Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Sections in Sunday
Sunday Home
സണ്‍ഡേ സ്പെഷല്‍
വായനശാല
ചിന്താവിഷയം
കൗതുകം
ഫീച്ചര്‍
ഫാമിലിവിഷന്
സ്പെഷല്‍ ന്യൂസ്
ലോകം നാനോ യുഗത്തിൽ
വിവര സാങ്കേതികവിദ്യ ലോകത്തെ മാറ്റിയതുപോലെ മറ്റൊന്നുകൂടി പടിവാതിൽക്കലുണ്ട്. നാനോ സാങ്കേതികവിദ്യ. കാര്യങ്ങളൊക്കെ നിസാര മാകാൻ പോകുന്നു. നാനോ വൈദ്യുതി, നാനോ മരുന്ന്, നാനോ യന്ത്രങ്ങൾ, നാനോ ശരീര അവയവങ്ങൾ... സമസ്തമേഖലകളെയും മാറ്റി മറിക്കാനാവുന്ന ശാസ്ത്ര മുന്നേറ്റത്തെക്കുറിച്ച് നാനോ ഗവേഷക വിദഗ്ധനായ എം.ജി. യൂണിവേഴ്സിറ്റി വൈസ്ചാൻസലർ ഡോ. സാബു തോമസ് സംസാരിക്കുന്നു.
ലോകത്തിലെ മുഴുവൻ ഗ്രന്ഥങ്ങളിലെയും ഉള്ളടക്കം ഒരു മൊട്ടുസൂചിയുടെ മുനയിൽ ഒതുക്കാൻ പറ്റുന്ന സാധ്യത. വ്യവസായ ശാലയിലെയോ വൻകിട ആശുപത്രിയിലെയോ എല്ലാ ഉപകരണങ്ങളും ഒരു ചെറിയ പെട്ടിയിൽ ചെറുതാക്കാവുന്ന സാങ്കേതിക വിദ്യ.
ചികിത്സ, വ്യവസായം, ഗതാഗതം, ആശയവിനിമയം, കൃഷി, പരിസ്ഥിതി തുടങ്ങി സമസ്തമേഖലകളിലും നാനോ സയൻസ് അപാരസാധ്യതയാണ്.
ഓരോ വസ്തുവും ഉണ്ടാകുന്നത് ആറ്റങ്ങൾ എന്ന അതിസൂക്ഷ്മ കണങ്ങൾകൊണ്ടാണ്. ആറ്റങ്ങൾ ചേർന്ന് തന്മാത്രകളും തന്മാത്രകൾ ചേർന്ന് പദാർഥങ്ങളും ഉണ്ടാകുന്നു. അടിസ്ഥാന കണം ഒന്നുതന്നെയാണെങ്കിലും ആറ്റങ്ങളുടെ ഘടന ഓരോ വസ്തുവിലും വ്യത്യസ്ത തരത്തിലാണ്. അടിസ്ഥാന കണങ്ങളുടെ ഘടനയിൽ മാറ്റങ്ങൾ വരുത്തിയാൽ വസ്തുവിന്റെ സ്വഭാവത്തിലും മാറ്റം വരുത്താം. തന്മാത്രയിൽനിന്ന് ഇത്രയും ചെറിയ ആറ്റങ്ങളെ പെറുക്കിയെടുത്ത് അവയുടെ ഘടനയിൽ മാറ്റംവരുത്തി പുതിയ വസ്തു ഉണ്ടാക്കുന്ന സാങ്കേതികവിദ്യയാണ് നാനോ ടെക്നോളജി.
നാനോ വൈദ്യുതി, നാനോ മരുന്ന്, നാനോ കംപ്യൂട്ടർ, നാനോ യന്ത്രങ്ങൾ, നാനോ ശരീര അവയവങ്ങൾ എന്നുവേണ്ട ജീവിതത്തിന്റെ എല്ലാ മേഖലയെയും മാറ്റിമറിക്കാൻ സാധിക്കും വിധം വളർന്നുകൊണ്ടിരിക്കുന്ന ശാസ്ത്രശാഖയാണ് നാനോ ടെക്നോളജി.
അർബുദ രോഗചികിത്സയിൽ നാനോ ടെക്നോളജി വലിയ നേട്ടങ്ങളാണ് സമ്മാനിക്കുന്നത്. കീമോതെറാപ്പി ഏറെ പാർശ്വഫലങ്ങൾ ഉളവാക്കുന്നതാണെന്നിരിക്കെ നാനോസാങ്കേതികവിദ്യയുടെ സഹായത്തോടെ നിർദിഷ്ട കോശങ്ങളെ മാത്രം കരിച്ചുകളയാനും സമീപ കോശങ്ങളെ പരിക്കേൽപ്പിക്കാതെ നിലനിർത്താനും സാധിക്കുന്ന സാങ്കേതിക രീതി വികസിപ്പിച്ചിരിക്കുന്നു.
കീമോതെറാപ്പി, റേഡിയേഷൻ, ശസ്ത്രക്രിയ വഴിയുള്ള അർബുദകോശ നിർമാർജനം എന്നിവ വലിയ ശാരീരിക-മാനസിക പ്രത്യാഘാതങ്ങളാണ് രോഗിയിലുണ്ടാക്കുക. ഇവയൊക്കെ ഒഴിവാക്കിക്കൊണ്ടുള്ള ചികിത്സാരീതികളാണ് നാനോ ടെക്നോളജി വഴി വികസിച്ചിരിക്കുന്നത്. അർബുദ ബാധിതമായ കോശങ്ങൾ മാത്രം നശിപ്പിക്കുന്ന ടാർജറ്റഡ് ട്യുമർ തെറാപ്പി ഇതിൽ ഒന്നാമതായിട്ടുള്ളതാണ്.
