിമിഷങ്ങൾ കാമറയിൽ പകർത്തിയ പരംജ്യോതി നായിഡു എന്ന തൂത്തു
മുരളി വെള്ളത്തിലല്ല
മദ്യപിക്കുന്നവർ വിചാരിച്ചാൽ മാത്രമേ കുടി നിർത്താൻ സാധിക്കുകയുള്ളൂ.. ഞാൻ കുടി നിർത്തിയെങ്കിൽ ഈ ലോകത്ത് ആർക്കും
സുരേഷ് ജോസഫ് യാത്ര തുടരുന്നു...
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നാലു ഹൈവേകളിലൂടെ ഒറ്റയ്ക്കു യാത്ര ചെയ്ത ലോകത്തിലെ ഏക വ്യക്തിയാണു സുരേഷ് ജോസഫ്. ചെന്നൈ
പ്രകൃതി നഷ്ടം
""നിങ്ങളുടെ നഗ്നപാദസ്പർശമേൽക്കുന്പോൾ പ്രകൃതി ആഹ്ലാദിക്കുന്നുവെന്നത് മറക്കരുത്, നിങ്ങളുടെ മുടിയിഴകളുമായി കളിക
കെ ടു തോറ്റു, മനുഷ്യൻ ജയിച്ചു..!
എവറസ്റ്റ് കീഴടക്കിയവർപോലും അതിലും 237 മീറ്റർ ഉയരം കുറഞ്ഞ കെ 2 വിനെ തൊട്ടുകളിക്കാറില്ല. വിവരമറിയും. അത്ര അപകടകര
മൂന്നാറിൽ വീണ്ടും ചൂളംവിളി
മൂന്നാറിലൂടെ വീണ്ടും തീവണ്ടി ഓടുമോ?
ഭൂമിശാസ്ത്രപരമായ പശ്ചാത്തലം ഇടുക്കിയുടെ തീവണ്ടി സ്വപ്നങ്ങള്‍ക്ക് ത
സേനയിലും പോലീസിലും പറന്നുയർന്ന്
ജീവിതത്തിൽ മനുഷ്യത്വം മാറ്റിനിർത്താത്തതാണ് വിജയരഹസ്യം. അന്വേഷണം ഒരു കലകൂടിയാണ്. അത് ബൗദ്ധിക വ്യാപാരമായി കാണണം... അടുത്തിടെ വിരമിച്ച എസ്പ
സമുദ്രമനുഷ്യൻ
രണ്ടായിരമാണ്ട്,
വെണ്ടുരുത്തി പാലം
(പശ്ചിമകൊച്ചിയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്നത്)
ഡൈവിംഗ് പരി
കാൽപന്തിന്റെ ദ്രോണാചാര്യർ
1990 ഏപ്രിൽ 29. തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ ഗോളിനായി ആർത്തുവിളിക്കുകയാണ്. 75-ാം മിനിറ്റിൽ മൈതാനത്തി
മോഷ്ടാവിന്റെ ക്രിസ്മസ്
നൊബേൽ സമ്മാനത്തിനു യോഗ്യയെന്നു പല നിരീക്ഷകരും എണ്ണിയിട്ടുള്ള അമേരിക്കൻ ചെറുകഥാകാരിയും നോവലിസ്റ്റുമായ വില്ല കേഥർ 1896-ൽ എഴുതിയ " ദ ബർഗ്ളേഴ്സ് ക്രിസ്
നവ അതിജീവനം
പൂന്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ പുഴുക്കളെ പോലെ ഇഴയേണ്ടിവരുന്ന കുഞ്ഞുങ്ങൾ. എൻഡോസൾഫാൻ എന്ന പേരിനൊപ്പം ച