സ്വർണത്തിന്റെ നാനോ കണികകളായ ഗോൾ നാനോ പാർട്ടിക്കിൾസ് അർബുദ ചികിത്സയിൽ പ്രധാന പങ്കുവഹിക്കുന്നു. അർബുദ കോശങ്ങൾ കേന്ദ്രീകരിച്ചുള്ള മരുന്നുവിതരണം, പ്രകാശ കിരണങ്ങൾ ഉപയോഗിച്ചുള്ള ഫോട്ടോ തെർമൽ തെറാപ്പി എന്നിവ ഇത്തരം സ്വർണ കണികകൾ ഉപയോഗിച്ചാണ് ചെയ്യുന്നത്. അർബുദ ബാധിത കോശങ്ങളെ വളരെ നേരത്തെ തന്നെ കണ്ടുപിടിക്കാൻ സഹായിക്കുന്ന നാനോ ഡോട്ട്സ് സാധാരണമായിരിക്കുന്നു.
മരുന്നൊരു തരി മതി
പല രോഗങ്ങൾക്കും എത്രത്തോളം ഗുളികകളും മരുന്നുകളുമാണ് നാം കഴിക്കാറുള്ളത്. ഇതിനുപകരം ആവശ്യമുള്ള രാസസംയുക്തങ്ങൾ ചേർന്ന നാനോ തരികൾ മാത്രം രോഗിയുടെ ഉള്ളിൽ കൊടുത്താൽ മതിയാകും. പാർക്കിൻസൺസ്, തളർച്ച എന്നിവ ബാധിച്ചവർക്ക് പേശിക്ക് ബലം നൽകാനാവുമോ എന്ന ഗവേഷണവും പുരോഗമിക്കുകയാണ്. എയ്ഡ്സ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന മരുന്നുകൾ നാനോ രീതിയിൽ പ്രയോഗിച്ചാലുള്ള സാധ്യത എംജി വാഴ്സിറ്റി മൃഗങ്ങളിൽ പരീക്ഷിച്ചുവരികയാണ്.
രോഗാതുരമായ കോശങ്ങളെ തേടിപ്പിടിച്ചു നശിപ്പിക്കാൻ മരുന്നുകൾ വഹിച്ചു ശരീരത്തിൽ കയറുന്ന കുഞ്ഞൻ പോളിമറുകളും വിളകളുടെ ഉൽപാദനശേഷി ഏറെക്കൂട്ടുന്ന വളംകണികകളും നൂലിന്റെ വണ്ണം മാത്രമുള്ള ബലവത്തായ കെട്ടിടഭിത്തികളുമൊക്കെ വേറെയും സാധ്യതകൾ.
കുടിവെള്ളത്തിന് വലിയ ക്ഷാമം വരുംകാലത്ത് സംഭവിക്കാം. കുടിവെള്ളത്തിന്റെ പേരിൽ രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങളുമുണ്ടായേക്കാം.
കടൽവെള്ളമോ മലിനജലമോ ആവട്ടെ ജലശുദ്ധീകരണ മേഖലയിൽ ഗുണനിലവാരം നൽകാനും മാലിന്യത്തിലെ വിഷാംശം ഉറവിടത്തിൽത്തന്നെ തടയാനും നാേ നാ സാങ്കേതിക വിദ്യയിൽ സാധിക്കും. മലിനജലം കുടിവെള്ളമാക്കിമാറ്റാം എന്നത് നാനോയിലെ വലിയ സാധ്യതയാണ്.
വെള്ളത്തിലെ ബാക്റ്റീരിയ, വൈറസ്, രാസമാലിന്യം എന്നിവ മാറ്റാൻ നാനോ സാങ്കേതികവിദ്യ സഹായകമാകുന്നു. മലിനജലം സംസ്കരിക്കുവാൻ നാനോ അരിപ്പകൾ ഫലപ്രദമായി ഉപയോഗിക്കുവാൻ കഴിയും. എംജി വാഴ്സിറ്റിയിലെ നാനോ ഗവേഷണവിഭാഗം ഇതിനുള്ള നാനോ ഫിൽറ്റർ വികസിപ്പിച്ചിട്ടുണ്ട്. നാനോ ഫിൽറ്ററുകൾ ഉപയോഗിച്ച് അന്തരീക്ഷ മലിനീകരണം തടയാം. രാസവളം, കീടനാശിനി എന്നിവയുടെ ഉപയോഗത്താൽ മണ്ണ് വിഷലിപ്തമായിരിക്കുന്ന സാഹചര്യത്തിൽ നാനോ ടെക്നോളജിയിൽ മണ്ണ് ശുദ്ധീകരിക്കാം.
ഉൗർജരംഗമാണ് നവീന സാങ്കേതികവിദ്യയുടെ ഗുണഫലം അനുഭവിക്കാനാകുന്ന മറ്റൊരു പ്രധാനമേഖല. സൗരോർജ പാനലുകളുടെ രൂപകല്പന, വൈദ്യുതി ശേഖരിച്ചുവയ്ക്കുന്ന ബാറ്ററിയുടെ ശേഷികൂട്ടൽ, ബാറ്ററിയുടെ ഭാരം കുറയ്ക്കൽ തുടങ്ങിയ രംഗങ്ങളിൽ ഗവേഷണങ്ങൾ മുന്നേറുകയാണ്. ഇതിന്റെ ഭാഗമായി മൊബൈൽ ഫോണ്‍, ലാപ്ടോപ്പ് എന്നിവയുടെ ഭാരം കുറയ്ക്കാനും ഇലക്ട്രോ മാഗ്നറ്റിക് കവചം ഉപയോഗിച്ച് റേഡിയേഷൻ കുറയ്ക്കാനും സാധിക്കും.
വിവര സാങ്കേതികവിദ്യ
ഇൻഫർമേഷൻ ടെക്നോളജിയിലെ നാനോ സാധ്യത ലോകത്തെ മാറ്റിമറിക്കും. കംപ്യൂട്ടറുടെ പ്രവർത്തനക്ഷമത നൂറു മടങ്ങ് വർധിപ്പിക്കാൻ നാനോ വഴിതെളിക്കും. ഓട്ടോമൊബൈൽ രംഗത്തും സാധ്യത ഏറെയാണ്. വാഹനങ്ങളുടെ കനം കുറയ്ക്കാനായാൽ ഇന്ധന ക്ഷമത ഏറും. റോബട്ടുകളിലും ഏറെ പ്രയോജനപ്രദം.
ചുരുട്ടിയെടുക്കാവുന്നതും ലോലവുമായ സെല്ലുലോസ് ബാറ്ററിയും നാനോ സാങ്കേതികവിദ്യയുടെ സാധ്യതയാണ്. ചേന്പിലയിലും താമരയിതളിലും വെള്ളം പറ്റിപ്പിടിക്കാത്തതിന്റെ സാങ്കേതിക വിദ്യ അനാവരണം ചെയ്യുന്നതിലൂടെ ചെളി പിടിക്കാത്ത പെയിന്റുകളുടെ നിർമാണം മറ്റൊരു സാധ്യതയാണ്. ഇത്തരം ഇലകളുടെ ഉപരിതലത്തിൽ നാനോ ക്രിസ്റ്റൽസ് ഉള്ളതിനാലാണ് വെള്ളം പിടിക്കാത്തത്. ഏത് മരങ്ങളിലും ഭിത്തികളിലും അള്ളിക്കയറാൻ ഉടുന്പുകൾക്കു സാധിക്കുന്നത് അവയുടെ കൈകളുടെ പത്തിയിൽ നാനോ കോശങ്ങളുള്ളതിനാലാണ്.
അറിഞ്ഞോ അറിയാതെയോ എന്നു വ്യക്തമല്ല, സഹസ്രാബ്ദങ്ങൾ മുൻപുതന്നെ നാനോ ടെക്നോളജി ലോകം പ്രയോജനപ്പെടുത്തിയിരുന്നു. അതിനാൽ നാനോ ടെക്നോളജി പുതിയതല്ല, എന്നാൽ നാനോ സയൻസ് പുതിയ ശാസ്ത്രശാഖയാണ്.
പുരാതന റോമിലെയും മറ്റു ദേവാലയങ്ങളിൽ ഉപയോഗിച്ചിരുന്ന സ്വർണത്തിലും വെള്ളിയിലും നിർമിച്ചിരുന്ന പൂജാസാമഗ്രികൾ ഉദാഹരണം. കനവും ഭാരവും കുറഞ്ഞ വസ്തുക്കൾ അവർക്ക് നിർമിക്കാൻ അന്നേ കഴിഞ്ഞിരുന്നു. ആദ്യനൂറ്റാണ്ടുകളിൽ മുസ്ലിം പോരാളികൾ യുദ്ധത്തിന് ഉപയോഗിച്ചിരുന്ന വാളുകൾ അതീവ മൂർച്ചയേറിയതെങ്കിലും തീരെ കനം കുറഞ്ഞവയായിരുന്നു. ഇന്ത്യയിൽനിന്ന് ഇരുന്പ് വാങ്ങിക്കൊണ്ടുപോയി പ്രേ ത്യക ആലകളിൽ സംസ്കരിച്ച് ആയുധങ്ങൾ നിർമിക്കാനുള്ള സാങ്കേതികവിദ്യ അവർ നേടിയിരുന്നു.
പ്രതിരോധ ഗവേഷണ മേഖല
പ്രതിരോധ രംഗത്തും ഈ സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താം. ശരീരത്തിൽ എന്തെങ്കിലും ഒളിപ്പിച്ച് വച്ചിട്ടുണ്ടോ എന്നറിയുവാൻ നാനോസെൻസറുകൾ ഉപയോഗിക്കാം. പ്രതിരോധ സാങ്കേതികവിദ്യയിലും ബഹിരാകാശ സഞ്ചാരരംഗത്തും ഉയർന്ന താപസഹന ശേഷിയും ഉറപ്പും ഉള്ള റോക്കറ്റ് ഘടക നിർമിതിയിലും കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ ഇതിനാകുന്നുണ്ട്. ഭാരം കുറഞ്ഞ പോർ വിമാനങ്ങൾ ഉണ്ടാക്കാനുള്ള കണ്ടുപിടിത്തങ്ങളും മുന്നേറുന്നുണ്ട്. കാർബണ്‍ നാനോകുഴലുകൾ ഉപയോഗിച്ച് സിമന്റിലെ വിള്ളലുകൾ അടയ്ക്കാനാവും. കെട്ടിടത്തിനുള്ളിലെ ചൂട് ആഗിരണം ചെയ്യുവാൻ കഴിവുള്ള ഫിലിമുകൾ സാധ്യമായത് ഈ സാങ്കേതിക വിദ്യയിലൂടെയാണ്.
കൃഷിക്കു നിസാര ചെലവ്
കൃഷിയിൽ നാനോ സാങ്കേതിക വിദ്യക്ക് വലിയ സാധ്യതകളുണ്ട്. ചെറിയ അളവിൽ വളവും കീടനാശിനിയുമൊക്കെ ഈ വിദ്യയിലൂടെ ചെടികൾക്ക് നൽകിയാൽ ആവശ്യമുള്ള അളവിൽ, ദീർഘകാലം കൊണ്ട് ഇവയൊക്കെ ചെടി പ്രയോജനപ്പെടുത്തി വിളവു നൽകും. ഇതു വഴി കൃഷിച്ചെലവും കുറയും മലിനീകരണവും തടയാം.
ഭക്ഷ്യ സുരക്ഷാരംഗത്ത് കുറഞ്ഞ കൃഷിയിടത്തിൽനിന്നുതന്നെ കൂടുതൽ വിളവ് എന്ന ലക്ഷ്യം നേടുന്നതിന് നാനോസാങ്കേതികവിദ്യക്ക് മുഖ്യപങ്കു വഹിക്കാനുണ്ട്. കൃഷിയിടത്തിലും ഭക്ഷ്യസംസ്കരണ സമയത്തും ഉപയോഗിക്കുന്ന രാസവസ്തുക്കളുടെ ഗുണഫലം മെച്ചപ്പെടുത്താനും ഉപയോഗം പരിമിതപ്പെടുത്താനും ഒരുപക്ഷേ ഒഴിവാക്കാൻപോലും ഈ വിദ്യയിലൂടെ ഭാവിയിൽ കഴിഞ്ഞെന്നുവരാം.