നയതന്ത്രത്തിലെ നക്ഷത്രത്തിളക്കം
ഭൂപടത്തില്‍ മലയാളിയുടെ വേരുകള്‍ ചെന്നു തളിര്‍ക്കാത്ത ഇടങ്ങളില്ല. ചന്ദ്രനില്‍ ചെന്നാല്‍ ചന്ദ്രേട്ടന്റെ ചായക്കട ഉണ്ടാ
ലോകം നാനോ യുഗത്തിൽ
വിവര സാങ്കേതികവിദ്യ ലോകത്തെ മാറ്റിയതുപോലെ മറ്റൊന്നുകൂടി പടിവാതിൽക്കലുണ്ട്. നാനോ സാങ്കേതികവിദ്യ. കാര്യങ്ങളൊക്കെ
നാം സോദരർ
നിക്കോളാസച്ചൻ സഹോദരൻ തോമസച്ചനൊപ്പം പൗരോഹിത്യം സ്വീകരിച്ചിട്ട് 25 വർഷം തികഞ്ഞു. ഇവരുടെ പിതൃസഹോദരരുടെ മക്കളായ സ
ഇടുക്കി 1940 മോഡല്‍
ഇത് ആനച്ചാലിൽ പാപ്പച്ചൻ. 60 വർഷമായി ഇടുക്കിയിലെ മലന്പാതകളിലൂടെ തുടരുന്ന ഡ്രൈവിംഗിനു വഴിമുടക്കാൻ ആന വിചാരിച്ചി
പാവങ്ങൾക്ക് ഒപ്പം
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്റ്റാൻ സ്വാമി എന്ന വൈദികനെ എൻഐഎ അറസ്റ്റ് ചെയ്തു ജയിലിലടച്ചിട്ട് 24 ദിവസം. തീവ്രവാദബന്ധം ആരോപിച്ച് ഇന്ത്യയിലെ ജയിലുകളി
ഇമ്മിണി ബല്യ ചാർളി
പൊക്കമില്ലാത്തതാണ് ചാര്‍ളിയുടെ പൊക്കം. ഉയരം 116 സെ.മീ. മാത്രം. പന്തളത്തെ വീടിന്റെ ഇടുങ്ങിയ മുറിയില്‍ കരഞ്ഞു കലങ്ങിയ
വയലാറിൽ തെളിഞ്ഞ വെയിൽകാലം
വയലാർ രാമവർമ സാഹിത്യപുരസ്കാരം നേടിയ ഏഴാച്ചേരി രാമചന്ദ്രനൊപ്പം...
പുരോഗമനാശയങ്ങളുടെ രക്ത ജ്വാലകളും
ആത്മവിശ്വാസത്തിന്റെ തലപ്പാവ്
കാൻസർ കലിപ്പിലായിരുന്നു. എട്ടു വർഷത്തിനിടെ പത്തു സർജറികൾ. ആത്മവിശ്വാസത്തിന്റെ കഥ പറഞ്ഞ് ജനപ്രിയ സീരിയൽ ന
യവനിക താഴുന്ന ചവിട്ടുനാടകം
കലാരംഗത്ത് കേരളത്തിലെ ക്രൈസ്തവരുടെ സാന്നിധ്യം, പതിനാറാം നൂറ്റാണ്ടുവരെ തീരെ ശുഷ്കമായിരുന്നു. അതിനുശേഷം കേരളത്തിലെത്
ഗാന്ധിപൂജ
ഗാന്ധിജയന്തിയുടെ പടിവാതിൽക്കലാണ് നാം. രാഷ്ട്രപിതാവിനെക്കുറിച്ച് ചൊല്ലിയ മലയാള കവിതകളിലെ വരികൾ ഉന്നതമായ ഓർ
മലയിറങ്ങാതെ ഷൺമുഖനാഥൻ
ഷണ്മുഖനാഥൻ പെട്ടിമുടിയിൽ തന്നെയുണ്ട്. 44 ദിവസമായി മകനെ തേടി കാടും മലയും പുഴയുമൊക്കെ അരിച്ചുപെറുക്കുകയാണ്. ഇ
ഉമ്മൻ ചാണ്ടിയെന്ന ഞാൻ...