നാനോ ഗ്രീൻ ഹൗസ് കൃഷിരീതി വ്യാപകമായാൽ കാർഷിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാകും. കുറഞ്ഞ സ്ഥലവും കുറഞ്ഞ അളവിൽ വെള്ളത്തിന്റെയും വളത്തിന്റെയും കീടനാശിനികളുടെയും ഉപയോഗവും പ്രത്യേകതകളാണ്. ഭക്ഷ്യസംസ്കരണമാണ് മറ്റൊരു പ്രധാന മേഖല. ഭക്ഷണ സാധനങ്ങളിലെ അപകടകരമായ രാസവസ്തുക്കൾ നീക്കം ചെയ്യാൻ നാനോ ടെക്നോളജി ഉപയോഗിക്കാം.
ലോകത്ത് തന്നെ ഏറ്റവും കൂടുതൽ പഴങ്ങൾ വിളയിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇവ സുരക്ഷിതമായി പായ്ക്കു ചെയ്തുസൂക്ഷിക്കാനുള്ള സാധ്യതക്കുറവ് നാനോ ടെക്നോളജിയിലൂടെ പരിഹരിക്കാം. ഇന്ധന അളവ് കുറയുവാൻ സാധ്യതയുള്ളതിനാൽ ബഹിരാകാശ ഗവേഷണത്തിനുള്ള ചെലവ് ഗണ്യമായി കുറയ്ക്കാനാകും. വിമാനങ്ങളിലും മിസൈലുകളിലും റോക്കറ്റുകളിലുമൊക്കെ ഈ സാധ്യത പ്രയോജനപ്പെടുത്താം.
കുറഞ്ഞ ചെലവിൽ ഗുണമേന്മയുള്ള വസ്ത്രങ്ങൾ നിർമിക്കുവാൻ ഈ സാങ്കേതിക വിദ്യയിലൂടെ സാധ്യമാണ്. എംജി വാഴ്സിറ്റി ഇത്തരത്തിൽ ഒരു വ്യവസായം തുടങ്ങുകയാണ്. പ്രകൃതിയിൽനിന്നു ലഭിക്കുന്ന കായ്കളിലും പഴങ്ങളിലും അവശിഷ്ടങ്ങളിലും നിന്ന് നാനോ സെല്ലുലോസ് വേർതിരിച്ചെടുക്കാവുന്ന കന്പനിയാണ് തുടങ്ങുന്നത്.
ചെമ്മീന്റെയും ഞണ്ടിന്റെയും തോടുകളിലും ഇത്തരത്തിൽ സംസ്കരണം സാധിക്കും. കേന്ദ്ര സർക്കാരിന്റെ ഫണ്ട് ഇതിനായി എംജി വാഴ്സിറ്റിക്കു ലഭിച്ചിട്ടുണ്ട്. നാനോ ഗവേഷകരുടെ സ്റ്റാർട്ട് അപ്പുകൾ കന്പനികളാക്കി മാറ്റണം. ജർമനി, ഫ്രാൻസ്, സ്വീഡൻ, റഷ്യ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ ശാസ്ത്ര സർവകലാശാലകളിലെല്ലാം ഇത്തരത്തിൽ ഇൻകുബേഷൻ സെന്ററുകളും ഗവേഷണ കേന്ദ്രങ്ങളുമുണ്ട്. അവിടെല്ലാം വിദ്യാർഥികളുടെ സ്റ്റാർട്ടപ്പുകൾ കന്പനികളായി മാറിക്കൊണ്ടിരിക്കുന്നു.
കണങ്ങളുടെ വലുപ്പം കുറഞ്ഞു കുറഞ്ഞുവരുന്നതനുസരിച്ച് അവയുടെ ഘടനയിലും സ്വഭാവത്തിലും പലതരം വ്യതിയാനങ്ങൾ ഉണ്ടാകുന്നു. ഇങ്ങനെ വരുന്ന സ്വാഭാവിക സവിശേഷതകൾ പല രീതിയിൽ പ്രയോജനപ്രദമാക്കിത്തീർക്കുവാനാണ് നാനോ കണികകളിൽ ഗവേഷണം ചെയ്യുന്ന ശാസ്ത്ര സമൂഹം പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഡോ. സാബു തോമസ്
നാനോ ടെക്നോളജിയിലെ ആഗോള പ്രതിഭ
അധ്യാപകനായ വൈസ് ചാൻസലർ എന്നതുപോലെ നാനോ ടെക്നോളജിയിലെ ശാസ്ത്രപ്രതിഭ എന്ന വിശേഷണവും ഡോ. സാബു തോമസിന് സ്വന്തം. രാവിലെ എട്ടരയ്ക്ക് എം.ജി. വാഴ്സിറ്റി കാന്പസിലെത്തി ഗവേഷക വിദ്യാർഥികൾക്ക് നിർദേശങ്ങൾ നല്‍കും. 9.30 മുതൽ വൈകുന്നേരം 5.30 വരെ വൈസ്ചാൻസലർ ഓഫീസിലുണ്ടാകും. തുടർന്ന് ഒരു മണിക്കൂർ കെമിസ്ട്രി പി.ജി. വിദ്യാർഥികൾക്കു ക്ലാസെടുക്കും. രാത്രി വൈകുംവരെ വിദ്യാർഥികളോടൊപ്പം ലബോറട്ടിയിൽ ഗവേഷണത്തിലായിരിക്കും.
എംജി വാഴ്സിറ്റി സ്കൂൾ ഓഫ് കെമിക്കൽ സയൻസസിലെ പ്രഫസറായ ഡോ. സാബു തോമസിനു സ്റ്റാൻഫഡ് സർവകലാശാലയുടെ ദേശീയ പോളിമർ ഗ്രേഡിംഗിൽ രണ്ടാം സ്ഥാനവുമുണ്ട്. ഇതിനോടകം 140 ഗവേഷണ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. സ്വദേശികളും വിദേശികളുമായ 115 പിഎച്ച്ഡി ഗവേഷക വിദ്യാർഥികളുടെ ഗൈഡായിരുന്നു. രാജ്യാന്തര ജേർണലുകളിൽ 1250 പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചു. നാനോ ഗവേഷക മികവ് കണക്കാക്കുന്ന ഗൂഗിൾ സ്കോളർ എച്ച്-ഇൻഡക്സിൽ ഡോ. സാബു തോമസിന്റെ റാങ്ക് 107.
പോളിമർ സയൻസ്, നാനോ സയൻസ്, നാനോ ടെക്നോളജി എന്നിവയിലെ മികച്ച അക്കാദമിക സംഭാവനകൾ വിലയിരുത്തി ഫ്രാൻസിലെ ലൊറൈൻ സർവകലാശാല ഇദ്ദേഹത്തിന് പ്രഫസർ അറ്റ് ലൊറൈൻ പദവി സമ്മാനിച്ചിട്ടുണ്ട്.
മിശ്രസംയുക്ത പദാർഥങ്ങളുടെ മേഖലയിലെ മികച്ച സംഭാവനകൾക്ക് 2017ൽ ലൊറൈൻ സർവകലാശാലയും 2015ൽ സൗത്ത് ബ്രിട്ടണ് സർവകലാശാലയും ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.
2019ലെ സി.എൻ.ആർ. റാവു പ്രൈസ് ലക്ചർ പുരസ്കാരവും 2018ലെ മികച്ച അക്കാദമീഷനുള്ള "ട്രില’ പുരസ്കാരവും ലഭിച്ചു. ലണ്ടൻ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ഫെലോഷിപ്പും സ്ലൊവേനിയ ജോസഫ് സ്റ്റീഫൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രഫസർഷിപ്പും നേടിയിട്ടുണ്ട്.
2016ലെ മികച്ച അധ്യാപകനുള്ള ഡോ. എ.പി.ജെ. അബ്ദുൾകലാം അവാർഡും 2017ലെ ഇന്ത്യൻ നാനോ ബയോളജിസ്റ്റ് അവാർഡും 2017ലെ നാഷണൽ എഡ്യുക്കേഷൻ ലീഡർഷിപ് അവാർഡും കരസ്ഥമാക്കി. ലോകത്തെ മികച്ച ശാസ്ത്രജ്ഞരെ കണ്ടെത്തുന്നതിനായി റഷ്യൻ ഗവണ്മെന്റ് നടത്തിയ മത്സരത്തിൽ ആറാം സ്ഥാനം നേടിയിരുന്നു.
ഖരഗ്പുർ ഐഐടിയിൽനിന്ന് ഡോക്ടറേറ്റ് നേടിയ സാബു തോമസ് 1987ലാണ് എംജി സർവകലാശാലയിൽ അധ്യാപകനായെത്തിയത്. മുൻ വൈസ് ചാൻസലർ ഡോ. യു. ആർ. അനന്തമൂർത്തിയാണ് ഈ പ്രതിഭയെ എംജി വാഴ്സിറ്റിക്കു സമ്മാനിച്ചത്.
ദക്ഷിണാഫ്രിക്ക, ഇറ്റലി, ക്രൊയേഷ്യ, പോളണ്ട്, സ്വീഡൻ, ഫ്രാൻസ് എന്നിവിടങ്ങളിലെ ശാസ്ത്രസാങ്കേതിക വകുപ്പുകളുമായി ചേർന്ന് സംയുക്ത ഗവേഷണ പദ്ധതികൾ ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ നടക്കുന്നുണ്ട്. പോളിമർ നാനോ കോന്പോസിറ്റ്സ്, ബ്ലെൻഡ്സ്, ഗ്രീൻ ബയോ നാനോ ടെക്നോളജി, നാനോ ബയോമെഡിക്കൽ സയൻസ് മേഖലകളിലെ കണ്ടുപിടിത്തങ്ങൾക്ക് അഞ്ച് പേറ്റന്റുകൾ സ്വന്തമായുണ്ട്. മാന്നാനം കെ ഇ കോജളിലായിരുന്നു ബിരുദപഠനം.
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലും ഖരഗ്പുർ ഐഐടിയിലും എൻജിനിയറിംഗ് പഠനത്തിനുശേഷം കാനഡയിലെ ലാവൽ യൂണിവേഴ്സിറ്റി, ബെൽജിയത്തെ ലുവൈൻ കാത്തലിക് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിൽ പോസ്റ്റ് ഡോക്ടറൽ റിസർച്ചും പൂർത്തീകരിച്ചു.
കോട്ടയം സംക്രാന്തി ചാത്തുകുളം തോമസ്- അന്നക്കുട്ടി ദന്പതികളുടെ പുത്രനാണ്. കോട്ടയം മെഡിക്കൽ കോളജിലെ അസോസിയറ്റ് പ്രഫസർ ഡോ. ആനി ജോർജാണ് ഭാര്യ. ഫ്രാൻസിലെ പാവ് സർവകലാശാലയിലെ ഗവേഷക വിദ്യാർഥി മാർട്ടിൻ ജോർജ് തോമസ്, ആസാം സിൽച്ചർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥിനി ക്രിസ്റ്റീൻ റോസ് തോമസ് എന്നിവരാണു മക്കൾ.
റെജി ജോസഫ്
തൊമ്മുവിന്റെ പൂക്കൾ
ചെടികളെ തഴുകി നീങ്ങുന്ന വീൽചെയർ, ഡൈനിംഗ് ടേബിളിൽ കുന്നുകൂട്ടിയ മണ്ണിനെ ചട്ടിയിൽ നിറയ്ക്കുന്ന കൈകൾ, കോഴിക്കൂടുകൾക്കരികിലേക്കു നീങ്ങുന
ദൃശ്യം 1914
ആരും പറയാത്ത ഒരു കഥ പറയാം.
മൂന്നാറിന്റെ ചരിത്രനിമിഷങ്ങൾ കാമറയിൽ പകർത്തിയ പരംജ്യോതി നായിഡു എന്ന തൂത്തു
മുരളി വെള്ളത്തിലല്ല
മദ്യപിക്കുന്നവർ വിചാരിച്ചാൽ മാത്രമേ കുടി നിർത്താൻ സാധിക്കുകയുള്ളൂ.. ഞാൻ കുടി നിർത്തിയെങ്കിൽ ഈ ലോകത്ത് ആർക്കും
സുരേഷ് ജോസഫ് യാത്ര തുടരുന്നു...