ഞാൻ സണ്ണി. വീട്ടുകാരിട്ട പേരാ. ഇച്ചാച്ചന്റെ മരിച്ചുപോയ ഇളയ സഹോദരന്റെ പേര് ആ ഓർമയ്ക്കായിട്ടതാ. പക്ഷേ, വീട്ടിൽ ഓര
പെദ്രോ കസൽദാലിഗ പാവങ്ങളുടെ മെത്രാൻ
ബ്രസീലിലെ മാതോ ഗ്രോസോയിലെ മെത്രാൻ പെദ്രോ കസൽദാലിഗ വിടവാങ്ങി. പാവങ്ങൾക്കുവേണ്ടി പൊരുതിയിരുന്ന അദ്ദേഹത്തിന്റെ മൃ
ഓണം ഒരുമയുടെ ഈണം
തിരുവോണം കേരളത്തിന്റെ ദേശീയോത്സവം എന്ന ശീർഷകത്തിലാണ് എല്ലാവരുംതന്നെ വിശേഷിപ്പിക്കാറുള്ളത്. ഇപ്പോഴല്ല, പഴയകാലത
വിശുദ്ധയായ അമ്മയുടെ അദൃശ്യ സാന്നിധ്യം തേടി
ക്രൈസ്തവ മാനവികതയുടെ പര്യായമായി വന്ന് എല്ലാ പാവങ്ങളുടെയും അമ്മയായി മാറിയ വിശുദ്ധ മദർ തെരേസയുടെ ജീവിത മാതൃകയിൽ
വ്യാകുലകാലത്തെ മാലാഖമാർ
സിജോ പൈനാടത്ത്
സണ്‍ഡേ ക്ലാസിൽ ഏബ്രഹാമിന്റെ ബലി നാടകീയമായി അധ്യാപിക കൊച്ചു കുട്ടികൾക്കു പറഞ്ഞുകൊടുക
മസ്തിഷ്ക പഠനത്തിലെ മലയാളി ടച്ച്
സങ്കീർണതകളുടെ കലവറയാണ് മനുഷ്യ മസ്തിഷ്കം. നൂറ്റാണ്ടുകളായി അനേകം ഗവേഷകരുടെ ഉറക്കംകെടുത്തുന്ന അത്ഭുതലോകം. അവിടെ
നാടിന്റെ വിളിക്കാണ് ഈ വിദ്യാലയം
മഹാത്മജിയുടെ 150-ാം ജന്മവാർഷികം പുതുതലമുറയ്ക്ക് തങ്ങളോടു ബന്ധമില്ലാത്ത, കേവലം കടന്നുപോകുന്ന ഒരു സംഭവമാകരുത് എന്ന
Latest News
കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കും
ഹൈക്കമാൻഡിനെ തള്ളി കെപിസിസി; തുടർച്ചയായി നാല് തവണ ജയിച്ചവർക്കും സീറ്റ് നൽകും
ഒമാനിൽ മയക്കുമരുന്ന് ശേഖരവുമായി വിദേശി അറസ്റ്റിൽ
കൊടി തോരണങ്ങൾക്ക് വിലക്ക്: ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു നിര്‍ദേശം
കള്ളപ്പണം വെളിപ്പിക്കൽ കേസ്: മെഹബൂബ മുഫ്തിക്ക് ഇഡി നോട്ടീസ്
Latest News
കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കും
ഹൈക്കമാൻഡിനെ തള്ളി കെപിസിസി; തുടർച്ചയായി നാല് തവണ ജയിച്ചവർക്കും സീറ്റ് നൽകും
ഒമാനിൽ മയക്കുമരുന്ന് ശേഖരവുമായി വിദേശി അറസ്റ്റിൽ
കൊടി തോരണങ്ങൾക്ക് വിലക്ക്: ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു നിര്‍ദേശം
കള്ളപ്പണം വെളിപ്പിക്കൽ കേസ്: മെഹബൂബ മുഫ്തിക്ക് ഇഡി നോട്ടീസ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top