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നാലു ഹൈവേകളിലൂടെ ഒറ്റയ്ക്കു യാത്ര ചെയ്ത ലോകത്തിലെ ഏക വ്യക്തിയാണു സുരേഷ് ജോസഫ്. ചെന്നൈ
പ്രകൃതി നഷ്ടം
""നിങ്ങളുടെ നഗ്നപാദസ്പർശമേൽക്കുന്പോൾ പ്രകൃതി ആഹ്ലാദിക്കുന്നുവെന്നത് മറക്കരുത്, നിങ്ങളുടെ മുടിയിഴകളുമായി കളിക
കെ ടു തോറ്റു, മനുഷ്യൻ ജയിച്ചു..!
എവറസ്റ്റ് കീഴടക്കിയവർപോലും അതിലും 237 മീറ്റർ ഉയരം കുറഞ്ഞ കെ 2 വിനെ തൊട്ടുകളിക്കാറില്ല. വിവരമറിയും. അത്ര അപകടകര
മൂന്നാറിൽ വീണ്ടും ചൂളംവിളി
മൂന്നാറിലൂടെ വീണ്ടും തീവണ്ടി ഓടുമോ?
ഭൂമിശാസ്ത്രപരമായ പശ്ചാത്തലം ഇടുക്കിയുടെ തീവണ്ടി സ്വപ്നങ്ങള്‍ക്ക് ത
സേനയിലും പോലീസിലും പറന്നുയർന്ന്
ജീവിതത്തിൽ മനുഷ്യത്വം മാറ്റിനിർത്താത്തതാണ് വിജയരഹസ്യം. അന്വേഷണം ഒരു കലകൂടിയാണ്. അത് ബൗദ്ധിക വ്യാപാരമായി കാണണം... അടുത്തിടെ വിരമിച്ച എസ്പ
സമുദ്രമനുഷ്യൻ
രണ്ടായിരമാണ്ട്,
വെണ്ടുരുത്തി പാലം
(പശ്ചിമകൊച്ചിയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്നത്)
ഡൈവിംഗ് പരി
കാൽപന്തിന്റെ ദ്രോണാചാര്യർ
1990 ഏപ്രിൽ 29. തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ ഗോളിനായി ആർത്തുവിളിക്കുകയാണ്. 75-ാം മിനിറ്റിൽ മൈതാനത്തി
മോഷ്ടാവിന്റെ ക്രിസ്മസ്
നൊബേൽ സമ്മാനത്തിനു യോഗ്യയെന്നു പല നിരീക്ഷകരും എണ്ണിയിട്ടുള്ള അമേരിക്കൻ ചെറുകഥാകാരിയും നോവലിസ്റ്റുമായ വില്ല കേഥർ 1896-ൽ എഴുതിയ " ദ ബർഗ്ളേഴ്സ് ക്രിസ്
നവ അതിജീവനം
പൂന്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ പുഴുക്കളെ പോലെ ഇഴയേണ്ടിവരുന്ന കുഞ്ഞുങ്ങൾ. എൻഡോസൾഫാൻ എന്ന പേരിനൊപ്പം ച
നയതന്ത്രത്തിലെ നക്ഷത്രത്തിളക്കം
ഭൂപടത്തില്‍ മലയാളിയുടെ വേരുകള്‍ ചെന്നു തളിര്‍ക്കാത്ത ഇടങ്ങളില്ല. ചന്ദ്രനില്‍ ചെന്നാല്‍ ചന്ദ്രേട്ടന്റെ ചായക്കട ഉണ്ടാ
നാം സോദരർ
നിക്കോളാസച്ചൻ സഹോദരൻ തോമസച്ചനൊപ്പം പൗരോഹിത്യം സ്വീകരിച്ചിട്ട് 25 വർഷം തികഞ്ഞു. ഇവരുടെ പിതൃസഹോദരരുടെ മക്കളായ സ
പൊന്നുപോലെ തിളങ്ങുന്ന ഇൻഡോർ
ഇൻഡോർ തിളങ്ങുകയാണ്. തുടർച്ചയായി നാലാം പ്രാവശ്യവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അംഗീകാരം ലഭിച്ചിരിക
ഇടുക്കി 1940 മോഡല്‍
ഇത് ആനച്ചാലിൽ പാപ്പച്ചൻ. 60 വർഷമായി ഇടുക്കിയിലെ മലന്പാതകളിലൂടെ തുടരുന്ന ഡ്രൈവിംഗിനു വഴിമുടക്കാൻ ആന വിചാരിച്ചി
പാവങ്ങൾക്ക് ഒപ്പം
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്റ്റാൻ സ്വാമി എന്ന വൈദികനെ എൻഐഎ അറസ്റ്റ് ചെയ്തു ജയിലിലടച്ചിട്ട് 24 ദിവസം. തീവ്രവാദബന്ധം ആരോപിച്ച് ഇന്ത്യയിലെ ജയിലുകളി
ഇമ്മിണി ബല്യ ചാർളി
പൊക്കമില്ലാത്തതാണ് ചാര്‍ളിയുടെ പൊക്കം. ഉയരം 116 സെ.മീ. മാത്രം. പന്തളത്തെ വീടിന്റെ ഇടുങ്ങിയ മുറിയില്‍ കരഞ്ഞു കലങ്ങിയ
വയലാറിൽ തെളിഞ്ഞ വെയിൽകാലം
വയലാർ രാമവർമ സാഹിത്യപുരസ്കാരം നേടിയ ഏഴാച്ചേരി രാമചന്ദ്രനൊപ്പം...
പുരോഗമനാശയങ്ങളുടെ രക്ത ജ്വാലകളും
ആത്മവിശ്വാസത്തിന്റെ തലപ്പാവ്
കാൻസർ കലിപ്പിലായിരുന്നു. എട്ടു വർഷത്തിനിടെ പത്തു സർജറികൾ. ആത്മവിശ്വാസത്തിന്റെ കഥ പറഞ്ഞ് ജനപ്രിയ സീരിയൽ ന
തൊമ്മുവിന്റെ പൂക്കൾ
ചെടികളെ തഴുകി നീങ്ങുന്ന വീൽചെയർ, ഡൈനിംഗ് ടേബിളിൽ കുന്നുകൂട്ടിയ മണ്ണിനെ ചട്ടിയിൽ നിറയ്ക്കുന്ന കൈകൾ, കോഴിക്കൂടുകൾക്കരികിലേക്കു നീങ്ങുന
ദൃശ്യം 1914
ആരും പറയാത്ത ഒരു കഥ പറയാം.
മൂന്നാറിന്റെ ചരിത്രനിമിഷങ്ങൾ കാമറയിൽ പകർത്തിയ പരംജ്യോതി നായിഡു എന്ന തൂത്തു
മുരളി വെള്ളത്തിലല്ല
മദ്യപിക്കുന്നവർ വിചാരിച്ചാൽ മാത്രമേ കുടി നിർത്താൻ സാധിക്കുകയുള്ളൂ.. ഞാൻ കുടി നിർത്തിയെങ്കിൽ ഈ ലോകത്ത് ആർക്കും
സുരേഷ് ജോസഫ് യാത്ര തുടരുന്നു...
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ നാലു ഹൈവേകളിലൂടെ ഒറ്റയ്ക്കു യാത്ര ചെയ്ത ലോകത്തിലെ ഏക വ്യക്തിയാണു സുരേഷ് ജോസഫ്. ചെന്നൈ
പ്രകൃതി നഷ്ടം
""നിങ്ങളുടെ നഗ്നപാദസ്പർശമേൽക്കുന്പോൾ പ്രകൃതി ആഹ്ലാദിക്കുന്നുവെന്നത് മറക്കരുത്, നിങ്ങളുടെ മുടിയിഴകളുമായി കളിക
കെ ടു തോറ്റു, മനുഷ്യൻ ജയിച്ചു..!
എവറസ്റ്റ് കീഴടക്കിയവർപോലും അതിലും 237 മീറ്റർ ഉയരം കുറഞ്ഞ കെ 2 വിനെ തൊട്ടുകളിക്കാറില്ല. വിവരമറിയും. അത്ര അപകടകര
മൂന്നാറിൽ വീണ്ടും ചൂളംവിളി
മൂന്നാറിലൂടെ വീണ്ടും തീവണ്ടി ഓടുമോ?
ഭൂമിശാസ്ത്രപരമായ പശ്ചാത്തലം ഇടുക്കിയുടെ തീവണ്ടി സ്വപ്നങ്ങള്‍ക്ക് ത
സേനയിലും പോലീസിലും പറന്നുയർന്ന്
ജീവിതത്തിൽ മനുഷ്യത്വം മാറ്റിനിർത്താത്തതാണ് വിജയരഹസ്യം. അന്വേഷണം ഒരു കലകൂടിയാണ്. അത് ബൗദ്ധിക വ്യാപാരമായി കാണണം... അടുത്തിടെ വിരമിച്ച എസ്പ
സമുദ്രമനുഷ്യൻ
രണ്ടായിരമാണ്ട്,
വെണ്ടുരുത്തി പാലം
(പശ്ചിമകൊച്ചിയെയും എറണാകുളത്തെയും ബന്ധിപ്പിക്കുന്നത്)
ഡൈവിംഗ് പരി
കാൽപന്തിന്റെ ദ്രോണാചാര്യർ
1990 ഏപ്രിൽ 29. തൃശൂർ മുൻസിപ്പൽ സ്റ്റേഡിയത്തിൽ പതിനായിരങ്ങൾ ഗോളിനായി ആർത്തുവിളിക്കുകയാണ്. 75-ാം മിനിറ്റിൽ മൈതാനത്തി
മോഷ്ടാവിന്റെ ക്രിസ്മസ്
നൊബേൽ സമ്മാനത്തിനു യോഗ്യയെന്നു പല നിരീക്ഷകരും എണ്ണിയിട്ടുള്ള അമേരിക്കൻ ചെറുകഥാകാരിയും നോവലിസ്റ്റുമായ വില്ല കേഥർ 1896-ൽ എഴുതിയ " ദ ബർഗ്ളേഴ്സ് ക്രിസ്
നവ അതിജീവനം
പൂന്പാറ്റകളെപ്പോലെ പാറിനടക്കേണ്ട പ്രായത്തിൽ പുഴുക്കളെ പോലെ ഇഴയേണ്ടിവരുന്ന കുഞ്ഞുങ്ങൾ. എൻഡോസൾഫാൻ എന്ന പേരിനൊപ്പം ച
നയതന്ത്രത്തിലെ നക്ഷത്രത്തിളക്കം
ഭൂപടത്തില്‍ മലയാളിയുടെ വേരുകള്‍ ചെന്നു തളിര്‍ക്കാത്ത ഇടങ്ങളില്ല. ചന്ദ്രനില്‍ ചെന്നാല്‍ ചന്ദ്രേട്ടന്റെ ചായക്കട ഉണ്ടാ
നാം സോദരർ
നിക്കോളാസച്ചൻ സഹോദരൻ തോമസച്ചനൊപ്പം പൗരോഹിത്യം സ്വീകരിച്ചിട്ട് 25 വർഷം തികഞ്ഞു. ഇവരുടെ പിതൃസഹോദരരുടെ മക്കളായ സ
പൊന്നുപോലെ തിളങ്ങുന്ന ഇൻഡോർ
ഇൻഡോർ തിളങ്ങുകയാണ്. തുടർച്ചയായി നാലാം പ്രാവശ്യവും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള അംഗീകാരം ലഭിച്ചിരിക
ഇടുക്കി 1940 മോഡല്‍
ഇത് ആനച്ചാലിൽ പാപ്പച്ചൻ. 60 വർഷമായി ഇടുക്കിയിലെ മലന്പാതകളിലൂടെ തുടരുന്ന ഡ്രൈവിംഗിനു വഴിമുടക്കാൻ ആന വിചാരിച്ചി
പാവങ്ങൾക്ക് ഒപ്പം
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് സ്റ്റാൻ സ്വാമി എന്ന വൈദികനെ എൻഐഎ അറസ്റ്റ് ചെയ്തു ജയിലിലടച്ചിട്ട് 24 ദിവസം. തീവ്രവാദബന്ധം ആരോപിച്ച് ഇന്ത്യയിലെ ജയിലുകളി
ഇമ്മിണി ബല്യ ചാർളി
പൊക്കമില്ലാത്തതാണ് ചാര്‍ളിയുടെ പൊക്കം. ഉയരം 116 സെ.മീ. മാത്രം. പന്തളത്തെ വീടിന്റെ ഇടുങ്ങിയ മുറിയില്‍ കരഞ്ഞു കലങ്ങിയ
വയലാറിൽ തെളിഞ്ഞ വെയിൽകാലം
വയലാർ രാമവർമ സാഹിത്യപുരസ്കാരം നേടിയ ഏഴാച്ചേരി രാമചന്ദ്രനൊപ്പം...
പുരോഗമനാശയങ്ങളുടെ രക്ത ജ്വാലകളും
ആത്മവിശ്വാസത്തിന്റെ തലപ്പാവ്
കാൻസർ കലിപ്പിലായിരുന്നു. എട്ടു വർഷത്തിനിടെ പത്തു സർജറികൾ. ആത്മവിശ്വാസത്തിന്റെ കഥ പറഞ്ഞ് ജനപ്രിയ സീരിയൽ ന
യവനിക താഴുന്ന ചവിട്ടുനാടകം
കലാരംഗത്ത് കേരളത്തിലെ ക്രൈസ്തവരുടെ സാന്നിധ്യം, പതിനാറാം നൂറ്റാണ്ടുവരെ തീരെ ശുഷ്കമായിരുന്നു. അതിനുശേഷം കേരളത്തിലെത്
ഗാന്ധിപൂജ
ഗാന്ധിജയന്തിയുടെ പടിവാതിൽക്കലാണ് നാം. രാഷ്ട്രപിതാവിനെക്കുറിച്ച് ചൊല്ലിയ മലയാള കവിതകളിലെ വരികൾ ഉന്നതമായ ഓർ
മലയിറങ്ങാതെ ഷൺമുഖനാഥൻ
ഷണ്മുഖനാഥൻ പെട്ടിമുടിയിൽ തന്നെയുണ്ട്. 44 ദിവസമായി മകനെ തേടി കാടും മലയും പുഴയുമൊക്കെ അരിച്ചുപെറുക്കുകയാണ്. ഇ
ഉമ്മൻ ചാണ്ടിയെന്ന ഞാൻ...
ഞാൻ സണ്ണി. വീട്ടുകാരിട്ട പേരാ. ഇച്ചാച്ചന്റെ മരിച്ചുപോയ ഇളയ സഹോദരന്റെ പേര് ആ ഓർമയ്ക്കായിട്ടതാ. പക്ഷേ, വീട്ടിൽ ഓര
പെദ്രോ കസൽദാലിഗ പാവങ്ങളുടെ മെത്രാൻ
ബ്രസീലിലെ മാതോ ഗ്രോസോയിലെ മെത്രാൻ പെദ്രോ കസൽദാലിഗ വിടവാങ്ങി. പാവങ്ങൾക്കുവേണ്ടി പൊരുതിയിരുന്ന അദ്ദേഹത്തിന്റെ മൃ
ഓണം ഒരുമയുടെ ഈണം
തിരുവോണം കേരളത്തിന്റെ ദേശീയോത്സവം എന്ന ശീർഷകത്തിലാണ് എല്ലാവരുംതന്നെ വിശേഷിപ്പിക്കാറുള്ളത്. ഇപ്പോഴല്ല, പഴയകാലത
വിശുദ്ധയായ അമ്മയുടെ അദൃശ്യ സാന്നിധ്യം തേടി
ക്രൈസ്തവ മാനവികതയുടെ പര്യായമായി വന്ന് എല്ലാ പാവങ്ങളുടെയും അമ്മയായി മാറിയ വിശുദ്ധ മദർ തെരേസയുടെ ജീവിത മാതൃകയിൽ
വ്യാകുലകാലത്തെ മാലാഖമാർ
സിജോ പൈനാടത്ത്
സണ്‍ഡേ ക്ലാസിൽ ഏബ്രഹാമിന്റെ ബലി നാടകീയമായി അധ്യാപിക കൊച്ചു കുട്ടികൾക്കു പറഞ്ഞുകൊടുക
മസ്തിഷ്ക പഠനത്തിലെ മലയാളി ടച്ച്
സങ്കീർണതകളുടെ കലവറയാണ് മനുഷ്യ മസ്തിഷ്കം. നൂറ്റാണ്ടുകളായി അനേകം ഗവേഷകരുടെ ഉറക്കംകെടുത്തുന്ന അത്ഭുതലോകം. അവിടെ
നാടിന്റെ വിളിക്കാണ് ഈ വിദ്യാലയം
മഹാത്മജിയുടെ 150-ാം ജന്മവാർഷികം പുതുതലമുറയ്ക്ക് തങ്ങളോടു ബന്ധമില്ലാത്ത, കേവലം കടന്നുപോകുന്ന ഒരു സംഭവമാകരുത് എന്ന
Latest News
കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കും
ഹൈക്കമാൻഡിനെ തള്ളി കെപിസിസി; തുടർച്ചയായി നാല് തവണ ജയിച്ചവർക്കും സീറ്റ് നൽകും
ഒമാനിൽ മയക്കുമരുന്ന് ശേഖരവുമായി വിദേശി അറസ്റ്റിൽ
കൊടി തോരണങ്ങൾക്ക് വിലക്ക്: ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു നിര്‍ദേശം
കള്ളപ്പണം വെളിപ്പിക്കൽ കേസ്: മെഹബൂബ മുഫ്തിക്ക് ഇഡി നോട്ടീസ്
Latest News
കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം ഒഴിവാക്കും
ഹൈക്കമാൻഡിനെ തള്ളി കെപിസിസി; തുടർച്ചയായി നാല് തവണ ജയിച്ചവർക്കും സീറ്റ് നൽകും
ഒമാനിൽ മയക്കുമരുന്ന് ശേഖരവുമായി വിദേശി അറസ്റ്റിൽ
കൊടി തോരണങ്ങൾക്ക് വിലക്ക്: ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷനു നിര്‍ദേശം
കള്ളപ്പണം വെളിപ്പിക്കൽ കേസ്: മെഹബൂബ മുഫ്തിക്ക് ഇഡി നോട്ടീസ്
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top